Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പ്രവര്‍ത്തന മികവിന്റെ അനുഭവ സമ്പത്തുമായി ഫോമയുടെ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥിയായി ഓജസ് ജോണ്‍   - ജോസഫ് ഇടിക്കുള

Picture

ഫോമായുടെ 2022-24 വർഷത്തെ ജനറൽ സെക്രട്ടറി ആയി ഫ്രണ്ട്‌സ് ഓഫ് ഫോമാ പാനലിൽ മത്സരരംഗത്തേയ്ക്ക് എത്തുന്നത് വരെ സമൂഹത്തിനു വേണ്ടിയും അതിലുപരി ഫോമയ്‌ക്കു വേണ്ടിയും നടത്തിയ പ്രവർത്തങ്ങളും, നമ്മുടെ സമൂഹത്തിന്റെ ഉന്നമനത്തിനായി നൽകിയ സംഭാവനകളും, അദ്ദേഹത്തിന്റെ പക്വതയാർന്ന, ജീവസ്സുറ്റ നേത്യത്വ ഗുണത്തിനുദാഹരണങ്ങളാണ്.

മികവാർന്ന പദ്ധതികളുടെ ഓജസ്സ്

കഴിഞ്ഞ രണ്ടു വർഷമായി ഫോമായുടെ ഏറ്റവും വലിയ ജനകീയ പദ്ധതികളിൽ ഒന്നായ ഹെല്പിങ് ഹാൻഡ്‌സിലും, ഫോമാ ടെക് ടീമിലും പ്രവർത്തിക്കുന്നു. ഹെല്പിങ് ഹാന്റിന്റെ പ്രവർത്തനം അല്പം മന്ദീഭവിച്ച സാഹചര്യത്തിൽ, ഓജസ്സിന്റെ നേതൃത്വത്തിൽ അമേരിക്കയിലുടനീളം മെമ്പർഷിപ് ക്യാംപയിൻ നടത്തി മുന്നൂറ് ശതമാനം വർദ്ധനവോടെ ഹെല്പിങ് ഹാന്റ് ചരിത്രം സൃഷ്ടിച്ചതെന്ന് കമ്മിറ്റി അംഗവും ഹെല്പിങ് ഹാൻഡ്‌സ് കോഓർഡിനേറ്ററുമായ ഗിരീഷ് പോറ്റി ന്യൂ ഇംഗ്ലണ്ട് റീജിയൻ കിക്കോഫിലെ പ്രസംഗത്തിൽ വ്യക്തമാക്കിയത് ഓജസ്സിന്റെ സംഘാടക മികവിന്റെ അംഗീകാരമായിരുന്നു. ഓൺലൈൻ ജനറൽ ബോഡി മീറ്റിംഗ് അടക്കം ഒരു തെറ്റും കൂടാതെ സ്തുത്യർഹമാം വിധം കൈകാര്യം ചെയ്ത ഫോമയുടെ അഭിമാനമായ "ഐ.റ്റി / ടെക്" ടീമിലും ഓജസ് ജോൺ അംഗമാണ്.

2008 മുതൽ ഫോമയുമായി ബന്ധമുള്ള ഓജസ് ജോൺ ഫോമായുടെ ഏറ്റവും വലിയൊരു റീജിയൻ ആയ വെസ്റ്റേൺ റീജിയന്റെ RVP-യായും ഫോമയുടെ വിവിധ കമ്മിറ്റികളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആ കാലഘട്ടത്തിൽ ആണ് ഫോമയുടെ ഓൺലൈൻ അല്ലാതെ നേരിട്ടുള്ള ആദ്യ കോൺസുലേറ്റ്ടൗൺഹാൾ 150-ലേറെ പേരെ പങ്കെടുപ്പിച്ച് നടത്തിയത്‌.. വെസ്റ്റേൺ റീജിയൻ കൺവെൻഷൻ, മലയാളത്തിന് ഒരു പിടി ഡോളർ പദ്ധതിക്കുള്ള വലിയ പ്രവർത്തനങ്ങളും, ഇമിഗ്രേഷൻ / വിസ / ലീഗൽ സഹായത്തിനുതകുന്ന റീജിയണൽ വെബ്സൈറ്റ് ആരംഭിച്ചതും ഇക്കാലയളവിൽ ആണ്. ഫോമയുടെ ഏറ്റവും വലിയ ജീവകാരുണ്യ പദ്ധതികളായിരുന്ന പ്രളയ ബാധിതർക്കുള്ള സഹായം സമാഹരിക്കുന്നതിലും, വീട് നിർമ്മിച്ച്‌ നൽകുന്നതിലും ഇരുപതിനായിരത്തിലധികം ഡോളർ ശേഖരിച്ച് വെന്റിലേറ്ററുകൾ നാട്ടിലെത്തിക്കുന്നതിലും ഏറ്റവും മുന്നിട്ടു നിന്ന സംഘടനകളിലൊന്നാണ് ഓജസ് നേതൃത്വം നൽകിയ കേരള അസോസിയേഷൻ ഓഫ് വാഷിംഗ്‌ടൺ (KAW). 2020-ൽ വെന്റിലേറ്റർ പ്രോജക്ടിന് വേണ്ടി പത്തനംതിട്ട ജില്ല കളക്ടർ പി. ബി. നൂഹുമായി ചേർന്ന് കൃത്യമായ ഏകോപനത്തിന് ചുക്കാൻ പിടിച്ചത് ഓജസ് ആയിരുന്നു. 2018-20 ഫോമാ നാഷണൽ കമ്മിറ്റിയുടെ കാലത്തും ഫോമകോൺസുലേറ്റുമായി നടത്തിയ പ്രവത്തനങ്ങളുടെ കോർഡിനേഷൻ കമ്മിറ്റിയിലും, മോഡറേറ്ററായും പ്രവർത്തിച്ചു.

