Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡാളസ് സെൻറ് തോമസ് സീറോ മലബാർ ചർച് മുൻനിര ആരോഗ്യ പ്രവർത്തകരെ ആദരിച്ചു   - പി.പി ചെറിയാൻ

Picture

ഡാളസ്:സെന്റ് തോമസ് സീറോ മലബാർ ചർച്ച് ഡാളസ് ഇടവകയിലെ മുൻ നിര ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. നവംബര് 28 ഞായറാഴ്ച രാവിലെ 8.30ന് ഇടവക വികാരി ഫാ ജെയിംസ് നിരപ്പേലിന്റെ കാർമ്മികത്വത്തിൽ ദിവ്യബലി അർപ്പിച്ചതിന് ശേഷം പാരീഷ് ഹാളിൽ കൂടിയ സമ്മേളനത്തിൽ ഇടവകാംഗങ്ങളായ ആരോഗ്യ പ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളും സംബന്ധിച്ചു.

നൂറ്കണക്കിന് ആരോഗ്യ പ്രവർത്തകരുള്ള ഇടവകയിൽ ഈ ചടങ്ങ് സംഘടിപ്പിച്ചത് പാരിഷ് കൗൺസിൽ അംഗം എൽസി ഫിലിപ്പിന്റെ നേതൃത്വത്തിലാണ്.

ഇടവക വികാരി ഫാ ജെയിംസ്‌ നിരപ്പേലിന്റെ പ്രാർത്ഥനയോടു കൂടി സമ്മേളനം ആരംഭിച്ചു. എൽസി ഫിലിപ്പ് സ്വാഗതം ആശംസിച്ചു. ടെസ്സി ചങ്ങങ്കേരിൽ (ഐ സി യൂ നേഴ്സ് ) എനെറ്റ് തോമസ് (ഇ ആർ നേഴ്സ് ), ഷൈനി ജോളി(എൻ ഐ സി യു നേഴ്സ് ) എന്നിവർ തങ്ങളുടെ കോവിഡ് അനുഭവങ്ങൾ പങ്ക് വച്ചു. ഒരു നഴ്സിൻറെ മകളുടെ കണ്ണിലൂടെ കോവിഡ് അനുഭവങ്ങൾ പങ്ക് വച്ചുകൊണ്ട് സാന്ദ്ര ടോണി സംസാരിച്ചു.

ഷാജി തോമസ് ആലപിച്ച 'ഒരു മഴയും തോരാതിരുന്നിട്ടില്ല' എന്ന ഗാനം സാഹചര്യവുമായി വളരെയധികം പൊരുത്തപ്പെടുന്നതായിരുന്നു. 'ഗ്രേറ്റ് 100 നഴ്സസ്' അവാർഡിന് അർഹയായ ആൻസി മാത്യുവിനെ പ്രത്യേകമായി ആദരിച്ചു. ആഷ്‌ലി കലൂറും സംഘവും അവതരിപ്പിച്ച സംഘ നൃത്തം ചടങ്ങിന് കൊഴുപ്പേകി. പരിപാടിക്കിടയിൽ നടത്തിയ റാഫിൾ ടിക്കറ്റ് നറുക്കെടുപ്പ് ആവേശം പകരുന്നതായിരുന്നു. 'മാസ്റ്റർ ഓഫ് സെറിമോണി' ആയിരുന്ന ഐറിൻ കലൂർ അക്ഷരാർത്ഥത്തിൽ പരിപാടിയുടെ നിയന്ത്രണം ഏറ്റെടുത്തു.

പരിപാടികൾക്കൊടുവിൽ എല്ലാവരുമൊരുമിച്ച് ഫോട്ടോ എടുക്കുകയും, ഇടവക വികാരി ആരോഗ്യ പ്രവർത്തകർക്ക് സമ്മാനം വിതരണം ചെയ്യുകയും ചെയ്തു. സമ്മേളനത്തിൽ പങ്കെടുത്തവർക്കായി സംഘാടകർ ഉച്ചഭക്ഷണവും സജ്ജീകരിച്ചിരുന്നു.

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code