Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

രാജു വർഗീസ് (79) ഫിലാഡൽഫിയയിൽ അന്തരിച്ചു

Picture

ഫിലാഡൽഫിയ: ആലപ്പുഴ ജില്ലയിൽ ഹരിപ്പാട് വില്ലേജിൽ പള്ളിപ്പാട് തേവലപ്പുറത്ത് വീട്ടിൽ പരേതനായ ഔസേഫ് ഗീവർഗീസിന്റെയും കുഞ്ഞമ്മ ഗീവർഗീസിന്റെയും മൂത്ത മകൻ രാജു വർഗീസ് (79) ഫിലാഡൽഫിയായിൽ അന്തരിച്ചു. തിരുവല്ല തലവടി ഏഴരപ്പറയിൽ അന്നമ്മ രാജുവാണ് ഭാര്യ. പരേതൻ ഫിലാഡൽഫിയ സെന്റ് മേരീസ് ഓർത്തോഡോക്സ് ചർച്ച് (ഡെവെറോക്സ് അവന്യു) ഇടവകാംഗമായിരുന്നു.  

മക്കൾ: രാജി ജേക്കബ്, ഷാജി രാജു, സജി വർഗീസ്, റിജോ വർഗീസ് മരുമക്കൾ: ജേക്കബ് ബി, പ്രിയ ഷാജി, ജിജി ജോസഫ്, ജോയ്‌സ് വർഗീസ്. കൊച്ചുമക്കൾ: അഞ്ജു. എൽസ ജേക്കബ്, അജി ജേക്കബ്, ശ്രേയ അന്ന ഷാജി, ഇവാൻ റിജോ, ജെനി അന്ന സജി, ജുവൽ അന്ന സജി.

സഹോദരങ്ങൾ: ജോസഫ് വർഗീസ്, പരേതയായ മോളി വർഗീസ്, അലക്സാണ്ടർ ഗീവർഗീസ്, ജോർജ്കുട്ടി വർഗീസ്, സണ്ണി വർഗീസ്, ജോസ് വർഗീസ്, തോമസ്കുട്ടി വർഗീസ്.

പൊതു ദർശനവും ശുശ്രൂഷകളും: നവംബർ 30, 2022 ബുധനാഴ്ച (നാളെ) വൈകിട്ട് 6:30 മുതൽ 8:30 വരെയുള്ള സമയങ്ങളിൽ സെൻറ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിൽ വെച്ച് നടത്തപ്പെടും (1009 Unruh Ave, Philadelphia, PA 19111)

സംസ്കാര ശുശ്രൂഷകൾ: ഡിസംബർ 1ന് വ്യാഴാഴ്ച രാവിലെ 9 30 മുതൽ 11 30 വരെ ബെൻസേലം സെൻറ് ഗ്രീഗോറിയോസ് മലങ്കര ഓർത്തഡോക്സ് ചർച്ചിൽ വച്ച് (4136 Hulmeville Road, Bensalem, PA 19020) നടത്തപ്പെടും. തുടർന്ന്, 12 മണിക്ക് റിച്ച്ലിയു റോഡിലുള്ള റോസ്‌ഡെയ്‌ൽ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ അടക്കം ചെയ്യും. (3850 Richlieu Road ,Bensalem, PA 19020). സംസ്ക്കാര ശുശ്രൂഷകൾക്ക് റവ. ഫാ. ഷിനോജ് തോമസ്, റവ. ഫാ. എം.കെ കുറിയാക്കോസ്, റവ. ഫാ. ഷിബു വേണാട് മത്തായി, റവ. ഫാ. സുജിത്ത് തോമസ് എന്നിവർ നേതൃത്വം നൽകും.

പള്ളിപ്പാട് സെന്റ് ജോർജ് ഓർത്തോഡോക്സ് സിംഹാസന പള്ളി ഇടവകാംഗമായിരുന്ന രാജു വർഗീസ് കുടുംബത്തോടൊപ്പം 2006-ൽ അമേരിക്കയിലെത്തി. മാതാപിതാക്കളുടെ മരണശേഷം കുടുംബത്തിലെ മൂത്തവനായി നിന്നുകൊണ്ട് കഴിഞ്ഞ 17 വർഷമായി അമേരിക്കയിൽ തന്റെ പ്രിയപ്പെട്ട സഹോദരങ്ങളോടും അവരുടെ കുടുംബങ്ങളോടും ഒപ്പം മാതൃകാപരമായ ജീവിതം നയിച്ച രാജു വർഗീസ്, കുടുംബത്തിലെ ഓരോ അംഗങ്ങളെയും സ്നേഹിക്കുകയും, കരുതുകയും നയിക്കുകയും ചെയ്തു. അതോടൊപ്പം കുടുംബ ജീവിതത്തിന്റെ പ്രാധാന്യത്തെ ആത്മാർത്ഥമായി വിലമതിക്കുകയും തന്റെ എല്ലാ സഹോദരങ്ങളുമായും എല്ലായ്പ്പോഴും അടുത്ത ബന്ധം പുലർത്തുകയും ചെയ്തു. ഈ ലോക ജീവിതത്തിൽ ഒരു നല്ല മകനും സഹോദരനും ഭർത്താവും പിതാവും ആകാൻ അദ്ദേഹത്തിന് സാധിച്ചു.

വാർത്ത: രാജു ശങ്കരത്തിൽ



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code