ഫോമയുടെ വലിയ അംഗസംഘടനകളിലൊന്നായ കേരളാ അസോസിയേഷൻ ഓഫ് വാഷിംഗ്‌ടണിന്റെ പ്രസിഡന്റായി രണ്ടു തവണയും, സെക്രട്ടറിയായും പ്രവർത്തനപരിചയമുള്ള ഓജസ് ജോണിന്റെ നേതൃത്വത്തിൽ, കോവിഡ് ലോകത്തെ ആദ്യമായി ഗ്രസിച്ച സമയത്ത് സമയോചിതവും ജനകീയവുമായ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തി. ഏറ്റവും പ്രധാനമായത് മാസ്കിന് ലഭ്യത കുറഞ്ഞ സമയത്ത് 27 വളണ്ടിയർമാരെ സംഘടിപ്പിച്ച്‌, ഏഴു ദിവസങ്ങൾ കൊണ്ട് 100% കോട്ടണ്‍ തുണിയില്‍ തീര്‍ത്ത 1000 മാസ്കുകളും സാനിറ്റൈസറും നിര്‍മ്മിച്ച് ആവശ്യമുള്ളവർക്കും ഹെൽത്ത് ക്ലിനിക്കുകളിലും വിതരണം ചെയ്തു. ഒറ്റപ്പെട്ടു പോയവരെ, പ്രത്യേകിച്ച് പ്രായമായവരെ സഹായിക്കുവാനായി ഡാറ്റാ ബാങ്ക്, ഫിനാൻസ് /ലീഗൽ / ഇമിഗ്രേഷൻ ക്ലാസുകള്‍, യാത്രാ ഹെല്പ് ലൈൻ, ധനസഹായ നിധി, മെഡിക്കൽ ഫോറം എന്നിവക്ക് പുറമെ 127 വിദ്യാർത്ഥികളും, 22 ടീച്ചര്‍മാരും, 10 ക്ലാസുകളുമായി ആരംഭിച്ച KAW മലയാളം സ്കൂൾ ഒരു രജതരേഖ ആയിരുന്നു. KAW-ന്റെ അക്കാലത്തെ ഉജ്ജ്വലമായ പ്രവർത്തങ്ങൾ ടൈംസ് ഓഫ് ഇന്ത്യ അടക്കം റിപ്പോർട്ട് ചെയ്തിരുന്നു. 147,000 ഡോളറിന്റെ സഹായധനം ആണ് ഓജസിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി സമാഹരിച്ച്‌ വിതരണം ചെയ്തത്. ഏറ്റവും എടുത്തു പറയേണ്ട ഒരു കാര്യം യുവാക്കളെ സംഘടിപ്പിച്ചു കൊണ്ടുള്ള KAW യൂത്ത് ക്ലബ് ആണ്..ഏറെ പരിശ്രമിച്ചു തുടങ്ങിയ യൂത്ത് ക്ലബ് ഇന്ന് വാഷിംഗ്‌ടൺ സ്റ്റേറ്റിലെ യൂത്തിനെ ഒരു കുടക്കീഴിൽ അണി നിരത്തിയിരിക്കുന്നു.

