Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മയൂഖം ഫിനാലെ വൈകിട്ട് എട്ടിന്; പ്രയാഗ മാര്‍ട്ടിന്‍, രഞ്ജിനി ജോസ്, രഞ്ജിനി ഹരിദാസ് എന്നിവര്‍ പങ്കെടുക്കും   - സലിം അയിഷ (ഫോമാ പി.ആര്‍.ഓ )

Picture

മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര താരവും നര്‍ത്തകിയും മോഡലുമായ പ്രയാഗ മാര്‍ട്ടിന്‍, മലയാളം,തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ചലച്ചിത്രങ്ങളില്‍ ശ്രദ്ധേയമായ നിരവധി ഗാനങ്ങളിലൂടെ പ്രശസ്തയായ ഗായികയും നടിയുമായ രഞ്ജിനി ജോസ്, നടിയും ടെലിവിഷന്‍ അവതാരികയും, മുന്‍ മിസ് കേരളയുമായ രഞ്ജിനി ഹരിദാസ്, പ്രമുഖ ഫാഷന്‍ ഡിസൈനറും, ഫാഷന്‍ റണ്‍വേ ഇന്റര്‍നാഷണല്‍ സി.ഇ.ഒയുമായ അരുണ്‍ രത്‌ന, മുന്‍ മിസ് കേരള ലക്ഷ്മി സുജാത എന്നിവര്‍ അതിഥികളായെത്തുന്ന ഫോമാ വനിതാവേദിയുടെ മയൂഖം വേഷ വിധാന മത്സരത്തിന്റെ അവസാന വട്ട മത്സരങ്ങള്‍ ഇന്ന് വൈകിട്ട് ഈസ്റ്റേണ്‍ സ്റ്റാന്‍ഡേര്‍ഡ് സമയം 8 മണിക്ക് നടക്കും. .മത്സരങ്ങള്‍ ഫ്ളവേഴ്‌സ് ടീവിയില്‍ തത്സമയം പ്രക്ഷേപണം ചെയ്യും.

ഫ്‌ളവര്‍സ് ടി.വി. യു.എസ് .ഏ യുമായി കൈകോര്‍ത്ത് ഫോമാ വനിതാ വേദി വിദ്യാര്‍ഥിനികള്‍ക്ക് പഠനസഹായത്തിനായുള്ള ധനശേഖരണാര്‍ത്ഥമാണ് മയൂഖം ഒരു വര്‍ഷം മുന്‍പ് ആരംഭിച്ചത്. അമേരിക്കയിലും കാനഡയിലുമായി പന്ത്രണ്ടു മേഖലകളില്‍ നടന്ന പ്രാരംഭ മത്സരത്തിലെ വിജയികളായ

അനുപമ ജോസ് - ഫ്‌ചോറിഡ, ലളിത രാമമൂര്‍ത്തി- മിഷിഗണ്‍, മാലിനി നായര്‍- ന്യൂജേഴ്സി, സ്വീറ്റ് മാത്യു- കാലിഫോര്‍ണിയ, ആര്യാ ദേവി വസന്തന്‍ -ഇന്ത്യാന, അഖിലാ സാജന്‍- ടെക്‌സാസ്, മധുരിമ തയ്യില്‍- കാലിഫോര്‍ണിയ, പ്രിയങ്ക തോമസ് -ന്യൂയോര്‍ക്ക്, അലീഷ്യ നായര്‍ -കാനഡ, ടിഫ്‌നി സാല്‍ബി- ന്യൂയോര്‍ക്ക്, ഹന്ന അരീച്ചിറ- ന്യൂയോര്‍ക്ക്, ധന്യ കൃഷ്ണകുമാര്‍ -വിര്‍ജീനിയ, നസ്മി ഹാഷിം- കാനഡ, ഐശ്വര്യ പ്രശാന്ത്- മസാച്ചുസെറ്റ്‌സ്, അമാന്‍ഡ എബ്രഹാം- മേരിലാന്‍ഡ് എന്നിവര്‍ അവസാന വട്ട മത്സരത്തില്‍ തങ്ങളുടെ ബുദ്ധിയും,പ്രതിഭയും മാറ്റുരക്കും. വൈവിധ്യമാര്‍ന്ന പ്രതിഭകളുടെ മിന്നലാട്ടമാണ് ഫിനാലെയുടെ പ്രത്യേകത. ഉദ്വേഗഭരിതവും, ആവേശവും, നിറഞ്ഞ മത്സരമാണ് കാഴ്ചക്കാരെ കാത്തിരിക്കുന്നത്.

അവസാന വട്ട മത്സരങ്ങല്‍ വീക്ഷിക്കുവാന്‍ എല്ലാവരെയും ഫോമ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ പ്രോഗ്രാം ഡയറക്ടര്‍ ബിജു സക്കറിയ, ഫോമാ വനിതാ ദേശീയ സമിതി ചെയര്‍ പേഴ്സണ്‍ ലാലി കളപ്പുരക്കല്‍, വൈസ് ചെയര്‍പേഴ്സണ്‍ ജൂബി വള്ളിക്കളം, സെക്രട്ടറി ഷൈനി അബൂബക്കര്‍, ട്രഷറര്‍ ജാസ്മിന്‍ പരോള്‍, എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code