Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജോസ് മാത്യു പനച്ചിക്കലിന്റെ നിര്യാണത്തില്‍ പ്രവാസി മലയാളി ഫെഡറേഷന്‍ അമേരിക്കന്‍ റീജിയണ്‍ അനുശോചിച്ചു   - പി പി ചെറിയാന്‍ ഗ്ലോബല്‍ മീഡിയ കോര്‍ഡിനേറ്റര്‍

Picture

ഡാളസ് :പ്രവാസി മലയാളി ഫെഡറേഷന്‍ സ്ഥാപകാംഗവും ഗ്ലോബല്‍ കോഓര്‍ഡിനേറ്ററും, ലോക കേരള സഭ അംഗവുമായ ശ്രീ.ജോസ് മാത്യു പനച്ചിക്കലിന്റെ നിര്യാണത്തില്‍ പി എം എഫ് അമേരിക്കന്‍ റീജിയണ്‍ അനുശോചിച്ചു .

ജനുവരി 18 ചൊവ്വാഴ്ച വൈകീട്ട് സൂം വഴി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ അമേരിക്കന്‍ റീജിയണ്‍ കമ്മിറ്റി കണ്‍വീനര്‍ ഷാജി രാമപുരം അദ്ധ്യക്ഷത വഹിച്ചു .സദാ കര്‍മ്മ നിരതനും, ഊര്‍ജസ്വലനുമായിരുന്നു പനച്ചിക്കല്‍ ഏതൊരു കാര്യവും സംഘടന തലത്തില്‍ വളരെ അധികം പാടവത്തോടെയും, തന്മയത്വത്തോടെയും,ആത്മാര്ഥതയോയുടെയും കൈ കാര്യം ചെയുന്ന ഒരു മഹത് വ്യക്തിയെയാണ് എല്ലാവര്ക്കും പ്രത്യേകിച്ച് പി എം എഫ് എന്ന സംഘടനക്കു നഷ്ടമായിരിക്കുന്നതെന്നു അമേരിക്കന്‍ റീജിയണ്‍ കമ്മിറ്റി കോര്‍ഡിനേറ്ററും മാധ്യമ പ്രവര്‍ത്തകനുമായ ഷാജി എസ് രാമപുരം പറഞ്ഞു

ജോസ് പനച്ചിക്കലിന്റെ ആകസ്മിക വിയോഗം പ്രവാസിമലയാളി സമൂഹത്തിനു തീരാനഷ്ടമാണെന്നും അദ്ദേഹത്തിന്റെ വിടവാങ്ങല്‍ ഏവരെയും അത്യധികം ദുഃഖത്തിലാഴ്ത്തിയിരിക്കയാണെന്ന് റീജിയണ്‍ പ്രസിഡണ് പ്രൊഫ ജോയ് പല്ലാട്ടുമഠം അനുസ്മരിച്ചു

പി എം എഫ് സംഘടനയുടെ നേടും തൂണാണ് നഷ്ടപെട്ടിരിക്കുന്നത് അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സ്‌നേഹിതരുടെയും തീരാ ദുഃഖത്തില്‍ പങ്ക് ചേരുന്നതായും ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ശ്രീ ജോസ് മാത്യു നമ്മുടെ കാഴ്ച്ചയില്‍ നിന്ന് ദൂരെ പോയിരിക്കും പക്ഷേ ഒരിക്കലും നമ്മുടെ മനസ്സില്‍ നിന്നു അകന്നു പോകില്ല...എങ്കിലും ഈ വേര്‍പിരിയല്‍ നമ്മെ തളര്‍ത്തിയിരിക്കുന്നു.വേദനയോടെയാണെങ്കിലും നമുക്ക് അദ്ദേഹത്തിന്റെ ആത്മാവിന്റെ നിത്യ ശാന്തി ക്കാ യി പ്രാര്‍ത്ഥിക്കാമെന്നും .ഗ്ലോബല്‍ ചെയര്മാന് ഡോ ജോസ് കാനാട്ട് അനുസ്മരിച്ചു.

പി എം എഫ് എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ ഓടി എത്തുന്നത് ജോസ് പനച്ചിക്കല്‍ ആയിരുന്നു ഏതൊരു കാര്യവും വളരെ പോസിറ്റീവ് ആയി എടുക്കുന്ന ഒരു മാര്‍ഗ ദര്‍ശിയും പി എം എഫിനു വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ഒരു മഹാ സംഘാടകനെയാണ് നഷ്ടമായിരിക്കുന്നതെന്നു ഗ്ലോബല്‍ ..ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി വര്ഗീസ് ജോണ്‍ അനുസ്മരിച്ചു

പി.പി ചെറിയാന്‍ ഡാളസ് (ഗ്ലോബല്‍ മീഡിയ കോര്‍ഡിനേറ്റര്‍), ജോര്‍ജ് പടിക്കകുടി, ഓസ്ട്രിയ (ഗ്ലോബല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം), ബേബി മാത്യു (കേരള പ്രസിഡന്റ്), ബിജു കെ.മാത്യു (കേരള കോര്‍ഡിനേറ്റര്‍) തോമസ് രാജന്‍,ഡാളസ് ( വൈസ്.പ്രസിഡന്റ്), രാജേഷ് മാത്യു, അരിസോണ (ജോയിന്റ് സെക്രട്ടറി), ഷീല ചെറു, ടെക്‌സാസ് (വനിതാ ഫോറം ചെയര്‍), സാജന്‍ ജോണ്‍, ബാള്‍ട്ടിമോര്‍, (ലീഗല്‍ ഫോറം), നിജോപുത്തന്‍പുരക്കല്‍, മെരിലാന്റ് (കമ്മ്യൂണിറ്റി ഫോറം), സഞ്ജയ് സാമുവേല്‍, സീയാറ്റില്‍, (ഐ റ്റി ഫോറം),എന്നിവര്‍ അനുശോചന സമ്മേളനത്തില്‍ സംസാരിച്ചു. ഗ്ലോബല്‍ പ്രസിഡന്റ് പി.എ സലിംമിന്റെ (ഖത്തര്‍) അനുശോചന സന്ദേശം വായിച്ചു.

അമേരിക്ക റീജിയണ്‍ സെക്രട്ടറി ലാജി തോമസ് (ന്യൂയോര്‍ക്ക്) സ്വാഗതവും, ജീ മുണ്ടക്കല്‍ (കണക്റ്റികട്ട്) നന്ദിയും രേഖപ്പെടുത്തി. പരേതന്റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ പ്രണാമം അര്‍പ്പിച്ചു കൊണ്ട് അമേരിക്ക റീജിയണ്‍ അവതരിപ്പിച്ച വിഡിയോ പ്രദര്‍ശനം ഏവരുടെയും കണ്ണുകളെ ഈറനണിയിച്ചു.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code