കമ്പ്യൂട്ടർ എൻജിനിയറിങ് ബിരുദധാരിയും ഐ.റ്റി ടെക്നോളജി മാനേജ്‌മെന്റ് വിദഗ്ദ്ധനുമായ സേവനം ഓജസ് ജോൺ വാഷിങ്ടൺ സംസ്ഥാനത്തെ വലിയ ഹൈസ്കൂളുകളിൽ ഒന്നായ, രണ്ടായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഈസ്റ്റ് ലേയ്ക് ഹൈസ്കൂൾ പി.റ്റി.എ വൈസ് പ്രസിഡന്റ് ആയി സേവനം നടത്തിവരുന്നു. പ്രശസ്തമായ റെഡ്മണ്ട് സിറ്റിയുടെ കമ്മ്യൂണിറ്റി സെന്റർ കമ്മിറ്റി അംഗം, സിയാറ്റിൽ പ്രോഗ്രാം മാനേജ്‌മന്റ് ചാപ്റ്റർ കോഓർഡിനേറ്റർ, ഐ.റ്റി ടൂൾബോക്സ് ഫീഡ്ബാക്ക് കൌൺസിൽ അംഗം, ഇന്ത്യൻ കമ്മ്യൂണിറ്റി സെന്റർ കോഓർഡിനേറ്റർ, എക്യൂമെനിക്കൽ കൌൺസിൽ കൺവീനർ, 70 -ലേറെ മലയാളികൾ കളിക്കുന്ന ക്രിക്കറ്റ് ക്ലബ് ക്യാപ്റ്റൻ എന്നീ നിലകളിലും പ്രവർത്തിക്കുന്നു. ഭാര്യ മിലി മൈക്രോസോഫ്‌റ്റിൽ എഞ്ചിനീയറിംഗ് മാനേജർ ആയി ജോലി ചെയ്യുന്നു. നേച്ചർ ഫോട്ടോഗ്രാഫിയിൽ തല്പരനായ ഏക മകൻ ജോഷ്വ സ്കൂൾ വിദ്യാത്ഥിയാണ്.

കൃത്യമായ ലക്ഷ്യങ്ങളോടെ ഓജസ്സ്

ഫോമാ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടാൽ ചെയ്യേണ്ട പ്രവർത്തനങ്ങളെ കുറിച്ചും, പദ്ധതികളെ കുറിച്ചും വളരെ വ്യക്തമായ കാഴ്ചപ്പാടുകൾ ഓജസ് ജോൺ മുന്നോട്ട് വയ്ക്കുന്നു.

1) മൂന്ന് ഘടകങ്ങൾ ഉൾപ്പെടുന്ന ഫോമാ ടെക്നോളജി ഹബ്ബാണ് പദ്ധതികളിൽ ഒന്ന്.

a) ഫോമാ ഐടി ടീം:പേയ്‌മെന്റ്, രജിസ്‌ട്രേഷൻ, FOMAA അപ്‌ഡേറ്റുകൾ അസോസിയേഷനുകൾ/അംഗങ്ങളിൽ നിന്ന് എളുപ്പമാക്കുക. അമേരിക്കൻ മലയാളികൾ ലോകത്തെവിടെ വെച്ചും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ രെജിസ്റ്റെർ ചെയ്യാൻ ഒരു വെബ് പോർട്ടൽ സൃഷ്ടിക്കുക

b) ഫോമാ വാഴ്സിറ്റി: സ്വന്തം സംഘടനയിൽ ചെയ്തതിന്റെ അടുത്ത ഘട്ടമായി സാമൂഹിക സേവന ആനുകൂല്യങ്ങൾ, ഇന്നത്തെ വലിയൊരു ആവശ്യമായ സൈബർ സുരക്ഷ, ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ (എന്താണ് മെറ്റാ വേർസ്, ക്രിപ്റ്റോ കറൻസി?), ലളിതമായ മലയാളം ക്ലാസ്, യുവജനങ്ങൾക്കായി കോളേജ്/ കരിയർ/തൊഴിൽ/ ഫിനാൻസ്/ഇമിഗ്രേഷൻ/ ടാക്സ് / നിയമം/കോൺസുലേറ്റ് കാര്യങ്ങൾ എന്നിവയ്ക്കായി ക്ലാസുകൾ സംഘടിപ്പിക്കുക. ഏറ്റവും പ്രധാനമായി ഈ "ടെക് ടോക്ക്" സ്റ്റൈൽ ക്ലാസ്സുകൾ പുതുതായി രൂപീകരിക്കുന്ന ഫോമാ ടി.വി / ഫോമാ യൂട്യൂബ് ചാനൽ ഇവയിൽ ലഭ്യമാക്കുക.

