Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫിലാഡൽഫിയായിലെ ആദ്യത്തെ ഓണം ബഡി ബോയ്സിന്റെ ഓണം; മജീഷ്യൻ ഗോപിനാഥ് മുതുകാട് ദീപം തെളിയിച്ചു

Picture

ഫിലാഡൽഫിയാ: ബഡി ബോയ്സ് ഫിലാഡൽഫിയായുടെ ഓണാഘോഷം നൂറുകണക്കിന് കുടുംബ സദസ്സുകളെ സാക്ഷിനിർത്തി മജീഷ്യൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. അമേരിക്കയിലെയും കേരളത്തിലെയും ആദ്യത്തെ ഓണം എന്ന പ്രത്യേകതയും ഈ ഓണാഘോഷത്തിന് ഉണ്ട്. ഇതിൽ നിന്ന് ലാഭം ലഭിക്കുന്ന മൊത്തം തുകയും ഡോക്ടർ ഗോപിനാഥ് മുതുകാട് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനത്തിലേക്ക് നൽകുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

പ്രതീക്ഷിച്ചതിൽ കൂടുതൽ ആളുകൾ കുടുംബമായി എത്തുകയും, ബഡി ബോയ്സിന്റെ ഓണത്തിൽ പങ്കാളികളാവുകയും ചെയ്തു. മജീഷ്യൻ മുതുകാടിന്റെ ഒരു മണിക്കൂർ നീണ്ടുനിന്ന പ്രസംഗവും മാജിക് ഷോയും ഏവരെയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും വികാര നിർഭയരാക്കുകയും ചെയ്തു,

ബഡി ബോയ്സിന്റെ ഓണലക്ഷ്യം എന്താണെന്ന് മനസ്സിലാക്കി, ചോദിക്കാതെ തന്നെ നിരവധി ആളുകൾ ചാരിറ്റിയിലേക്കുള്ള സംഭാവനകൾ ആ വേദിയിൽ വച്ചുതന്നെ കൈമാറുകയും ചെയ്തു.

വർണ്ണശബളമായ ഘോഷയാത്രയോടുകൂടിയായിരുന്നു പരിപാടികളുടെ തുടക്കം. മജീഷ്യൻ ഗോപിനാഥ് മുതുകാടിനെ കാണുവാനും പ്രസംഗം കേൾക്കുവാനും വളരെ നേരത്തെതന്നെ ആളുകൾ കുടുംബമായി എത്തിച്ചേർന്നു. സജു വർഗ്ഗീസ് (ലെൻസ്മാൻ പ്രത്യേകം മോടിപിടിപ്പിച്ചു ഒരുക്കിയ കമനീയ വാഹനത്തിൽ മഹാബലി തമ്പുരാൻ എത്തിച്ചേർന്നയുടൻ ആർപ്പുവിളിയും ആരവങ്ങളും ഉയർന്നു. ചെണ്ട - വാദ്യ മേളങ്ങളുടെയും, കേരളീയ വേഷത്തിൽ താലപ്പൊലിയേന്തിയ മലയാളി മങ്കമാരുടെയും അകമ്പടിയിൽ മഹാബലിയെയും വിശിഷ്ടാതിഥികളെയും ഓഡിറ്റോറിയത്തിനുള്ളിലേക്ക് ആനയിച്ചു.

തുടർന്നുനടന്ന ഓണാഘോഷ പരിപാടികൾ ചീഫ് ഗസ്റ്റ് ഡോ. ഗോപിനാഥ്‌ മുതുകാടും, മറ്റ് വിശിഷ്ടാതിഥികളും ചേർന്ന് ഭദ്രദീപം കൊളുത്തി ഉത്‌ഘാടനം നടത്തി. തോമസുകുട്ടി വർഗീസ് ആലപിച്ച പ്രാർത്ഥനാഗാനത്തോട് പബ്ലിക്ക് പ്രോഗ്രാം ആരംഭിച്ചു. ഫിലാഡൽഫിയ പ്രിസണിലെ ഡെപ്യൂട്ടി കമ്മീഷണർ സേവ്യർ ബ്യുഫോർട്ട് മസോളം, ഗുരു നിത്യ ചൈതന്യ യതിയുടെ ശിഷ്യൻ സ്വാമി മുക്താനന്ദ യതി, റവ. എം.കെ. കുറിയാക്കോസ്, റവ. റജി യോഹന്നാൻ, ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ഫൊക്കാന മുൻ പ്രസിഡന്റ് പോൾ കറുകപ്പള്ളി, ന്യൂയോർക്ക് പോർട്ട് അതോറിറ്റി പോലീസ് ഉദ്യോഗസ്ഥനും ലുറ്ററന്റ് റാങ്കിലുള്ള ആദ്യത്തെ ഇൻഡ്യാക്കാരനും മലയാളിയുമായ നോബിൾ വർഗീസ്, ഫോമാ മിഡ് അറ്റ്‌ലാന്റിക്ക് റീജിയൻ ആർ വി പി ബൈജു വർഗീസ്, ഫോമാ നാഷണൽ കമ്മറ്റി മെമ്പറും ബഡി ബോയ്സ് സ്ഥാപക അംഗവുമായ അനു സ്കറിയാ, മാപ്പ് പ്രസിഡന്റ് തോമസ് ചാണ്ടി എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. ''യു എൻ"-ൽ ബാലാവകാശ പ്രസംഗം നടത്തി ലോകശ്രദ്ധ പിടിച്ചുപറ്റിയ അമേരിക്കൻ മലയാളി വിദ്യാർത്ഥിനി എയ്മിലിൻ തോമസ് ന് ബഡി ബോയ്സ് ന്റെ ആദരവുകളടങ്ങിയ പ്ലാക്ക് പ്രൊഫ. ഗോപിനാഥ്‌ മുതുകാട് സമ്മാനിച്ചു. ചാരിറ്റി പ്രോഗ്രാമിൽ ലഭിച്ച തുക കൈമാറൽ ചടങ്ങിന് കൊച്ചുമോൻ വയലത്ത്, റോയി അയിരൂർ എന്നിവർ നേതൃത്വം നൽകി .

