Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷം: സാഹോദര്യനഗരം അണിഞ്ഞൊരുങ്ങി

Picture

ഫിലഡൽഫിയ : സംഘടനകളുടെ ഐക്യവേദിയയായ ട്രൈസ്റ്റേറ്റ് കേരള ഫോറമിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 20 - തീയതി ശനിയാഴ്ച ജോൺ പോൾ നഗറിൽ വച്ച് (CANNSTATTER VOLKFEST VEREIEN , 9130 ACADEMY Rd ., PHILADELPHIA , PA ,19114 )ഈ വർഷത്തെ ഓണാഘോഷമഹാമഹം അതിവിപുലമായ ഒരുക്കങ്ങ- ളോടുകൂടി ആഘോഷിക്കുന്നു .

ഓണപ്പൂവേ! പൂവേ ! പൂവേ! ഓമൽ പൂവേ! പൂവേ ! പൂവേ! നീ തേടും മനോഹര തീരം ദൂരെ മാടി വിളിപ്പൂ! ഇതാ ..ഇതാ.. ഇതാ!!

ട്രൈസ്റ്റേറ്റ് കേരള ഫോറമിന്റെ ആഭിമുഖ്യത്തിൽ സാഹോദരീയ നഗരത്തിലെ ജനങ്ങൾ ആവേശത്തോടെ കാത്തിരുന്ന ഓണാഘോഷമഹോത്സാവത്തിനുള്ള അരങ്ങൊരുങ്ങിക്കഴിഞ്ഞു.

അമേരിക്കയിലെ ഏറ്റവും വലിയ ഓണാഘോഷമായ ട്രൈസ്റ്റേറ്റ് കേരള ഫോറമിന്റെ ഓണാഘോഷം മറ്റു സംഘടനകളുടെ പ്രവർത്തന രീതിയിൽ നിന്നും തികച്ചും വ്യത്യസ്തവും വളരെ വിപുലവുമായ പ്രവർത്തനശൈലിയാണ് ഇതുവരെയുള്ള നാൾവഴികളിലൂടെ തുടർന്നു പോരുന്നത് . ’അതിരുകാണാ തിരുവോണം’ എന്ന സന്ദേശത്തിനെ മുൻനിർത്തിയാണ് ഈ വർഷത്തെ ഓണാഘോഷം ക്രമീകരിച്ചിരിക്കുന്നത് . ‘കാണം വിറ്റും ഓണം ഉണ്ണണം’ എന്ന നാടൻ പ്രയോഗത്തിനെ ഇങ്ങ് അമേരിക്കയിലും ഈ ഓണാഘോഷത്തിലൂടെ അന്വർത്ഥമാക്കിക്കൊണ്ട്, ആഘോഷത്തിമർപ്പിന്റെ മുഴുവൻ അന്തസ്സത്തയും ഉൾക്കൊണ്ടുകൊണ്ട് ആഘോഷിക്കുന്ന ഈ വർഷത്തെ ഓണാഘോഷത്തിൽ പുതുമകളുടെ ഒരു വസന്തകാലം തന്നെയാണ് ഒരുക്കിയിരിക്കുന്നത്.

ഓണാഘോഷത്തിന്റെ തുടക്കം ശ്രീ എൽദോസ് കുന്നപ്പിള്ളി എം. എൽ. എ ഫ്ലാഗ് ഓഫ് ചെയ്യുന്നതോടുകൂടി തന്നെ ആവേശ ച്ചുരുളുകളഴിച്ചുകൊണ്ടുള്ള അതിശക്തമായ നാടൻ കായിക മത്സരം, അമേരിക്കയിലെ തന്നെ ഇതിനോടകം കഴിവു തെളിയിച്ച ഷിക്കാഗോ, ഹൂസ്റ്റൺ, ഫ്ലോറിഡ ,ന്യൂയോർക് ,ഫിലഡൽഫിയ തുടങ്ങിയ പ്രധാന ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഓരോ നിമിഷവും കാണികളെ ആവേശത്തിമർപ്പിന്റെ മുൾമുനയിൽ നിർത്തിക്കൊണ്ടുള്ള ‘വടം വലി മത്സരം’ എന്തുകൊണ്ടും വളരെയധികം പ്രത്യേകത നിറഞ്ഞതായിരിക്കും എന്ന് സാബു സ്കറിയ (സ്പോർട്സ് കോർഡിനേറ്റർ ) പറയുകയുണ്ടായി.

