ഫ്ളൂ- ജോണ്‍ ഇളമതയുടെ പുതിയ നോവല്‍
ചൈനയിലെ വുഹാനില്നിന്നടിച്ച കൊറോണ വൈറസ് അപ്പൂപ്പന്‍താടികളെപ്പോലെ പറന്ന് ലോകത്തെ കീഴടക്കി. കിഴക്കുനിന്നു പുറപ്പെട്ട മഹാവ്യാളിയുടെ കരങ്ങള്‍ ലോകം മുഴുവന്‍ നീണ്ടു പരന്നു വ്യാപിച്ചു.
മഹാമാരികള്‍ ചരിത്രത്തില്‍ മുമ്പും ഉണ്ടായിട്ടുണ്ട്. മധ്യകാല യൂറോപ്പിലെ ബ്ലാക് ഡെത്ത്, ഒന്നാം ലോക മഹായുദ്ധകാലത്തെ സ്പാനിഷ് ഫ്ളൂ എന്നിവ. വൈദ്യശാസ്ത്രം അത്യുന്നതിയില്‍ നില്ക്കുന്ന ഈ സൈബര്‍ യുഗത്തിലും മനുഷ്യന് ഈ മഹാമാരിയുടെ മുന്നില്‍ ഇന്നും മുട്ടുകുത്തി നില്ക്കുന്നു.
ലോകചരിത്രത്തില്‍ നിന്ന് ഒരിക്കലും മാഞ്ഞുപോകാത്ത ഒരു കാലഘട്ടത്തിന്റെ ചരിത്രം കോറിയിടാന്‍ ശ്രമിക്കുകയാണ് നോവലിസ്റ്റ് ജോണ്‍ ഇളമത.
Comments