Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അന്തര്‍ഗ്ഗതങ്ങള്‍ (ഗദ്യകവിത: ജോണ്‍ വേറ്റം)

Picture

അമിതവിമര്‍ശനങ്ങളെന്നുമേറ്റുവാങ്ങും അന്ധവിശ്വാസങ്ങള്‍
അജ്ഞതയുടെ സൃഷ്ടിയോ, അന്യായബന്ധനമോ, തിമിരമോ?

അഭ്യസ്തവിദ്യരേ, ബുദ്ധിജീവികളേ, നിങ്ങളിവരിലാരേ ചുംബിക്കും? സത്യത്തെയോ,
സാഹോദര്യത്തെയോ,സ്നേഹത്തെയോ, പറയാമോ?

ആത്മീയതയുടെഅര്‍ത്ഥവത്താം ശബ്ദങ്ങളിലുരുവാകുന്നത്
കുറ്റബോധമോ, മാനസാന്തരസ്നാനമോ, പുതുവിശ്വാസമോ?

ആധുനികതയിലനുദിനം ശങ്കപകരും അനിയന്ത്രിതപ്രശ്നം
മതവിദ്വേഷികളോ, മാരകായുധങ്ങളോ, മാറാരോഗങ്ങളോ?

ഇന്നുനാം കാണാത്തൊരു ഭൂലോകസമാധാനം ഒഴുകിപ്പടരേണ്ടത്
ജനതകളിലോ, രാജ്യതന്ത്രത്തിലോ, സമഭാവനയിലോ?

ഈശ്വരവിശ്വാസത്തിനും നിരീശ്വരവാദത്തിനുമിടയിലുള്ളത്
ആത്മബോധമോ, വളരുംവിവേകമോ, ശാസ്ത്രീയസത്യങ്ങളോ?

കളങ്കവും കറയും കലരുന്ന, കപടസദാചാരത്തിനില്ലയോ
കരിനിയമങ്ങള്‍, തടവറകള്‍, മുള്‍ത്താരകള്‍?

ഗതകാലയുദ്ധങ്ങള്‍ നാട്ടിയ സ്മാരകശിലകള്‍ നല്‍കുന്നത്
നിര്‍ജ്ജയത്വമോ, സമരതന്ത്രമോ, സുരക്ഷാഭീഷണിയോ?

ജോലിചെയ്യുന്നവന്‍റെ കൂലി,ദാനമല്ല, അവകാശമെന്ന വചനം *
ബീജമാക്കിയത് കമ്മ്യൂണിസമോ, സോഷ്യലിസമോ? പറയൂ.

ദര്‍ശനമാത്രയിലുണരും പ്രൌഢമാം അനുരാഗമിഛിക്കുന്നത്
രതിസുഖമോ, ശൃംഗാരമോ, സുരഭിലബന്ധമോ? പറയൂ.

നിത്യനുതനസ്നേഹത്തിന്‍ മൂകസ്മരണയില്‍ മിന്നിവരൂന്നത്
അനുഭവരംഗമോ, നഷ്ടബോധമോ, നിമജ്ജനദു:ഖമോ?

മനുഷ്യദൈവങ്ങളെ ജീവിതവഴിയില്‍ സ്ഥാപിച്ചാരാധിക്കുന്നത്
മതവിരുദ്ധകര്‍മ്മമോ, പരാവര്‍ത്തനമോ, തിന്മയോ?

മനുഷ്യവര്‍ഗ്ഗത്തില്‍ പണ്ടേപടര്‍ന്ന സ്വവര്‍ഗ്ഗസംസര്‍ഗ്ഗം
ചിത്തഗതരോഗമോ, ജീവിതശൈലിയോ, ദൈവികശിക്ഷയോ? * *

മാനവസംസ്കാരത്തിന്‍ വിയോജിതവീഥികളില്‍ തെളിയുന്നത്‌
വക്രഗതിയോ, വികസനവീഥിയോ, വിഗതചേതനയോ?

മൌലികസത്യങ്ങളെപ്പോഴും സഹൃദയശുദ്ധിയില്‍ സുക്ഷിക്കുന്നത്‌
അഹിംസക്കോ, നിഷ്പക്ഷദാനധര്‍മ്മത്തിനോ, നിയമവാഴ്ചക്കോ?

ലോകവ്യാപകമായ് മുഴങ്ങും, ലോകാവസാനമെന്ന, മുന്നറിയിപ്പ്
മതനിര്‍മ്മിതമിഥ്യയോ, സത്യമോ, മയക്കുംഭീഷണിയോ?

സമൃദ്ധമാം ഭാവിജിവിതത്തിനു സ്വസ്ഥപാതകള്‍ തുറക്കുന്നത്
മതകര്‍മ്മമോ, രാട്രീയസിദ്ധാന്തമോ, കണ്ടുപിടുത്തമോ?

സംവേദനശക്തിനല്കും വിശ്വവിജ്ഞാനത്തിന്‍ ശ്രേഷ്ടമാംഅദ്ധ്യാപനം
അവകാശത്തിനോ, സമത്വത്തിനോ, സ്വാതന്ത്ര്യത്തിനോ? പറയൂ.

സാക്ഷരതയുടെ ത്വരിതവ്യാപനം സമസ്തലോകവുമെത്തുന്നത്
സജീവനന്മയ്ക്കോ, സങ്കീര്‍ണ്ണഭാവിക്കോ, സമരത്തിനോ?

സാര്‍വ്വത്രികമാം സമത്വസമീകരണത്തിനു സഹായിക്കുന്നത്
ഏകലോകഭാഷയോ, സങ്കരവിവാഹമോ, സ്ത്രീസമത്വമോ? ( ബൈബിള്‍: * റോമര്‍ 4 : 4. ** റോമര്‍ 1: 26 – 28 )Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code