Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സര്‍ഗം ഉത്സവ് സീസണ്‍ 3 ഭരതനാട്യമത്സരം സംഘടിപ്പിക്കുന്നു   - രാജന്‍ ജോര്‍ജ്‌

Picture

കാലിഫോണിയ : സാക്രമെന്റോ റീജിയണൽ അസോസിയേഷൻ ഓഫ് മലയാളീസ് ( സർഗം ) ന്റെ ആഭിമുഖ്യത്തിൽ " ഉത്സവ്-സീസൺ 3" എന്ന ഓൺലൈൻ ഭരതനാട്യ മത്സരം സംഘടിപ്പിക്കുന്നു. രണ്ടു റൗണ്ടുകളിലായി വിധി നിർണയിക്കുന്ന ഈ പരിപാടിയുടെ ഗ്രാൻഡ് ഫൈനൽ മെയ്‌ 15നു നടത്തും വിവിധ പ്രായപരിധിയിലുള്ളവർക്കായി നടത്തപ്പെടുന്ന ഈ മത്സരത്തിൽ പങ്കെടുക്കുവാൻ നോർത്ത് അമേരിക്കയിൽ നിന്നും കാനഡയിൽ നിന്നും ഉള്ള മത്സരാർഥികളെ ക്ഷണിച്ചു കൊള്ളുന്നു. ഫെബ്രുവരി 28 വരെ മത്സരത്തിലേക്ക് അപേക്ഷകൾ സ്വീകരിക്കുന്നതാണ്.

ഇന്ത്യയിൽ നിന്നുള്ള പ്രഗത്ഭരായ ഗുരുക്കന്മാർ വിധികർത്താക്കളായി എത്തുന്നു എന്നതും മത്സരത്തിന്റെ മാറ്റു കൂട്ടുന്നു. മേലത്തുർ ഭരതനാട്യത്തിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. ഷീല ഉണ്ണികൃഷ്ണൻ, നാട്യരംഗത്തെ നിരവധി പുരസ്‌കാരങ്ങൾ കരസ്‌ഥമാക്കിയ ശ്രീ. പവിത്ര ഭട്ട്, നാൽപതിയെഴുവർഷത്തിലേറെയി ഭരതനാട്യരംഗത്തെ പ്രഗത്ഭയായ ഗുരു ശ്രീമതി ഗിരിജ ചന്ദ്രൻ എന്നിവരാണ് ഫൈനൽ റൗണ്ടിലെ വിധികർത്താക്കൾ. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് ഭരതനാട്യത്തിൽ പ്രാവീണ്യം തെളിയിച്ച ഡോ. രാജശ്രീ വാരിയർ നടത്തുന്ന ഭരതനാട്യം ശില്പശാലയിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നതാണ്.

ഭവ്യ സുജയ്,ബിനി മുകുന്ദൻ , സംഗീത ഇന്ദിര, സെൽവ സെബാസ്റ്റ്യൻ, പത്മ പ്രവീൺ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഉത്സവ് സീസൺ 3 യിലേക്ക് നോർത്ത് അമേരിക്കയിലേയും, കാനഡയിലെയും എല്ലാ മത്സരാർഥികളെയും ക്ഷണിക്കുന്നതായി സർഗം പ്രസിഡന്റ്‌ മൃദുൽ സദാനന്ദൻ ന്യൂസ്‌ മീഡിയയോട് പറഞ്ഞു. സ്റ്റേജ് മത്സരങ്ങൾ നടത്താൻ ബുദ്ധിമുട്ടുള്ള ഈ അവസരത്തിൽ ഉത്സവ് - സീസൺ 3, എല്ലാ നൃത്തപരിശീലകർക്കും നല്ലൊരു അവസരമായിരിക്കുമെന്ന് ചെയർമാൻ രാജൻ ജോർജ് പറഞ്ഞു. കോവിഡ് കാലത്ത് നടത്തുന്ന ഈ പരിപാടി വൻ വിജയമാക്കി തീർക്കണമെന്ന് സർഗം സെക്രട്ടറി വിൽ‌സൺ നെച്ചിക്കാട്ട്, വൈസ് പ്രസിഡന്റ്‌ സിറിൽ ജോൺ, ട്രെഷറർ സംഗീത ഇന്ദിര,ജോയിന്റ് സെക്രട്ടറി രമേശ്‌ ഇല്ലിക്കൽ എന്നിവർ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക : http://www.sargam.us/utsav



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code