Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് സ്ഥാനം പി. സി. മാത്യു രാജിവച്ചു

Picture

ഡാളസ്: ഗോപല പിള്ള നയിക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വിപി അഡ്മിന്‍. സ്ഥാനം രാജി വെച്ചതായി പി. സി. മാത്യു അറിയിച്ചു. അടുത്തയിടെ ബഹറിനില്‍ വച്ച് നടന്ന കോണ്‍ഫെറെന്‍സിലാണ് അഡ്മിന്‍ വൈസ് പ്രെസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. മുന്‍ ഗ്ലോബല്‍ ഓര്‍ഗനൈസഷന്‍ വൈസ് പ്രസിഡന്റ്, മുന്‍ അമേരിക്ക റീജിയന്‍ ചെയര്‍മാന്‍, റീജിയന്‍ പ്രസിഡന്റ് മുതലായ സ്ഥാനങ്ങള്‍ അലങ്കരിക്കുകയും സംഘടനയെ വളര്‍ത്തുവാന്‍ ശക്തമായ നേതൃത്വം നല്കുകുകയും ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് 3 ന് ഇന്ത്യന്‍ സമയം രാവിലെ 11:30 നോടാണ് ഇമെയില്‍ വഴി രാജി വിവരം ഗോപാല പിള്ളയെ അറിയിച്ചത്.

ബൃഹത്തായ ഗ്ലോബല്‍ ഇന്ത്യന്‍ നെറ്റ്വര്‍ക്ക് സംഘടനയായ 'ഗ്ലോബല്‍ ഇന്ത്യന്‍ കൌണ്‍സില്‍' പ്രെസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ഭാരിച്ച ചുമതല ഏറ്റെടുക്കുകയും ചെയ്തതിനാലാണ് താന്‍ രാജിവെയ്ക്കുന്നത്. വേള്‍ഡ് മലയാളി കൌണ്‍സില്‍ മലയാളികളുടെ മാത്രം നെറ്റ്വര്‍ക്ക് ഓര്‍ഗനൈസഷന്‍ ആകുമ്പോള്‍ ഗ്ലോബല്‍ ഇന്ത്യന്‍ കൌണ്‍സില്‍ എല്ലാ ഇന്ത്യക്കാരുടെയും സംഘടനാ ആണെന്നും ഇത് കാലഘട്ടത്തിന്റെ ആവശ്യകത ആണെന്നും പി. സി. മാത്യു അഭിപ്രായപ്പെട്ടു.

മലയാളികള്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ വംശജരുടെ ബൃഹത്തായ ശൃംഖലയുടെ നേതൃത്വം ഏറ്റെടുക്കുവാന്‍ കഴിഞ്ഞത് വേള്‍ഡ് മലയാളി കൗണ്‍സിലില്‍ നിന്നും ലഭിച്ച പരിചയ സമ്പന്നതയും ബന്ധങ്ങളുമാണെന്നു പി. സി. പറഞ്ഞു. ആ പൈതൃകം ഒരിക്കലും മറക്കുകയില്ലെന്നും വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വിജയാശംസകള്‍ നേരുന്നതായും പി. സി. മാത്യു അറിയിച്ചു. വിഘടിച്ചു നില്‍ക്കുന്ന വേള്‍ഡ് മലയാളി ഗ്രൂപ്പുകള്‍ ഒന്നിച്ചുകൊണ്ടു ഐക്യത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു നല്ല നാളെ ഉണ്ടവുമെന്നു താന്‍ പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. തന്നെ സ്‌നേഹിക്കുന്ന ഓരോ അംഗങ്ങളും വേള്‍ഡ് മലയാളി കൌണ്‍സില്‍ പ്രവര്‍ത്തനങ്ങള്‍ മുമ്പോട്ടു കൊണ്ടുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code