ന്യൂയോര്‍ക്ക്:: സാമുദായിക ആരോഗ്യത്തിനും സാമൂഹിക പങ്കാളിത്തത്തി നും പ്രൊഫഷണല്‍ ഉന്നമനത്തിനും വ്യാപൃതമായ സേവനത്തിനിടയ്ക്കു മാനസീകോല്ലാസത്തിനും ഉണര്‍വിനും മാനസികോര്ജ്ജത്തിനും അവസരം ഒരുക്കി ഇന്ത്യന്‍ നഴ്സസ് അസോസിയേഷന് ഓഫ് ന്യൂ യോര്‍ക്ക് (ഐനാനി) സമ്മര്‍ പിക്നിക് നടത്തുന്നു. ആഗസ്ത് 20 ശനിയാഴ്ച ബെയര്‍ മൗണ്ടന്‍ സ്റ്റേറ്റ് പാര്‍ക്കില്‍ പത്തുമണി മുതല്‍ മൂന്നു വരെയാണ് പിക്നിക് നടക്കുക.
വിശാലമായ കളിസ്ഥലവും സുലഭമായ മരത്തണലുകളും സ്വിമ്മിങ് പൂളും നടപ്പാതകളും ചൂണ്ടയിടുവാന്‍ പറ്റിയ നദിയും തടാകവും മ്യൂസിയവും മറ്റും ബെയര്‍ മൗണ്ടന്‍ പാര്‍ക്കിനെ അതുല്യമായ പിക്നിക് സ്ഥലം ആക്കുന്നു.
എല്ലാ നഴ്സുമാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സൗജന്യമായ പ്രവേശനം ഐനാനി നേതൃത്വം സ്വാഗതപൂര്‍വ്വം നല്കുന്നു. വിവരങ്ങള്‍ക്ക് പ്രസിഡന്റ് ഡോ. അന്നാ ജോര്‍ജ് (6467326143), വൈസ് പ്രസിഡന്റ് ഡോ. സോളിമോള്‍ കുരുവിള (9143092507), സെക്രട്ടറി ജെസ്സി ജെയിംസ് (5166032024), ജോ. സെക്രട്ടറി ഡോളമ്മ പണിക്കര്‍ (3475348592), ട്രെഷറര്‍ ലൈസി അലക്സ് (8453006339), ജോ. ട്രെഷറര്‍ ഏലിയാമ്മ മാത്യു (7183098615).
Comments