c) ഫോമാ ഡാറ്റ ടീം: ഫോമാ വെബ്‌സൈറ്റിൽ യുഎസ് &കനേഡിയൻ മലയാളി ബിസിനസ് ഡയറക്‌ടറി, ഇന്ത്യയിലെ വസ്തുക്കളെ സംബന്ധിച്ച് സൗജന്യമായി റിയൽ എസ്റ്റേറ്റ് പരസ്യങ്ങൾ, ട്രാവൽ ഗൈഡൻസ്, ഗവണ്മെന്റ് നോട്ടിഫിക്കേഷൻസ്, മെഡിക്കൽ ഇൻഷുറൻസ് തുടങ്ങിയ എല്ലാ വിവരങ്ങളും ലഭ്യമാക്കുക.

2) ഫോമാ ഹെല്പിങ് ഹാൻഡ്‌സ് ക്രൗഡ് ഫണ്ടിംഗ് മോഡൽ.

അശരണരായ ആർക്കും സഹായം എത്തിക്കാൻ താല്പര്യം ഉള്ളവർ ലളിതമായ ഈ പദ്ധതിയിൽ ഒരു മെമ്പർഷിപ്പിന് ഒരു വർഷത്തേക്ക് $100 മാത്രം ഇട്ടാൽ മതി. ലക്‌ഷ്യം 3 മാസത്തിനുള്ളിൽ 750 മെമ്പർഷിപ്പ്, 6 മാസത്തിനുള്ളിൽ 1500 മെമ്പർഷിപ്പ്. എല്ലാ ആഴ്ചയും ഫോമാ കമ്മിറ്റി കൃത്യമായി പഠിച്ച് തിരഞ്ഞെടുത്ത ഒരു കേസ് - അർഹരായ ഒരു കുടുംബത്തെ അല്ലെങ്കിൽ വ്യക്തികളെ സഹായിക്കാനായി മെമ്പേഴ്സിന്റെ അക്കൗണ്ടിൽ നിന്ന് വെറും $2 മാത്രം എടുക്കുന്നു. ഒരു ദിവസത്തിനുള്ളിൽ ഈ $3000 സഹായധനം ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നു. അമേരിക്കയിലെ കേസുകൾക്ക് മുൻഗണന നൽകി ഇങ്ങനെ ക്രൗഡ് ഫണ്ടിംഗിലൂടെ ഒരു മില്യൺ ഡോളർ സഹായധനം ഫോമാ ജനങ്ങളിലേക്ക് എത്തിക്കുക.

3) ഫോമാ ട്വിൻ സിറ്റി പ്രോഗ്രാം.

അമേരിക്ക ഇന്ന് ഒരു വൻ ശക്തി ആയി മാറിയത് ഒരു നോളജ് എക്കണോമി ആയതിലൂടെയാണ്. അമേരിക്കയിലെ തിരഞ്ഞെടുത്ത ടൗണുകളിലെ വേസ്റ്റ് മാനേജ്‌മന്റ്, ടൌൺ പ്ലാനിംഗ്, റോഡ് സേഫ്റ്റി, ഡിസാസ്റ്റർ മാനേജ്‌മന്റ് എന്നീ മേഖലകളിലെ അറിവുകൾ കേരളത്തിലെ തിരഞ്ഞെടുത്ത ടൗണുകളുമായി ധാരണപത്രം ഒപ്പിട്ട് കൈമാറുന്ന ഒരു സ്വപ്ന പദ്ധതിയാണ് ഫോമാ ട്വിൻ സിറ്റി പ്രോഗ്രാം. ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ തന്നെ പ്രവർത്തിക്കുന്ന വ്യക്തിയാണ് ഓജസ് ജോൺ.

യുവജനങ്ങൾക്ക് വേണ്ടി കൂടുതൽ കോളേജുകളിൽ സ്കോളർഷിപ് ഉൾപ്പെടുത്താൻ ഗ്രാൻഡ് കാന്യോൺ പങ്കാളിത്തം വിപുലീകരിക്കുക, കേരളത്തിലെ ഐടി കമ്പനികളിൽ സമ്മർ ടു കേരള ട്രിപ്പും ഹ്രസ്വ ഇന്റേൺഷിപ്പ് പ്രോഗ്രാമുകളും സംഘടിപ്പിക്കുക, യുവജനങ്ങൾക്ക് ഒരു യൂത്ത് കൺവെൻഷൻ എന്നിങ്ങനെ മുൻപരിചയമുള്ള മേഖലകളിൽ കൃത്യമായ വീക്ഷണം ഓജസ് ജോൺ മുന്നോട്ടു വെക്കുന്നു. ചെയ്തു തീർക്കാനായ ചില കാര്യങ്ങളുടെ കൃത്യമായ റിപ്പോർട്ട് താഴെ ചേർക്കുന്നു.

