ഡാലസ്: ഇന്ത്യന്‍ അസോസിയേഷന് ഓഫ് നോര്‍ത്ത് ടെക്സസ് 2022 വര്‍ഷത്തെ ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു .ജനുവരി 9ന് ഇര്‍വിങ് എസ് എം യു ഓഡിറ്റോറിയത്തില്‍ നടന്ന ഇന്സ്റ്റലേഷന് സെറിമണിയില്‍ ഡാളസ് കൗണ്ടി ജഡ്ജി ക്ലേ ജംഗിന്‍സ് ഭാരവാഹികള്‍ക്ക് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.
പുതിയ ഭാരവാഹികളായി ഓര്‍മിത്ത് ജുനേജ (പ്രസിഡന്റ്). ദിനേഷ് ഹൂഡ (പ്രസിഡന്റ് ഇലക്ട്) സുഷമ മല്‍ഹോത്ര (വൈസ് പ്രസിഡണ്ട് )രാജീവ് കമ്മത്ത് (സെക്രട്ടറി) ജസ്റ്റിന് വര്‍ഗീസ്( ജോ സെക്രട്ടറി) ചന്ദ്രിക ഷെട്ടിഗര്‍ ( ട്രഷറര്‍) ജയേഷ് താക്കര്‍ (ജോ ട്രഷറര്‍) എന്നിവരാണ് ചുമതലയേറ്റത്
ബോര്‍ഡ് മെമ്പര്‍മാരായി മഹേന്ദ്ര റാവു ഗണപുരം, ആര് ജെ വൈഭവ്, പത്മ മിശ്ര, നവാസ് ജാ , ഷ്റിയന്സ് ജയ്സണ്‍ ,ദ്രുജന്‍ കൊങ്ക, സ്മരണിക ഔട്ട് എന്നിവരും ചുമതലയേറ്റു ,പുതിയ വര്‍ഷത്തെ ഭാരവാഹികളില്‍ മലയാളി കമ്യൂണിറ്റിയെ പ്രതിനിധാനം ചെയ്തു ജസ്റ്റിന് വര്‍ഗീസ് മതമാണുള്ളത് .
1962 സ്ഥാപിതമായ സംഘടന നോര്‍ത്ത് ടെക്സസ് ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ സാംസ്കാരികവും വിദ്യാഭ്യാസ പരവുമായ ആവശ്യങ്ങള്‍ വിശകലനം ചെയ്തു ആവശ്യമായ നിര്‍ദ്ദേശങ്ങളും സഹകരണവും നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഫെഡറേഷന് ഓഫ് ഇന്ത്യന്‍ അസോസിയേഷന്റെ ഭാഗമായാണ് സംഘടന പ്രവര്‍ത്തിക്കുന്നത്
Comments