ചെണ്ടമേളത്തിന്റെ അകമ്പടിയോടുകൂടി മാവേലിയേയും വിശിഷ്ടാതിഥികളെയും എതിരേറ്റുകൊണ്ടുള്ള ഘോഷയാത്രക്ക് തുടക്കം കുറിക്കുകയായി .തുടർന്ന് മലയാളനാടിന്റെ മനം കവരുന്ന ഓർമ്മകളെ ഉണർത്തുന്ന അൻപതിലധികം സ്ത്രീകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ആശ അഗസ്റ്റിന്റെ (ലാസ്യ ഡാൻസ് അക്കാദമി) നേതൃത്വത്തിലുള്ള മെഗാതിരുവാതിര അരങ്ങേറുകയായി .അതിനുശേഷം നിലവിളക്കുകൊളുത്തി പൊതുസമ്മേളനം ആരംഭിക്കുകയായി .സമ്മേളനത്തിൽ മുഖ്യാതിഥിയായി ശ്രീ എൽദോസ് കുന്നപ്പിള്ളി എം എൽ എ യെ കൂടാതെ അമേരിക്കയിലെ രാഷ്ട്രീയ സാമൂഹിക നേതാക്കൾ, ട്രൈസ്റ്റേറ്റ് കേരള ഫോറമിന്റെ ഈ വർഷത്തെ അവാർഡ് ജേതാവ് റവ . ഫാ ; അലക്സാണ്ടർ കുര്യൻ തുടങ്ങിയ ധാരാളം പ്രമുഖ വ്യക്തികളുടെ നിറ സാന്നിധ്യം ഉണ്ടായിരിക്കുന്നതാണ് .

ഓണാഘോഷത്തിൽ ഏറ്റവും കമനീയ രീതിയിൽ വേഷവിധാനം ചെയ്തെത്തുന്ന ദമ്പതികൾക്ക് മത്സരത്തിലൂടെ ഒരു ലക്ഷം രൂപയുടെ സമ്മാനം നൽകുന്നതാണ് . സൗജന്യമായി ഫോട്ടോബൂത്ത് ( പിക്ച്ചർ വിത്ത് മാവേലി ) തുടങ്ങിയ സേവനങ്ങളും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ ഇതര മേഖലകളിൽ വ്യക്തിപ്രഭാവം തെളിയിച്ചവർക്ക് അവാർഡുകളും സ്പോൺസേഴ്സിനുള്ള പ്രത്യേക അംഗീകാരങ്ങളും തദവസരത്തിൽ നൽകുന്നതാണ് .

ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകളിലൂടെ അരങ്ങേറുന്ന ഓണാഘോഷങ്ങൾ പ്രവാസികളുടെ ഇടയിലെ രണ്ടാം തലമുറയിലേക്ക് പകർന്നുകൊടുക്കുവാനുള്ള ധാരാളം പൈതൃകങ്ങളാണ് ഓരോ ഓണാഘോഷങ്ങളും. ഇരുപതിലധികം നാവൂറും രുചിയേറും വിഭവങ്ങൾ കൊണ്ടുള്ള വിഭവസമൃദ്ധമായ ഓണസ്സദ്യയാണ് ഈ വര്ഷം ഒരുക്കിയിരിക്കുന്നതെന്ന് ജോബി ജോർജ് (ഫുഡ് കോർഡിനേറ്റർ) അറിയിച്ചു . ഓണാഘോഷത്തിന് മാറ്റുകൂട്ടുവാനായി പ്രശസ്ത പിന്നണി ഗായകൻ ബിജു നാരായണനും സുഷമ പ്രവീണും സംഘവും നയിക്കുന്ന ഗാനമേളയും പ്രത്യേകം ഉണ്ടായിരിക്കുമെന്നും ബെന്നി കൊട്ടാരത്തിൽ (പ്രോഗ്രാം കോർഡിനേറ്റർ) പറഞ്ഞു.

