Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഒഐസിസി യുഎസ്എ ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉജ്ജ്വല തുടക്കം   - പി.പി. ചെറിയാന്‍

Picture

ഹൂസ്റ്റണ്‍: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി യൂഎസ്എ) ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ പ്രഥമ പ്രവര്‍ത്തക സമിതിയും പ്രവര്‍ത്തനോത്ഘാടനവും ആഗസ്റ്റ് 14 ന് ഞായറാഴ്ച ലളിതമായ ചടങ്ങുകളോടെ നടത്തി.

മിസ്സോറി സിറ്റി അപ്നാ ബസാര്‍ ഹാളില്‍ വൈകുന്നേരം നാലരക്ക് നടന്ന പ്രവര്‍ത്തക സമിതിയില്‍ ചാപ്റ്റര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്ത് ചാപ്റ്ററിന്റെ ഭാവി പരിപാടികളെ കുറിച്ച് വിശദമായ ചര്‍ച്ച നടത്തി. ഓഗസ്റ്റ് 15 ന് ഒഐസിസി യുഎസ്എ നാഷണല്‍ കമ്മിറ്റി 'സൂം' പ്ലാറ്റ് ഫോമില്‍ സംഘടിപ്പിക്കുന്ന 'ആസാദി കി ഗൗരവ്' സമ്മേളനത്തില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് സമ്മേളനം വിജയിപ്പിക്കുന്നതിനു തീരുമാനിച്ചു. പ്രസിഡണ്ട് വാവച്ചന്‍ മത്തായി അധ്യക്ഷത വഹിച്ചു.

യോഗത്തില്‍ സംബന്ധിച്ച നാഷണല്‍ ചെയര്‍മാന്‍ ജെയിംസ് കൂടല്‍, പ്രസിഡണ്ട് ബേബി മണക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ജീമോന്‍ റാന്നി എന്നിവര്‍ സംഘടനയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ പ്രവര്‍ത്തന ങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.വളരെ ധ്രുതഗതിയില്‍ അമേരിക്കയില്‍ വളര്ച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന ഒഐസിസിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തും ഊര്‍ജ്ജവും നല്‍കാന്‍ ഹൂസ്റ്റണ്‍ ചാപ്റ്ററിനു കഴിയട്ടെയെന്ന് നേതാക്കള്‍ ആശംസിച്ചു.

ഇതേ സമയത്ത് തന്നെ കാലിഫോര്ണിയയിലെ സാന്‍ഫ്രാന്‍സിസ്‌കോ ചാപ്റ്ററിന്റെ ഉത്ഘാടനവും നടക്കുന്നുവെന്നത് അഭിമാനകരമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

തുടര്‍ന്ന് ചെയര്‍മാന്‍ ജെയിംസ് കൂടലും പ്രസിഡണ്ട് ബേബി മണക്കുന്നേലും ചേര്‍ന്ന് ചാപ്റ്റര്‍ ഭാരവാഹികളുടെ സാന്നിദ്ധ്യത്തില്‍ നിലവിളക്ക് കൊളുത്തി ചാപ്റ്ററിന്റെ ഔദ്യോഗിക ഉത്ഘാടനം നടത്തി. തുടര്‍ന്ന് ജെയിംസ് കൂടല്‍ ചാപ്റ്ററിന്റെ പ്രസിഡണ്ട് വാവച്ചന്‍ മത്തായിയ്ക്കും, ബേബി മണക്കുന്നേല്‍ ജനറല്‍ സെക്രട്ടറി ജോജി ജോസഫിനും ജീമോന്‍ റാന്നി ട്രഷറര്‍ തോമസ് വര്‍ക്കി (മൈസൂര്‍ തമ്പി)യ്ക്കും ത്രിവര്‍ണ ഷാളുകള്‍ നല്‍കി ആദരിച്ചു. .ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ ഭാരവാഹികള്‍ : പ്രസിഡന്റ് : വാവച്ചന്‍ മത്തായി, ജനറല്‍ സെക്രട്ടറി : ജോജി ജോസഫ് ട്രഷറര്‍ : തോമസ് വര്‍ക്കി (മൈസൂര്‍ തമ്പി)

