Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

നേര്‍മ മലയാളി അസോസിയേഷന്‍ എഡ്മന്റണില്‍ വയോജനങ്ങള്‍ക്കായി സെമിനാര്‍ സംഘടിപ്പിച്ചു   - ജോസഫ് ജോൺ കാൽഗറി 

Picture

എഡ്‌മിന്റൺ : നേർമ മലയാളി അസോസിയേഷൻ എഡ്മൺറ്റണിലെ മലയാളി വയോജനങ്ങൾക്കായി ഏകദിന സെമിനാർ സംഘടിപ്പിച്ചു. സെന്റ് അൽഫോൻസാ പള്ളി ഓഡിറ്റോറിയത്തിൽ വച്ചു നവംബർ പത്തൊൻപതു ശനിയാഴ്ച്ച നടത്തിയ സെമിനാർ അഡ്വക്കേറ്റ് സണ്ണി കോലാടിയിൽ ഉത്‌ഘാടനം ചെയ്തു.

യൂണിവേഴ്സിറ്റി ഓഫ് ആൽബെർട്ടയിലെ മെന്റൽ ഹെലത്തു തെറാപ്പിസ്റ് ജോബിജോണും,സോഷ്യൽ വർക്കർ സ്റ്റീഫൻ ചാക്കോയും പ്രദാന ക്ലാസുകൾ കൈകാര്യം ചെയ്തു. പലപ്പോഴും വീടുകളിൽ ഒറ്റപ്പെട്ടുപോകുന്ന വയോജനങ്ങളുടെ മാനസീക ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അതിനു മക്കൾ കൈക്കൊള്ളേണ്ട നടപടികളെ കുറിച്ചും സെമിനാർ ചർച്ചചെയ്തു. മക്കളുടെ കാനഡ കുടിയേറ്റത്തിന്റെ ഭാഗമായി നാട്ടിൽനിന്നു വിസിറ്റിംഗ് -ഗ്രാൻഡ് പേരന്റ് വിസയിൽ കാനഡയിൽ എത്തിയവരാണ് മുഴുവൻ വയോജനങ്ങളും.

മക്കൾ ജോലിക്കു പോയിക്കഴിഞ്ഞാൽ മുഴുവൻ സമയവും വീട്ടിൽ ഒറ്റപ്പെട്ടുപോകുന്ന ഇവർക്ക് രാവിലെ മുതൽ വൈകുന്നേരം വരെ നടത്തിയ ക്ലാസ്സുകളും,കളികളും, കഥളും പാട്ടുകളും വേറിട്ട അനുഭവമായി. സമപ്രായക്കാരായ കൂട്ടുകാരോട് കൊച്ചുവർത്തമാനം പറഞ്ഞിരുന്നു ഒരുദിനം ചിലവഴിക്കാനായത് വലിയ ആശ്വാസമായാണ് പലരും സൂചിപ്പിച്ചതു. സെമിനാറിൽ സംഘടിപ്പിച്ച കളികളിൽ സമ്മാനാര്ഹരായവർക്കു നേർമ പ്രസിഡന്റ് അനൂപ് അബ്രഹാം സമ്മാനങ്ങൾ വിതരണം ചെയ്തു.

നാടിന്റെ ഓർമ പുതുക്കാൻ ഇലയിട്ട് നല്ല നാടൻ സദ്യയും നാലുമണി പലഹാരങ്ങളും നൽകിയാണ് നേർമ കുടുബാംഗങ്ങൾ വയോജനങ്ങളെ യാത്രയാക്കിയത്. സെമിനാറിൽ പങ്കെടുത്തവരെ പ്രധിനിധീകരിച്ചു വയനാട്‌ മുട്ടിൽ ഗ്രാമപഞ്ചായത്തിലെ മുൻ മെംബറായിരുന്ന ശ്രീ എൽദോ കുന്നശേരിയിൽ നന്ദിപറഞ്ഞു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code