Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഐ.പി.സി കുടുംബ സംഗമം: 4ന് വ്യാഴാഴ്ച ഒക്കലഹോമയില്‍ തുടക്കമാകും   - നിബു വെള്ളവന്താനം

Picture

ഒക്കലഹോമ: ഇന്‍ഡ്യാ പെന്തക്കോസ്ത് ദൈവസഭ 18 മത് നോര്‍ത്തമേരിക്കന്‍ കോണ്‍ഫ്രന്‍സിന്റെ വിജയകരമായ നടത്തിപ്പിനായുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. ആഗസ്റ്റ് 4 മുതല്‍ 7 വരെ ഒക്കലഹോമയില്‍ നോര്‍മന്‍ എംബസി സ്യൂട്ട് ഹോട്ടലില്‍ വെച്ചാണ് കോണ്‍ഫ്രന്‍സ് നടത്തപ്പെടുക.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിശ്വാസ സമൂഹം പ്രാര്‍ത്വനാപൂര്‍വ്വം 4ന് വ്യാഴാഴ്ച ഒക്കലാഹോമയില്‍ എത്തിച്ചേരും. വൈകിട്ട് 6.30 ന് നാഷണല്‍ ചെയര്‍മാന്‍ റവ. പി.സി.ജേക്കബ് ചിന്താവിഷയം അവതരിപ്പിച്ച് കോണ്ഫ്രന്‍സ് ഉത്ഘാടനം ചെയ്യും. ദേശീയ കോണ്‍ഫ്രന്‍സിന്റെ ചിന്താവിഷയം 'അതിരുകളില്ലാത്ത ദര്‍ശനം' എന്നതായിരിക്കും. വിശുദ്ധി, ദൗത്യം, നിത്യത എന്നിവയിലേക്കുള്ള ദര്‍ശനമായിരിക്കും ഉപവിഷയങ്ങള്‍.

മുഖ്യ പ്രഭാഷകരായ പാസ്റ്റര്‍ പോള്‍ മാത്യൂസ് (ഉദയ്പുര്‍), പാസ്റ്റര്‍ ഡോ. സാം സ്റ്റോസ് (യു.എസ്.എ), ഡോ. എയ്ഞ്ചല്‍ സ്റ്റിവെന്‍ ലിയോ, ഡോ. മറിയാമ്മ സ്റ്റീഫന്‍, ഡോ. ജെയ് പൈ എന്നിവരെ കൂടാതെ റവ. ഡോ. വത്സന്‍ എബ്രാഹം, റവ.ഡോ.സാം ജോര്‍ജ്, റവ.ഡോ എബി പീറ്റര്‍, റവ. ഷിബു തോമസ്, റവ. ജേക്കബ് മാത്യു, റവ.ഡോ. സാബു വര്‍ഗീസ്, റവ.ഡോ. വില്‍സന്‍ വര്‍ക്കി, റവ. ജോഷ് മാത്യു, പാസ്റ്റര്‍ സിബി തോമസ്, എന്നിവര്‍ ദൈവ വചനം വിവിധ ദിവസങ്ങളില്‍ പ്രസംഗിക്കും. 7ന് ഞായറാഴ്ച വിശുദ്ധ തിരുവത്താഴ ശുശ്രുഷയോടുകൂടി കോണ്ഫറന്‍സ് സമാപിക്കും.

ഭാരവാഹികളായ പാസ്റ്റര്‍ പി.സി.ജേക്കബ് (നാഷണല്‍ ചെയര്‍മാന്‍), ബ്രദര്‍ ജോര്‍ജ് തോമസ് (നാഷണല്‍ സെക്രട്ടറി), ബ്രദര്‍ തോമസ് കെ. വര്‍ഗീസ് (നാഷണല്‍ ട്രഷറാര്‍), സിസ്റ്റര്‍ ഗ്രേസ് സാമുവേല്‍ (ലേഡീസ് കോര്‍ഡിനേറ്റര്‍), ബ്രദര്‍ ജസ്റ്റിന്‍ ഫിലിപ്പ് (യൂത്ത് കോര്‍ഡിനേറ്റര്‍) എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മറ്റി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നു.

മെച്ചമായ താമസ്സ സൗകര്യം ആഗ്രഹിക്കുന്നവര്‍ എത്രയും വേഗം പ്രതിനിധികളുമായി ബന്ധപ്പെടുകയോ വെബ്ബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യുകയോ ചെയ്യേണ്ടതാണ്. ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ക്രെഡിറ്റ്കാര്‍ഡ് വഴിയും, പേപാല്‍ അക്കൌണ്ട് വഴിയും തുക അടക്കുവാനുള്ള സംവിധാനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും ശുരളമാശഹ്യരീിളലൃലിരല.ീൃഴ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

പാസ്റ്റര്‍ എം.ജെ ഏബ്രഹാം, ബ്രദര്‍ ഫിന്നി മാത്യു (കണ്‍വീനേഴ്‌സ് ), ബ്രദര്‍ ഫിന്നി ഏബ്രഹാം (സെക്രട്ടറി), ബ്രദര്‍ കെ.വി. ഏബ്രഹാം (ട്രഷറര്‍), ലേഡീസ് കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍. രേഷ്മ തോമസ്, ഇവന്റ് കോര്‍ഡിനേറ്റര്‍ ബ്രദര്‍ കുര്യന്‍ സക്കറിയ, പാസ്റ്റര്‍ & ലീഡേഴ്‌സ് കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍ ബ്രദര്‍. സാക് ചെറിയന്‍, പാസ്റ്റര്‍ പി.സി. മാത്യു, ബ്രദര്‍ കുഞ്ഞുമോന്‍ കോശി (പ്രാര്‍ത്ഥന കോര്‍ഡിനേറ്റേഴ്‌സ് ), റെജി ഉതുപ്പ് , റോഷന്‍ വര്‍ഗ്ഗീസ് (രജിസ്‌ട്രേഷന്‍) , ടൈറ്റസ് ഫിലിപ്പോസ് (താമസം), സാം ഈനോസ് ,തോമസ് വര്‍ഗ്ഗീസ് (സിബി) (ഗതാഗതം), ഫിലിപ്പ് ജോര്‍ജ് (ഭക്ഷണം), ഇവാ. അലക്‌സാണ്ടര്‍ വര്‍ഗ്ഗീസ്, സിസ്റ്റര്‍ റെന്നി ജേക്കബ് (അഷേഴ്‌സ് ), ഐജു റിച്ചാര്‍ഡ് (സുരക്ഷ), ബെന്‍ ജോണ്‍ (പ്രകാശവും ശബ്ദവും), ബൈജു യാക്കോബ് (മീഡിയ കോര്‍ഡിനേറ്റര്‍), ക്രിസ്റ്റോ ചെറിയന്‍ (മലയാള ഗായകസംഘം), ഡെറിന്‍ റോയ്, ഡോ.മിനു ജോര്‍ജ് (മെഡിക്കല്‍ കോര്‍ഡിനേറ്റേഴ്‌സ്) എന്നിവരുടെ നേതൃത്വത്തിലുള്ള പ്രാദേശിക കമ്മറ്റി വിപുലമായ ഒരുക്കങ്ങള്‍ നടത്തിവരുന്നു.

നിബു വെള്ളവന്താനം (മീഡിയ കോര്‍ഡിനേറ്റര്‍)



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code