Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മണ്ഡല - മകരവിളക്കു ആഘോഷങ്ങളുമായി ഓം   - പ്രസാദ് പി

Picture

ലോസ് ആഞ്ചെലെസ് : മണ്ഡല മകരവിളക്കു കാലത്തു പ്രത്യേക പൂജകളും ഭജനകളുമായി കാലിഫോർണിയയിലെ പ്രമുഖ മലയാളി സംഘടനയായ ഓർഗനൈസഷൻ ഓഫ് ഹിന്ദു മലയാളീസ് (ഓം). നവംബർ പന്ത്രണ്ട് ശനിയാഴ്ച തുടങ്ങിയ പ്രത്യക പൂജകൾ ജനുവരി പതിനഞ്ചിനു മകരവിളക്കാഘോഷത്തോടെ സമാപിക്കും.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലധികമായി കാലിഫോർണിയയയിലെ മലയാളികൾക്കിടയിൽ കലാ സാംസ്‌കാരിക അധ്യാത്മക പ്രവർത്തങ്ങൾക്കു നേതൃത്വം നൽകുന്ന ഓം നേരത്തെയും മണ്ഡലകാലത്തു വിവിധ നഗരങ്ങളിലായി പ്രത്യേക പൂജകൾ നടത്തിയിരുന്നു. എന്നാൽ ഈവർഷം മുതൽ സംഘടനയുടെ ബെൽ ഫ്ളബെൽഫ്ളവറിലെ സാംസ്‌കാരിക കേന്ദ്രത്തോടു ചേർന്നുള്ള അയ്യപ്പ ക്ഷേത്രത്തിലാണ് പ്രത്യേക പൂജകളും വഴിപാടുകളും നടക്കുന്നത്. കാലിഫോർണിയയിലെ ഏക അയ്യപ്പ ക്ഷേത്രമാണ് ഇതെന്ന പ്രത്യേകതയുമുണ്ട്. എല്ലാ ശനിയാഴ്ചകളിലും വൈകിട്ട് നാലുമുതൽ ഏഴുവരെ നടക്കുന്ന പൂജകൾക്കുശേഷം അപ്പം അരവണ തുടങ്ങിയ പ്രസാദ വിതരണവും ഉണ്ടായിരിക്കുമെന്ന് അധ്യാത്മക പ്രവർത്തങ്ങൾ ഏകോപിപ്പിക്കുന്ന ഓം ഡയറക്ടർ രവി വെള്ളത്തേരി അറിയിച്ചു.

പത്മനാഭ അയ്യരുടെയും സുരേഷ് എഞ്ചൂരിന്റേയും നേതൃത്വത്തിൽ നടക്കുന്ന പൂജകളിൽ പങ്കെടുത്തു മണ്ഡലകാല സായൂജ്യം നേടാൻ എല്ലാ അയ്യപ്പഭക്തരേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡണ്ട് വിനോദ് ബാഹുലേയൻ, സെക്രട്ടറി സുനിൽ രവീന്ദ്രൻ, ട്രഷറർ രമ നായർ എന്നിവർ അറിയിച്ചു. പൂജകളിൽ പങ്കെടുക്കാനെത്തുന്നവർക്കു സൗജന്യ പാർക്കിങ് സൗകര്യവും ഓം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് രവി വെള്ളത്തേരി 949-419-7115



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code