Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മാഗ് 2023ലെ പ്രസിഡന്റായി ജോജി ജോസഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു   - അജു വാരിക്കാട്

Picture

ഹൂസ്റ്റണ്‍: നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ മാഗ് (മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍) 2023ലെ പ്രസിഡന്റ് ആയി ഹ്യൂസ്റ്റണ്‍ മലയാളികള്‍ക്ക് സുപരിചിതനായ ജോജി ജോസഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഒരു ബിസിനസ് സംരംഭകനും കലാകായിക രംഗങ്ങളില്‍ സ്വന്തമായി വ്യക്തിമുദ്ര പതിപ്പിച്ചിട്ടുമുള്ള ജോജി ജോസഫ് 2020ലെ ജോയിന്‍ സെക്രട്ടറിയായും 2021ലെ സെക്രട്ടറിയായും മാഗില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഓ ഐ സി സി ഹ്യൂസ്റ്റണ്‍ ചാപ്റ്റര്‍ സെക്രട്ടറി , വേള്‍ഡ് മലയാളി കൌണ്‍സില്‍ ഹ്യൂസ്റ്റണ്‍ പ്രൊവിന്‍സ് വൈസ് പ്രസിഡണ്ട്, ഐ എ പി സി ഹൂസ്റ്റന്റെ ആദ്യ ട്രെഷറര്‍, സ്റ്റാഫ്ഫോര്‍ഡ് ഏരിയ മലയാളി അസോസിയേഷന്‍ (സാമ) സെക്രട്ടറി, സെന്റ് ജോസഫ് സിറോ മലബാര്‍ മുന്‍ പാരിഷ് കൌണ്‍സില്‍ അംഗം എന്നീ നിലകളിലും ജോജി ജോസഫ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

ബോര്‍ഡ് അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ഡിസംബര്‍ 3 ശനിയാഴ്ച കേരള ഹൗസില്‍ വച്ച് നടത്തപ്പെടും. പ്രസിഡണ്ടായി ജോജി ജോസഫിനോപ്പം ബോര്‍ഡ് ഓഫ് ട്രസ്റ്റിസായി ജിമ്മി കുന്നശ്ശേരിയും അനില്‍ ആറന്മുളയും വനിതാ പ്രതിനിധികളായി വര്‍ഷ മാര്‍ട്ടിനും പൊടിയമ്മ പിള്ളയും യൂത്ത് റെപ്രസെന്ററ്റീവ് ആയി മെര്‍ലിന്‍ സാജനും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ബോര്‍ഡ് അംഗങ്ങളായി സുബിന്‍ കുമാരന്‍, ബാബു തോമസ്, അജു ജോണ്‍, ഡോ. ഷൈജു, മാത്യു തോട്ടം, ആന്റണി ചെറു, ബിജു ചാലക്കല്‍, ജോമോന്‍, ജോര്‍ജ് ജോസഫ്, സുനില്‍ എബ്രഹാം, മെവിന്‍ എബ്രഹാം എന്നിവരാണ് ജോജി ജോസഫിന്റെ പാനലില്‍ നിന്നു കൊണ്ട് ജനവിധി തേടുന്നത്.

ഈ വര്‍ഷത്തെ തെരഞ്ഞെടുപ്പുകളുടെ ചുക്കാന്‍ പിടിച്ചുകൊണ്ട് ഇലക്ഷന്‍ കമ്മീഷണര്‍മാരായി ഏബ് ജേക്കബ്, എബ്രഹാം ഈപ്പന്‍, അജയ് ചിറയില്‍ എന്നിവരാണ് സേവനമനുഷ്ഠിക്കുന്നത്. ഡിസംബര്‍ 3 ശനിയാഴ്ച രാവിലെ എട്ടര മുതല്‍ വൈകുന്നേരം 4 മണി വരെ അംഗങ്ങള്‍ക്ക് വോട്ട് രേഖപ്പെടുത്തുവാന്‍ അവസരം ഉണ്ട് എന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ അറിയിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code