ഡാലസ്: 2022-ല്‍ പരിസ്ഥിതി/ശാസ്ത്രം, കുറ്റകൃത്യം എന്നീ വിഭാഗങ്ങളില്‍ രണ്ടും 16 വര്‍ഷത്തെ പത്രപ്രവര്‍ത്തനത്തിനിടയില്‍ പത്തൊന്‍പതും എമ്മി അവാര്‍ഡുകള്‍ ലഭിച്ച ജോബിന് പണിക്കര്‍ക്ക് ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ് അഭിനന്ദനങ്ങള്‍ അറിയിച്ചു . ഡാളസിലെ എബിസി ന്യൂസ് സ്റ്റേഷനിലെ ടെലിവിഷന്‍ റിപ്പോര്‍ട്ടറാണ് ജോബിന്.
പ്രൈം ടൈം ടെലിവിഷന്‍ അക്കാദമി, നാഷണല്‍ അക്കാദമി ഓഫ് ടെലിവിഷന്‍, ഇന്റര്‍നാഷണല്‍ അക്കാദമി ഓഫ് ടെലിവിഷന്‍ എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ചിട്ടുള്ള ടെലിവിഷന്‍ മേഖലയില്‍ പ്രഗത്ഭരായ വ്യക്തികള്‍ക്ക് നല്കുന്ന അംഗീകാരമാണ് ഇമ്മി അവാര്‍ഡ്.
ഇന്ത്യാപ്രസ്ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ് കപരിപാടികളില് അതിഥിയായി പങ്കെടുത്തിട്ടുള്ള ജോബിന് പണിക്കര്‍ മലയാളി സമൂഹത്തിന് ആകെ അഭിമാനമാണ്. അദ്ദേഹത്തിന്റെ ഈ അസുലഭ നേട്ടത്തില്‍ പ്രസിഡന്റ് സിജു വി. ജോര്‍ജ് , വൈസ് പ്രസിഡന്റ് ഡോക്ടര്‍ അഞ്ചു ബിജിലി , സെക്രട്ടറി സാം മാത്യു, ട്രഷറര്‍ ബെന്നി ജോണ്‍ , ജോയിന്‍ ട്രഷറര്‍ പ്രസാദ് തിയാടിക്കല്‍ , അഡൈ്വസറി ബോര്‍ഡ് ചെയര്മാന് ബിജിലി ജോര്‍ജ് , അഡൈ്വസറി ബോര്‍ഡ് മെമ്പേഴ്സ് സണ്ണി മാളിയേക്കല്‍ , പി പി ചെറിയാന് , ടി സി ചാക്കോ എന്നിവരും ആശംസകള്‍ അറിയിച്ചു.
2005-ല്‍ ഗോണ്‍സാഗ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിലും ബ്രോഡ്കാസ്റ്റ് ജേര്‍ണലിസത്തിലും ബിരുദം നേടി. അവിടെയിരിക്കെ, എല്ലാ സാഗ്സ് ബാസ്ക്കറ്റ്ബോള്‍ ഗെയിമിനും കോര്‍ട്ട്സൈഡ് കാണല്‍ ഉറപ്പാക്കിക്കൊണ്ട് അദ്ദേഹം ചിയര്‍ലീഡിംഗ് സ്ക്വാഡില്‍ ചേര്‍ന്നു. ഗോണ്സാഗയില് നിന്ന്, സിറാക്കൂസ് യൂണിവേഴ്സിറ്റിയുടെ ന്യൂഹൗസ് സ്കൂള്‍ ഓഫ് കമ്മ്യൂണിക്കേഷനിലേക്ക് സ്കോളര്‍ഷിപ്പ് ലഭിച്ചു, അവിടെ അദ്ദേഹം ബ്രോഡ്കാസ്റ്റ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി.
കോളിന് കൗണ്ടിയില്‍ നിന്നുള്ള കഥകളില്‍ അദ്ദേഹം വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. 2012 ഡിസംബറില്‍ അദ്ദേഹം ഡബ്ല്യുഎഫ്എഎയില്‍ ചേര്‍ന്നു. ഡബ്ല്യുഎഫ്എഎയില്‍ ചേരുന്നതിന് മുമ്പ് കാലിഫോര്‍ണിയയിലെ ഫ്രെസ്നോയിലുള്ള കെഎസ്ഇഇ-24ല്‍ ജോലി ചെയ്തു. അദ്ദേഹം എഴുത്തില്‍ വിജയിച്ചു, 2010 മുതല്‍ ഏഴ് ടെലിവിഷന്‍ അവാര്‍ഡുകള്‍ നല്കി അദ്ദേഹത്തെ ആദരിച്ചു.
2020-ല്‍ അദ്ദേഹത്തിന്റെ സൃഷ്ടികള്‍ക്ക് 15-ലധികം എമ്മികള്‍ ലഭിച്ചു. 2019-ല്‍ നാഷണല്‍ പ്രസ് ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്റെ റിപ്പോര്‍ട്ടര്‍ ഓഫ് ദ ഇയര്‍ക്കുള്ള ദേശീയ ഫൈനലിസ്റ്റായിരുന്നു. അദ്ദേഹം 4 തവണ റീജിയണല്‍ എഡ്വേര്‍ഡ് ആര്. മുറോ അവാര്‍ഡ് ജേതാവാണ്. അദ്ദേഹത്തിന്റെ കഥകള്‍ എപി അവാര്‍ഡുകളും നേടിയിട്ടുണ്ട്. സൊസൈറ്റി ഓഫ് പ്രൊഫഷണല്‍ ജേര്‍ണലിസ്റ്റുകളുടെ 2 അവാര്‍ഡുകളും ജോബിന് നേടിയിട്ടുണ്ട്. മികച്ച ഫീച്ചറുകള്‍, സംസ്കാരം, കല എന്നീ മേഖലകളില്‍ അദ്ദേഹം തന്റെ കഴിവുകള്‍ തെളിയിച്ചിട്ടുണ്ട് .
ഓര്‍ത്തഡോക്സ് വൈദികനായ ഫാ. യോഹന്നാന് കോശി പണിക്കര്‍ (മേച്ചേരയില് വീട്, കുണ്ടറ, കേരളം, ഇന്ത്യ), പരേതയായ ലില്ലി പണിക്കര്‍ എന്നിവരാണ് മാതാപിതാക്കള്‍ .ഫാ. യോഹന്നാന് പണിക്കര്‍ ലോസ് ആഞ്ചലസ് മലങ്കര ഓര്‍ത്തഡോക്സ് പള്ളി വികാരിയാണ് .ഇപ്പോള്‍ ഡാലസില്‍ സ്ഥിരതാമസക്കാരനായ ജോബിന്റെ സഹധര്‍മ്മിണി ജെനി. ജോനാ, സോളമന് എന്നിവര്‍ മക്കളാണ്
Comments