Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

എം.വി. ചാക്കോയിക്ക് വെസ്റ്റ്ചെസ്റ്റർ മലയാളി അസ്സോസിയേഷന്റെ ആദരാഞ്ജലികൾ   - ശ്രീകുമാർ ഉണ്ണിത്താൻ

Picture

ന്യൂയോർക്ക്‌: വെസ്റ്റ്‌ ചെസ്റ്റർ മലയാളി അസ്സോസിയേഷൻറ്റെ ആദ്യത്തെ പ്രസിഡൻറ്റും മുൻ ട്രസ്റ്റി ബോർഡ് ചെയർമാനും ആയിരുന്ന എം.വി. ചാക്കോയുടെ നിര്യണത്തിൽ വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷൻ അഗാധ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു .

ഒരു ചരിത്ര നിയോഗം പോലെ വെസ്റ്റ്‌ ചെസ്റ്റർ മലയാളി അസ്സോസിയേഷൻറ്റെ രൂപികരണത്തിൽ പ്രധാന പങ്ക് വഹിക്കുകയും ആദ്യത്തെ മുന്ന് വർഷകാലം അസ്സോസിയേഷന്റെ പ്രസിഡൻറ്റ് ആയി സേവനം അനുഷ്ടിക്കുകയും അസോസിയേഷന് ഒരു താങ്ങും തണലും ആയി നിന്നിടുള്ള എം.വി. ചാക്കോയുടെ സേവനം വെസ്റ്റ്‌ ചെസ്റ്റർ മലയാളി അസോസിയേഷൻ എന്നും സ്മരിക്കപ്പെടും .

അമേരിക്കയിൽ മലയാളികൾ കുടിയേറുന്ന സമയത്തു തന്നെ വെസ്റ്റ്ചെസ്റ്ററിൽ ഉള്ള മലയാളികളെ സംഘടിപ്പിച്ചു മലയാളീ ഐക്യത്തിന് നേതൃത്വം നൽകിയ ആദരണീയനയാ എം വി ചാക്കോയുടെ പ്രവർത്തനം എത്ര പ്രശംസിച്ചാലും മതിയാവില്ല . പണ്ടെക്കെ വെസ്റ്റ്ചെസ്റ്റർ മലയാളി അസ്സോസിയേഷൻറ്റെ ആഘോഷ പരിപാടികളിൽ പങ്കെടുക്കുവാൻ വേണ്ടി മറ്റ് സംസ്ഥാങ്ങളിൽ നിന്നുപോലും മലയാളികൾ എത്തിച്ചേർന്നിരുന്നു. അദ്ദേഹത്തിന്റെ പ്രവർത്തന മികവ് ഒന്നുകൊണ്ടു കൂടിയാണ് അസോസിയേഷന് കേരളീയ തനിമയും നിറഭംഗികളും കൈമോശം വരാതെ അമേരിക്കയിലെ തന്നെ ഏറ്റവും വലിയ മലയാളീ അസോസിയേഷനുകളിൽ ഒന്നാക്കി ആക്കി മാറ്റിയെടുക്കാൻ കഴിഞ്ഞത് .

എം.വി. ചാക്കോ ജനിച്ചതും വളർന്നതും തിരുവല്ലയിലുള്ള വളഞ്ഞവെട്ടത്താണ്. ഏട്ട് വർഷക്കാലം ഭിലായ് സ്റ്റീൽ പ്ലാന്റിൽ സുപെർവ്യസർ ആയി ജോലിനോക്കിയ ശേഷം ബോർടർ റോഡ്സിൽ (GREF) ൽ അഞ്ചു വർഷം സുപെർവ്യസർ ആയി, മുംബയിലും നാല് വർഷം സേവനം നടത്തി , 1974 അമേരിക്കയിൽ എത്തുകയും പതിമുന്നു വർഷം ഡൽ ഇലട്രോണിസിൽ സേവനം അനുഷ്ടിച്ചു, പതിനെട്ട് വർഷക്കാലം ന്യൂയോർക്ക്‌ സിറ്റി ട്രാൻസിറ്റ് അതൊറിറ്റിയിൽ സേവനം അനുഷ്ടിച്ചത്തിനു ശേഷം 2006 മുതൽ റിട്ടയേർമെൻറ്റ് ജിവിതം നയിക്കുക ആയിരുന്നെങ്കിൽ കുടി അസ്സോസിയേഷന്റെ എല്ലാ പരിപാടികളിലും നിറസാന്നിധ്യം ആയിരുന്നു

ഭാര്യ ലീലാമ്മ പത്തനാപുരം പുന്നല വെട്ടശേരി കുടുംബാംഗം . മക്കൾ: ജയ, ഷിനോ, ജീമോൻ. മരുമക്കൾ: ലിജു, നീൽ, ഹെലൻ. എട്ട് കൊച്ചുമക്കളുമുണ്ട്. രാജു വർഗീസ്, എം.വി. എബ്രഹാം, അമ്മിണി, കുഞ്ഞുഞ്ഞമ്മ, ഏലമ്മ എന്നിവരാണ് സഹോദരങ്ങളാണ്.

എം.വി. ചാക്കോയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനോടൊപ്പം അദ്ദേഹത്തിന്റെ അന്മാവിന് വേണ്ടി പ്രാർത്ഥിക്കുന്നതായി പ്രസിഡൻറ്റ് ഗണേഷ് നായർ ,സെക്രട്ടറി ടെറൻസൺ തോമസ് ; ട്രഷറര്‍: രാജൻ ടി ജേക്കബ് ,വൈസ് പ്രസിഡൻറ്റ് : കെ ജി ജനാർദ്ദനൻ , ജോ. സെക്രട്ടടറി: ഷാജൻ ജോർജ് .ട്രസ്റ്റീ ബോർഡ് ചെയർ ചാക്കോ പി ജോര്‍ജ് (അനി), കമ്മിറ്റി മെംബേർസ് ആയ ജോയി ഇട്ടൻ ,തോമസ് കോശി,ശ്രീകുമാർ ഉണ്ണിത്താൻ ,ജോൺ സി വർഗീസ് , ഫിലിപ്പ് ജോര്‍ജ് ,ആന്റോ വർക്കി, ,ജോണ്‍ തോമസ്,ഇട്ടൂപ്പ് ദേവസ്യ, ലിജോ ജോൺ , ബിപിൻ ദിവാകരൻ ,ഷോളി കുമ്പിളുവേലിൽ , സുരേന്ദ്രൻ നായർ,നിരീഷ് ഉമ്മൻ , പ്രിൻസ് തോമസ് , കെ . കെ ജോൺസൻ ട്രസ്റ്റീ ബോർഡ് മെംബേർസ് ആയ എം.വി.കുര്യൻ , ജോണ്‍ മാത്യു (ബോബി), രാജ് തോമസ് , കെ.ജെ. ഗ്രിഗറി ,ഓഡിറ്റേഴ്‌സ് ആയ ലീന ആലപ്പാട്ട് ,മാത്യു ജോസഫ്, രാധാ മേനോൻ എന്നിവർ ഒരു അനുശോചന കുറിപ്പിൽ അറിയിച്ചു.Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code