വൈസ് പ്രസിഡന്റുമാര്‍ : ഏബ്രഹാം തോമസ് (അച്ചന്‍കുഞ്ഞു), ചാക്കോ തോമസ്, ജേക്കബ് കുടശ്ശനാട്, സൈമണ്‍ വളാച്ചേരി, ടോം വിരിപ്പന്‍, തോമസ് സ്റ്റീഫന്‍ (റോയ് വെട്ടുകുഴി)

സെക്രട്ടറിമാര്‍: ബാബു ചാക്കോ, ബിജു ചാലയ്ക്കല്‍, ഫിന്നി രാജു, ജോണ്‍ ഐസക് (എബി), , മാമ്മന്‍ ജോര്‍ജ്, സന്തോഷ് ഐപ്പ്. ജോയിന്റ് ട്രഷറര്‍: ആന്‍ഡ്രൂസ് ജേക്കബ്

ഐടി വിഭാഗം ചെയര്‍മാന്‍: രഞ്ജിത് പിള്ള, പബ്ലിക് റിലേഷന്‍സ് ചെയര്‍മാന്‍: ചാര്‍ളി പടനിലം, പ്രോഗ്രാം ചെയര്‍മാന്‍ : റെനി കവലയില്‍,സോഷ്യല്‍ മീഡിയ ചെയര്‍മാന്‍ : ബിനോയ് ലൂക്കോസ് തത്തംകുളം, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍: ടിഫ്നി സെല്‍ബി, മിനി പാണച്ചേരി, ബിനു തോമസ് , ഡാനിയേല്‍ ചാക്കോ,ജോര്‍ജ് കൊച്ചുമ്മന്‍, ജോര്‍ജ് തോമസ്, ജോയ്. എന്‍ ശാമുവേല്‍, ജോസ് മാത്യു, മാത്യൂസ് തോട്ടം, റജി വി. കുര്യന്‍, ഷാജന്‍ ജോര്‍ജ്, സജി ഇലഞ്ഞിക്കല്‍,

ഹൂസ്റ്റണില്‍ നിന്നുള്ള നാഷണല്‍ കമ്മിറ്റി ഭാരവാഹികളോടൊപ്പം ഹൂസ്റ്റണില്‍ നിന്നുള്ള സതേണ്‍ റീജിയണല്‍ കമ്മിറ്റി ഭാരവാഹികളായ ജനറല്‍ സെക്രട്ടറി ജോമോന്‍ ഇടയാടി, ട്രഷറര്‍ സഖറിയ കോശി, വൈസ് ചെയര്‍മാന്‍ ജോയ് തുമ്പമണ്‍, വൈസ് പ്രസിഡന്റുമാരായ പൊന്നു പിള്ള, ബാബു കൂടത്തിനാലില്‍, ജോജി ജേക്കബ്, സെക്രട്ടറി ബിബി പാറയില്‍, ജോയിന്റ് ട്രഷറര്‍ അലക്‌സ് എം. തെക്കേതില്‍, വനിതാ വിഭാഗം ചെയര്‍ പേഴ്‌സണ്‍ ഷീല ചെറു, യുവജന വിഭാഗം ചെയര്‍ മെവിന്‍ ജോണ്‍ എബ്രഹാം എന്നിവരും ചാപ്റ്റര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായിരിക്കും.

ജനറല്‍ സെക്രട്ടറി ജോജി ജോസഫ് നന്ദി പ്രകാശിപ്പിച്ചതോടൊപ്പം തുടര്‍ന്ന് നടക്കുന്ന സ്വാതന്ത്ര്യദിന സമ്മേളനത്തെക്കുറിച്ചും മുന്‍ സൈനികരെ ആദരിക്കുന്ന ചടങ്ങു സംബന്ധിച്ചും പ്രസ്താവന നടത്തി.

റിപ്പോര്‍ട്ട് : പി.പി. ചെറിയാന്‍ നാഷണല്‍ മീഡിയ കോര്‍ഡിനേറ്റര്‍

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code