Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു   - പി. ശ്രീകുമാര്‍

Picture

ന്യൂയോര്‍ക്ക്: ചൈനയില്‍ സാഹിത്യം ഇല്ലാത്തത് എന്തുകൊണ്ട് എന്നത് ഗൗരവത്തില്‍ ആലോചിക്കണമെന്ന് ജി എസ് ടി കമ്മീഷണര്‍ ഡോ കെ എസ് രാഘവന്‍. വിദ്യാഭ്യാസത്തിന്റെ പ്രധാന ഘടകങ്ങളാണ് വായനയും യാത്രയും. അറിവിന്റെ വാതായനങ്ങള്‍ തുറക്കാന്‍ വായനയിലൂടെ കഴിയുന്നു. ഭാരതത്തിലേയും അമേരിക്കയിലേയും ഇംഗല്‍ണ്ടിലേയും ഒക്കെ കഥകള്‍ നമുക്ക് വായിക്കാന്‍ കഴിയും. ആ രാജ്യങ്ങളുടെ ചരിത്രവും സംസ്‌ക്കാരവും അതിലൂടെ അറിയാനും സാധിക്കും. എന്നാല്‍ ചൈനീസ് കഥകള്‍ നമ്മുടെ കുട്ടികള്‍ക്ക് കിട്ടാറില്ല. അവിടെ സാഹിത്യം ഇല്ലാത്തതെന്തുകൊണ്ട് എന്നത് ചിന്തിക്കേണ്ട വിഷയമാണ്.

അമേരിക്കയിലെ മലയാളി ഹിന്ദു സംഘടനകളുടെ പൊതുവേദിയായ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് ചടങ്ങ് കൊച്ചിയില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് രാഘവന്‍ പറഞ്ഞു.

വൈറ്റില ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി ഭൂവനാത്മാനന്ദ ഭദ്രദീപം തെളിയിച്ചു.പഠിച്ച അറിവുകള്‍ പകര്‍ന്നു നല്‍കുമ്പോള്‍ മാത്രമാണ് വിദ്യാഭ്യാസം പൂര്‍ണ്ണതയിലെത്തുന്നതെന്ന് സ്വാമി പറഞ്ഞു.

'മാനവസേവ മാധവസേവ' എന്ന സനാതനതത്വം പ്രാവര്‍ത്തികമാക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കെ എച്ച് എന്‍ എ യുടെ കേരളത്തിലെ വലിയ പരിപാടിയാണ് സ്‌ക്കോളര്‍ഷിപ്പ് പദ്ധതിയെന്ന് അധ്യക്ഷം വഹച്ച ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ രാജേഷ്‌കുട്ടി പറഞ്ഞു.

പിരിവെടുത്ത് നാട്ടിലെ കുട്ടികള്‍ക്ക് കുറച്ചു പണം എത്തിക്കുക എന്നതല്ലമറിച്ച് ഒരോരുത്തരിലുമുള്ള സേവന ഭാവവും തൃജിക്കാനുള്ള മനസ്സും ശക്തിപ്പെടുത്തുക എന്നതാണ് സ്‌കോളര്‍ഷിപ്പ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭാരതീയ വിദ്യാഭവന്‍ ഡയറക്ടര്‍ ഇ. രാമന്‍കുട്ടി, നോവലിസ്റ്റ് വെണ്ണല മോഹന്‍, ഗ്രന്ഥകാരന്‍ ഡോ. സുകുമാര്‍ കാനഡ, കെഎച്ച്എന്‍എ ട്രസ്റ്റി ബോര്‍ഡ് അംഗം കൃഷ്ണരാജ് മോഹന്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗം സുനില്‍ വീട്ടില്‍, മുന്‍ പ്രസിഡന്റ് വെങ്കിട് ശര്‍മ്മ, റീജണല്‍ വൈസ് പ്രസിഡന്‍ര് രാജേഷ് നായര്‍ കോര്‍ഡിനേറ്റര്‍ പി ശ്രീകുമാര്‍, കണ്‍വീനര്‍ ബി പ്രകാശ് ബാബു എന്നിവര്‍ സംസാരിച്ചു.

16ാം വര്‍ഷമാണ് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക കേരളത്തിലെ കുട്ടികള്‍ക്കായി സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന കുട്ടികള്‍ക്ക് പ്രതിവര്‍ഷം 250 ഡോളര്‍ വീതം നല്‍കുന്ന സ്‌കോര്‍ഷിപ്പിന് ഇത്തവണ 101 കുട്ടികളെയാണ് തെരഞ്ഞെടുത്തത്

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code