സങ്കീർണവും, പുതിയ ലോകത്തിന്റെ ആവശ്യങ്ങൾ അനുസരിച്ച് പ്രവർത്തിക്കേണ്ടതുമായ ഫോമാ എന്ന ബ്രഹദ് പ്രസ്ഥാനത്തിന്, സാങ്കേതിക വിദ്യാവിദഗ്ദ്ധനും, മികച്ച വാഗ്മിയും, ഏതു വലിയ പ്രശ്നങ്ങളെയും തികഞ്ഞ സമചിത്തതയോടെ നേരിടുകയും ചെയ്യുന്ന, പ്രൊഫഷണൽ ആയി കാര്യങ്ങളെ സമീപിക്കുന്ന ഓജസ് ജോൺ ജനറൽ സെക്രട്ടറി ആയി വരുന്നത് ഒരു മുതൽകൂട്ടായിരിക്കും.

പ്രസിഡന്റ് സ്ഥാനാർഥിയായ ഡോക്ടർ ജേക്കബ് തോമസിന്റെ നേതൃത്വത്തിൽ ബിജു തോണിക്കടവിൽ ട്രഷററായും, സണ്ണി വള്ളിക്കളം വൈസ് പ്രസിഡന്റായും ഡോക്ടർ ജെയ്‌മോൾ ശ്രീധർ ജോയിന്റ് സെക്രട്ടറി ആയും, ജെയിംസ് ജോർജ് ജോയിന്റ് ട്രഷറർ ആയും മത്സരിക്കുന്ന ഫ്രണ്ട്‌സ് ഓഫ്ഫോമ എന്ന നല്ല പെരുമാറ്റം കൊണ്ട് അമേരിക്കയിൽ ഉടനീളം സുഹൃത്തുക്കളെ നേടിയ മുന്നണിയിലാണ് ഓജസ് ജോൺ ജനറൽ സെക്രട്ടറിയായി മത്സരിക്കുന്നത്. ഫോമക്ക് നാഷണൽ കമ്മിറ്റി നിർദേശിക്കുന്ന സ്ഥലത്ത് സ്വന്തമായി ഒരു ആസ്ഥാനമന്ദിരം എന്ന വലിയ ലക്‌ഷ്യം മുന്നോട്ടു വയ്ക്കുന്ന ഫ്രണ്ട്‌സ് ഓഫ് ഫോമയെ വൻ ഭൂരിപക്ഷത്തോട് കൂടി വിജയിപ്പിക്കാൻ എല്ലാ അമേരിക്കൻ മലയാളികളുടെയും നിറഞ്ഞ പിന്തുണയും സ്നേഹവും അനുഗ്രഹാശിസുകളും ഓജസ് ജോൺ അഭ്യർത്ഥിച്ചു.

Phone: 425 829 6301

Link 1: (KAW 2020-21 Brief Report): https://www.facebook.com/ojus.john/posts/pfbid05nVgZ99J15cRe4wtDQ1ySWDFjRtgWoTeifUpnadKYnz4651LiRocH2yKhX9LfbuAl

Link 2: (Times of India featuring KAW Malayalam School and Medical Forum) https://www.facebook.com/kaw.seattle/posts/pfbid029yNrSemuGNbFjq9y1ZxEC8mC6GHZ4GnHiihJFDX2GC7DceP6zrCCYuis3vpZnjrKl

Link 3: (KAW Malayalam School Annual Day) https://www.facebook.com/ojus.john/posts/pfbid0WscP3VERbc66PADNUgeBowbxxea7bwBEMeyuNZE5i31pfigAnMrKRdr1kTfSn1aml

Link 4: (KAW 1000 Mask Making Thanks Video https://www.facebook.com/watch/?v=694084561367205

Link 5: (KAW 10 Point Action Plan during Covid Crisis) https://www.facebook.com/kaw.seattle/posts/pfbid037cyPrJDEJBor5fcZzuBxnNLLpbiN7RmESfEFzRB6pWq1gjCpMAEStbp93R6zJqRYl

Link 6: (KAW Youth Club In Action (2022) https://www.facebook.com/ojus.john/posts/pfbid02y7mKBhZ15Hfi1uNiu5FtUZ6Q5UpRz9FD4sRhvMRZbFuFhHarPU84Q9N3n9GqhE

വാർത്ത - ജോസഫ് ഇടിക്കുള.

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code