Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പ്രേക്ഷക ഹൃദയങ്ങളില്‍ നിറ സാന്നിധ്യമായ പ്രവാസി ചാനല്‍ വീണ്ടും പുതിയൊരു അദ്ധ്യായത്തിലൂടെ ഡാളസിലേക്ക്   - മീട്ടു റഹ്മത് കലാം 

Picture

ദൃശ്യമാധ്യമ രംഗത്ത് കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ സ്വന്തം ചാനലായി വ്യത്യസ്തമായ ശൈലിയിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ നിറ സാന്നിധ്യമായ പ്രവാസി ചാനല്‍ വീണ്ടും പുതിയൊരു അദ്ധ്യായത്തിലൂടെ ഡാളസ് മലയാളികളുടെ ഹൃദയത്തുടിപ്പുകൊള്‍ക്കൊപ്പം ജൈത്രയാത്ര തുടരുന്നതിന്റെ ഭാഗമായി പ്രവാസി ചാനലിന്റെയും, OTT പ്ലാറ്റ്‌ഫോമായ മീഡിയ ആപ്പ് യുഎസ്എ യുടെയും, അമേരിക്കന്‍ മലയാളികളുടെ സുപ്രഭാതമായ ഈമലയാളി ഡോട്ട് കോമിന്റെയും റീജിയണല്‍ ഡയറക്ടറായി ഷാജി എസ്. രാമപുരത്തെ ഡാളസിലെ ഇർവിംഗ് പസന്ത് ഓഡിറ്റോറിയത്തില്‍ നിറഞ്ഞ സദസ്സിന്റെ സാന്നിധ്യത്തില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ പ്രവാസി ചാനലിന്റെ മാനേജിംഗ് ഡയറക്ടര്‍ സുനില്‍ ട്രൈസ്റ്റാര്‍ ഔപചാരികമായി പ്രഖ്യാപിച്ചു.

ജിജി പി. സ്‌കറിയ (പ്രൊഡക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍), ബോബി റെറ്റിന (പ്രൊഡ്യൂസര്‍), ജിമ്മി കുളങ്ങര (പ്രൊഡ്യൂസര്‍), ഡോ.ഹിമ രവീന്ദ്രനാഥ് (അവതാരക & പ്രൊഡ്യൂസര്‍), സുധിന്‍ ചാണ്ടി (അവതാരകന്‍ & പ്രൊഡ്യുസര്‍) എന്നിവരടങ്ങുന്ന റീജിയണല്‍ ടീമിനെ റീജിയണല്‍ ഡയറക്ടര്‍ ഷാജി എസ്. രാമപുരം പ്രഖ്യാപിച്ചു. വിശിഷ്ട അതിഥികളും ടീം അംഗങ്ങളും ചേര്‍ന്ന് നിലവിളക്കിന് തിരി തെളിയിച്ചുകൊണ്ട് ഡാളസ് റീജിയണിന്റെ ഐശ്വര്യ പൂര്‍ണ്ണമായ തുടക്കം കുറിച്ചു. തുടര്‍ന്ന് പ്രവാസി ചാനലിന്റെ മാനേജിംഗ് പാര്‍ട്‌നേഴ്‌സായ വര്‍ക്കി ഏബ്രഹാം, ബേബി ഊരാളില്‍, ജോണ്‍ ടൈറ്റസ്, ജോയി നെടിയകാലായില്‍ എന്നിവരുടെ ആശംസകള്‍ അറിയിച്ചു.