തുടർന്ന് നടന്ന കൾച്ചറൽ പ്രോഗ്രാമിൽ നിമ്മി ദാസിന്റെ ഉടമസ്ഥതിയിലുള്ള ഭരതം ഡാൻസ് അക്കാദമിയിലെ പ്രതിഭകളായ കുട്ടികളുടെയും, കെസ്സിയ വർഗീസ്, കെയ്‌റ്റിലിൻ വർഗീസ് എന്നിവരുടെയും നൃത്തങ്ങൾ വളരെ നയനമനോഹരങ്ങളായിരുന്നു. ഫിലാഡൽഫിയായിലെ അനുഗ്രഹീത ഗായകരെ അണിനിരത്തി പഴയകാല ഓർമ്മകളെ തൊട്ടുണർത്തുന്ന മാധുര്യമൂറുന്ന സെലക്ഷൻ ഗാനങ്ങൾ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട് ബിനു ജോസഫ് മല്ലപ്പള്ളിയുടെ നേതൃത്വത്തിൽ നടന്ന "സംഗീത മഴ" അവതരണത്തിലെയും ശബ്ദമാധുര്യത്തിലും ഏറെ മികവ് പുലർത്തി. വർണ്ണശബളമായ ഘോഷയാത്രയുടെ ക്രമീകരണങ്ങൾക്കും, മനോഹരമായ അത്തപ്പൂക്കളമൊരുക്കുന്നതിനും ലിസി തോമസ്, ഷൈല രാജൻ, സൂസൻ സാബു, മറിയാമ്മ ജോർജ്ജ്, എന്നിവർ നേതൃത്വം നൽകി.

റേച്ചൽ ഉമ്മൻ അമേരിക്കൻ നാഷണലാന്തവും, ശാലിനി ഇന്ത്യൻ നാഷണലാന്താവും ആലപിച്ച പ്രോഗ്രാമിന് രാജു ശങ്കരത്തിൽ പബ്ലിക്ക് പ്രോഗ്രാം എം.സി യായും തോമസുകുട്ടി വർഗീസ് കൾച്ചറൽ പ്രോഗ്രാം എം.സി ആയും പ്രവർത്തിച്ചു. ശാലു പുന്നൂസ് സ്വാഗതവും, സിജു ജോൺ നന്ദിയും പറഞ്ഞു. നാടൻ ഓണസദ്യയുടെ അതേ സ്വാദിൽ മല്ലു കഫെ തയ്യാറാക്കിയ ഓണ സദ്യയ്ക്ക് ശേഷം അടിച്ചുപൊളി പാട്ടുകൾക്കൊപ്പം കാണികളെ ഇളക്കിമറിക്കുന്ന നൃത്തച്ചുവടുകളുമായി അരങ്ങുതകർത്ത ജിത്തു കൊട്ടാരക്കരയുടെ ഫ്യുഷൻ ഡാൻസോടുകൂടി 2022 ലെ ബഡി ബോയ്സിന്റെ ഓണാഘോഷങ്ങൾക്ക് തിരശീല വീണു .

ആയിരക്കണക്കിന് ഡോളർ ആഘോഷങ്ങളുടെ പേരിൽ ധൂർത്തടിച്ച് കളയാതെ സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്ന ആളുകളെ ഓർത്ത്, നമുക്ക് ദൈവം നൽകിയിരിക്കുന്ന ആ അനുഗ്രഹങ്ങൾ അർഹരായ മറ്റുള്ളവർക്കും കഴിയുന്ന രീതിയിൽ ഉപകാരപ്പെടുത്താൻ ശ്രമിക്കണം എന്ന സന്ദേശമാണ് ബഡി ബോയ്സ് ഓണം എല്ലാവർക്കും നൽകുന്ന സന്ദേശം.

റിപ്പോർട്ട്: ശാലു പുന്നൂസ്

Picture2

Picture3

Picture

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code