അമേരിക്കൻ മലയാളികൾക്കായി ട്രൈസ്റ്റേറ്റ് കേരള ഫോറം ഒരുക്കുന്ന ഈ ഓണാഘോഷം എന്തുകൊണ്ടും ഒരു ഓണക്കോടിയായിരിക്കുമെന്ന് സാജൻ വര്ഗീസ് (ചെയർമാൻ , ട്രൈസ്റ്റേറ്റ് ) പറയുകയുണ്ടായി .പ്രവാസികളുടെ ഇടയിൽ നാൾക്കുനാൾ ഓണാഘോഷത്തിന്റെ പ്രസക്തി വർദ്ധിച്ചു വരുന്നതായിട്ടാണ് കണ്ടുവരുന്നതെന്നും എന്നാൽ ഓണത്തിന്റെ അടിസ്ഥാനങ്ങളെ വിസ്മരിക്കാതെ വേണം ആഘോഷങ്ങൾ ഒരുക്കേണ്ടതെന്നും ജീമോൻ ജോർജ് (ചെയർമാൻ ഓണാഘോഷം ) പറയുകയുണ്ടായി .ഓണാഘോഷത്തിന്റെ വൻ വിജയത്തിനായി ചുക്കാൻ പിടിക്കുന്നത് വിവിധ കമ്മറ്റികളാണെന്നും ഒരു ദിവസം മുഴുവനായും ഒരുക്കിയിരിക്കുന്ന ഈ ഓണാഘോഷം എന്തുകൊണ്ടും മറ്റ് സംഘടനകൾക്ക് ഒരു പുത്തൻ ഉണർവ് നൽകുമെന്നും റോണി വര്ഗീസ് ( ജന സെക്രട്ടറി ) അറിയിച്ചു .

തുറന്ന പുൽത്തകിടി മൈതാനിയിൽ ആർത്തിരമ്പുന്ന ജനപ്രവാഹത്തിനെ വരവേൽക്കത്തക്കരീതിയിലുള്ള ട്രൈസ്റ്റേറ്റ് കേരള ഫോറമിന്റെ ഓണാഘോഷമഹോത്സവത്തിന്റെ അവസാനവട്ട ഒരുക്കങ്ങളും പൂർത്തിയായതായും എപ്പോഴും പുതുമ നിറഞ്ഞ ഓണാഘോഷങ്ങൾ സമ്മാനിക്കുന്ന ട്രൈസ്റ്റേറ്റ് കേരള ഫോറം ഈ വർഷവും എന്തുകൊണ്ടും മറ്റൊരു പുതുമ നിറഞ്ഞതും വളരെ വ്യത്യസ്തവുമായ ഓരു ഓണക്കണിയായിരിക്കും പ്രവാസികൾക്കു നൽകുക എന്ന് സംഘാടകർ അറിയിക്കുകയുണ്ടായി .

ഫിലിപ്പോസ് ചെറിയാൻ ,വിൻസന്റ് ഇമ്മാനുവൽ ,അലക്സ് തോമസ് ,ജോർജ് ഓലിക്കൽ ,ജോർജ് നടവയൽ ,സുധാ കർത്ത ,കുര്യൻ രാജൻ ,സുരേഷ് നായർ ,സുമോദ് നെല്ലിക്കാല ,ലിബിൻ തോമസ് ,രാജൻ സാമുവൽ ,ലെനോ സ്കറിയ ,ബ്രിജിറ്റ് പാറപ്പുറത്ത് ,ബ്രിജിറ്റ് വിൻസന്റ് , ശോശാമ്മ ചെറിയാൻ, ജെയിംസ് പീറ്റർ ,രാജു ശങ്കരത്തിൽ ,അഭിലാഷ് ജോൺ ,ദിലീപ് ജോർജ് ,ജോർജി കടവിൽ ,ജോൺ പി വർക്കി ,ജോസഫ് മാണി ,അരുൺ കോവാട്ട് ,സിജിൻ തിരുവല്ല ,തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മറ്റികളാണ് ട്രൈസ്റ്റേറ്റ് കേരള ഫോറമിന്റെ ഈ വർഷത്തെ ഓണാഘോഷത്തിന്റെ വൻ വിജയത്തിനായി പ്രവർത്തിക്കുന്നത്.

വാർത്ത അയച്ചത് ജീമോൻ ജോർജ് ഫിലഡൽഫിയ



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code