ഡാളസിലെ കോപ്പല്‍ സിറ്റി പ്രോ ടേം മേയര്‍ ബിജു മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഫൗണ്ടിംഗ് മെമ്പറും ഗ്ലോബല്‍ ചെയര്‍മാനുമായ ഗോപാലപിള്ള, കേരള ഹിന്ദൂസ് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയുടെ ട്രസ്റ്റ് ബോര്‍ഡ് ചെയര്‍മാന്‍ ടി.എന്‍. നായര്‍, ഡാളസ് കേരള അസോസിഷന്‍ പ്രസിഡന്റും ഫൊക്കാനയുടെ പ്രതിനിധിയുമായ ഹരിദാസ് തങ്കപ്പന്‍, ഡാളസ് മലയാളി അസോസിയേഷന്‍ പ്രസിഡന്റും ഫോമയുടെ പ്രതിനിധിയുമായ സാം മത്തായി, ഇന്ത്യാ പ്രസ്‌ക്ലബ് ഡാളസ് ചാപ്റ്റര്‍ സെക്രട്ടറി സ്റ്റാര്‍ലൈന്‍ സജി, കേരള എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് ഡാളസ് ജനറല്‍ സെക്രട്ടറി അലക്‌സ് അലക്‌സാണ്ടര്‍, ഫോമയുടെ മുന്‍ നാഷണല്‍ പ്രസിഡന്റ് രാജു ചാമത്തില്‍, ലയണ്‍സ് ക്ലബിനെ പ്രതിനിധീകരിച്ച് , പ്രവാസി മലയാളി ഫെഡറേഷന്‍ അമേരിക്ക റീജിയണല്‍ പ്രസിഡന്റ് പ്രൊഫ. ജോയി പല്ലാട്ടു മഠം, ലിറ്ററി അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക മുന്‍ പ്രസിഡന്റ് ജോസന്‍ ജോര്‍ജ്ജ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സാമുവേല്‍ യോഹന്നാന്‍, ഡാളസിലെ വൈദീക സമൂഹത്തെ പ്രതിനിധീകരിച്ച് റവ. തോമസ് മാത്യു പി., ഡാളസിലെ വ്യവസായ വാണിജ്യ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് സണ്ണി മാളിയേക്കല്‍, ഡാളസിലെ വിവിധ പ്രാദേശിക അസോസിയോഷനുകളെ പ്രതിനിധീകരിച്ച് ഷിജു ഏബ്രഹാം (സ്‌പെക്ട്രം ഫൈനാന്‍സ്) എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

നിലവില്‍ ഷാജി എസ്. രാമപുരം ഇന്‍ഡ്യാ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഡാളസ് ചാപ്റ്റര്‍ പ്രസിഡന്റും, പ്രവാസി മലയാളി ഫെഡറേഷന്റെ ഗ്ലോബല്‍ മീഡിയ കോര്‍ഡിനേറ്ററും, ക്രീയേറ്റീവ് ഡിസൈന്‍ വേള്‍ഡ് മാനേജിംഗ് ഡയറക്ടറും ടെക്‌സാസ് സ്‌റ്റേറ്റ് പബ്ലിക് നോട്ടറിയും, മുന്‍ വേള്‍ഡ് മലയാളീ കൗണ്‍സില്‍ അമേരിക്ക റീജിയണ്‍ പ്രസിഡന്റുമാണ്.   ഡാളസിലെ സാമൂഹിക സാംസ്കാരിക രാഷ്ടിയ രംഗങ്ങളിലെ പ്രമുഖർ തിങ്ങിനിറഞ്ഞ സദസ്സിൽ മലയാള മാസത്തിന്റെ വൃശ്ചികം ഒന്നാം തിയതി തന്നെ ഡാളസ് റീജിയണലിന്റെ പ്രവർത്തനം ആരംഭിക്കുവാൻ സാധിച്ചത് നല്ല തുടക്കം ആയി എന്ന് പലരും അഭിപ്രായപ്പെട്ടു.

ക്രിസ് സഖറിയായുടെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച സമ്മേളനം ചാനലിന്റെ റീജിയണൽ പ്രൊഡക്ഷൻ കോർഡിനേറ്റർ ജിജി പി.സ്കറിയ ഏവർക്കും സ്വാഗതം അരുളി. ഡാളസിലെ പ്രധാന ഗായകരായ ‌അലക്‌സാണ്ടർ പാപ്പച്ചൻ, ഷെറിൻ മേപ്പാടിയിൽ, സുധിൻ ചാണ്ടി, ജിമ്മി കുളങ്ങര എന്നിവരുടെ ശ്രുതി മധുരമായ ഗാനങ്ങൾ അതോടൊപ്പം ഇവാ സാറാ ചെറിയാൻ എന്ന ബാലികയുടെ ഡാൻസ് എന്നിവ സമ്മേളനത്തിന് കൊഴുപ്പേകി. പ്രൊഡക്ഷൻ ഡയറക്ടർ ബോബി റെറ്റിന ഏവർക്കും നന്ദി അറിയിച്ചു. ചാനലിന്റെ പ്രൊഡക്ഷൻ എക്സിക്യൂട്ടിവും, അവതാരകരും ആയ ഡോ.ഹിമ രവീന്ദ്രനാഥ്‌, സുധിൻ ചാണ്ടി എന്നിവർ എം.സിന്മാരായി പ്രവർത്തിച്ചു.Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code