Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫ്‌ളോറല്‍ പാര്‍ക്ക് ഇന്ത്യന്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഇന്ത്യയുടെ 75- മത് സ്വാതന്ത്ര്യ ദിനാഘോഷം വര്‍ണ്ണാഭമായി നടത്തി   - മാത്യുക്കുട്ടി ഈശോ

Picture

ന്യൂയോര്‍ക്ക്: ഫ്‌ളോറല്‍ പാര്‍ക്ക് - ബെല്ലെറോസ് മര്‍ച്ചന്റ്സ് അസ്സോസ്സിയേഷന്റെ (എആകങഅ) ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ 75-മത് സ്വാതന്ത്ര്യ ദിനം വളരെ വിപുലമായി ആഘോഷിച്ചു. ബല്ലെറോസിലുള്ള സെന്റ് ഗ്രിഗോറിയന്‍ പള്ളിയുടെ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെട്ട സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ വര്‍ണ്ണാഭമായിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മെര്‍ച്ചന്റ്‌സ് അസ്സോസിയേഷന്‍ ഫ്‌ലോറല്‍ പാര്‍ക്ക് ഭാഗത്തു ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു പരേഡുകള്‍ സംഘടിപ്പിക്കാറുണ്ട്. എന്നാല്‍ കോവിടിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇക്കൊല്ലം സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചത്.

ഓഗസ്റ്റ് 14 ഞായറാഴ്ച ഉച്ച്ക്കു 2-ന് ബല്ലെറോസിലുള്ള ഗ്രിഗോറിയന്‍സ് ഹാളിനു വെളിയില്‍ നടത്തിയ മിനി പരേഡില്‍ മലയാളികള്‍ ഉള്‍പ്പെടെ നൂറു കണക്കിന് ഇന്ത്യക്കാരും പ്രാദേശിക ജനങ്ങളും പങ്കെടുത്തു. ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്‌മെന്റിലെ (ചഥജഉ) ഓഫീസര്‍മാരുടെ മാര്‍ച്ച് പാസ്റ്റോടുകൂടി ഹാളിനുള്ളില്‍ എല്ലാവരും പ്രവേശിച്ചതിന് ശേഷം മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ചുമതലക്കാരുടെയും ഇന്ത്യന്‍ കോണ്‍സുലെറ്റ് പ്രതിനിധിയുടേയും നേതൃത്വത്തില്‍ പതാക ഉയര്‍ത്തല്‍ ചടങ്ങു നടന്നു. കോണ്‍ഗ്രസ്സ് വുമണ്‍ ഗ്രെയ്സ് മെങ്, ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റര്‍മാര്‍, അസ്സംബ്ലി അംഗങ്ങള്‍, ഹെംസ്റ്റഡ് ടൌണ്‍ സൂപ്പര്‍വൈസര്‍, ഹെംസ്റ്റഡ് ജഡ്ജ്, തെരഞ്ഞെടുക്കപ്പെട്ട പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ തുടങ്ങി സമൂഹത്തിലെ പ്രമുഖരായ പല വ്യക്തികളും ചടങ്ങില്‍ പങ്കെടുത്തു.

ഇന്ത്യന്‍ മിലിറ്ററി സേവനം നടത്തിയ നേഴ്‌സ്മാരെ അസ്സംബ്ളിമാന്‍ ഡേവിഡ് വിപ്രിന്‍ പ്രശംസാപത്രം നല്‍കി ആദരിച്ചു. വിവിധ കലാപരിപാടികള്‍ ചടങ്ങിന് കൊഴുപ്പേകി. മര്‍ച്ചന്റ്‌സ് അസ്സോസിയേഷന്‍ ചെയര്‍മാന്‍ സുബാഷ് കപാഡിയ, പ്രസിഡന്റ് ഹേമന്ത് ഷാ, വൈസ് പ്രസിഡന്റ് കോശി തോമസ്, സെക്രട്ടറി മേരി ഫിലിപ്പ്, ഡെമോക്രാറ്റിക് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസ് ഡെന്‍സില്‍ ജോര്‍ജ്, വി. എം. ചാക്കോ, ജേസണ്‍ ജോസഫ്, ദിലീപ് ചൗഹാന്‍, മാത്യു തോമസ്, ആശാ മാമ്പള്ളി, ഉജ്ജ്വല ഷാ തുടങ്ങിയവര്‍ സ്വാതന്ത്ര്യ ദിന ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.

2022 -ലെ മിസ്സ് ഇന്ത്യ ന്യൂയോര്‍ക്ക് ആയി തെരഞ്ഞെടുക്കപ്പെട്ട മലയാളിയായ മീര മാത്യു, 2022 -ലെ മിസ്സിസ് ബ്യൂട്ടിഫുള്‍ സ്മൈല്‍ ഇന്ത്യ വേള്‍ഡ്-വൈഡ് മിസ്സസ് ശില്പ അജിത്, സ്‌പോര്‍ട്‌സ് താരവും സിനിമാ നടിയും ടി.വി. സ്റ്റാറുമായ പ്രാച്ചി ടെഹ്ലാന്‍ എന്നിവര്‍ ഗ്രാന്‍ഡ് മാര്‍ഷല്‍മാരായി പരേഡിന് നേതൃത്വം നല്‍കിയത് ചടങ്ങിന് പകിട്ടേകി. കേരള കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍ ചെണ്ട ടീമിന്റെ ചെണ്ടമേളം സ്വാതന്ത്ര്യ ദിനാഘോഷം താളമേളങ്ങളുടെ ആഘോഷമാക്കി മാറ്റി. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ വജ്ര ജൂബിലിയുടെ ആവേശം പങ്കു വച്ച് എല്ലാ ഇന്ത്യാക്കാരും ചേര്‍ന്ന് സ്വാതന്ത്ര്യ ദിനാഘോഷം കൊഴുപ്പിച്ചപ്പോള്‍ പ്രാദേശികരായ മറ്റു പല രാജ്യക്കാരും ആ സന്തോഷത്തില്‍ പങ്കുചേര്‍ന്നു. വിവിധ സംഘടനകളും, സ്ഥാപനങ്ങളും ബിസിനസ്സ്‌കാരും ആഘോഷങ്ങളില്‍ സ്‌പോണ്‍സര്‍ മാരായി പിന്തുണച്ചു.

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code