Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മാഗ് കാര്‍ണിവലും കുടുംബസംഗമവും നവംബര്‍ 28 ന് ഞായറാഴ്ച, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Picture

ഹൂസ്റ്റണ്‍: മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) ന്റെ ആഭിമുഖ്യത്തില്‍ വിപുലമായ രീതിയില്‍ കാര്‍ണിവല്‍ - 2021 ഉം കുടുംബസംഗമവും നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.

നവംബര്‍ 28 ന് ഞായറാഴ്ച വൈകുന്നേരം 3 മുതല്‍ 9 വരെയാണ് പരിപാടികള്‍ നടത്തുന്നത്. സ്റ്റാഫ്ഫോഡിലുള്ള മാഗിന്റെ ആസ്ഥാന കേന്ദ്രമായ കേരളാ ഹൗസും അതോടു ചേര്‍ന്നുള്ള വിശാലമായ ക്യാമ്പസും ((1415, Packer Ln, Stafford, TX 77477)) കാര്‍ണിവലിന് ആതിഥ്യമരുളി ഉജ്ജ്വല വിജയമാക്കാന്‍ ഒരുങ്ങി കൊണ്ടിരിക്കുന്നു.

കാര്‍ണിവലില്‍ നിന്നും ലഭിക്കുന്ന മുഴുവന്‍ വരുമാനവും നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന മാഗിന്റെ ചാരിറ്റി ഫണ്ടിലേക്ക് ഉപയോഗിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

നാവില്‍ രുചിയൂറുന്ന കേരള ശൈലിയില്‍ തയാറാക്കുന്ന വിവിധ ഭക്ഷണ വിഭവങ്ങളുടെ കലവറ ഒരുക്കി ഫുഡ് സ്റ്റാളുകള്‍ കാര്‍ണിവലിനെ ആകര്‍ഷകമാക്കും ഹൂസ്റ്റണിലെ മലയാളി പാചക വിദഗ്ദര്‍ തയ്യാറാക്കുന്ന 'കപ്പ ബിരിയാണി' കാര്‍ണിവല്‍ ഫുഡ് സ്റ്റാളിലെ ഒരു കിടിലന്‍ വിഭവമായിരിക്കുമെന്നും വളരെ തുഛമായ നിരക്കിലാണ് (ഡോളര്‍ 6.99) അത് വില്‍ക്കുന്നതെന്നും സംഘാടകര്‍ അറിയിച്ചു. 'തട്ടുകട'യില്‍ നാടന്‍ ചൂട് 'ദോശ'യോടൊപ്പം 'ഓംലെറ്റും' ലഭ്യമാണ്, ഒപ്പം ചായയും കാപ്പിയും കുടിക്കാം. 'ബാര്‍ബിക്യൂ'വും 'പിസാ'യ്ക്കും പ്രത്യേക സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്. മറ്റു നിരവധി വില്പന സ്റ്റാളുകളും ഉണ്ടായിരിക്കും.

ആര്‍ട്ട്‌സ് ആന്‍ഡ് ക്രാഫ്റ്റ് - ഷോയോടൊപ്പം വില്പനയും ഉണ്ടായിരിക്കും. കുട്ടികള്‍ക്കായി വിവിധ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ഫേസ് പെയിന്റിംഗ്, മൂണ്‍ വാക്ക് തുടങ്ങിയവ ചിലതു മാത്രം. മുതിര്‍ന്നവര്‍ക്കായി 'വടംവലി' യും ഉണ്ടായിരിക്കും. നിരവധി ഡോര്‍ പ്രൈസുകളും ഉണ്ടായിരിക്കും.

3 മണി മുതല്‍ വൈകുന്നേരം 9 വരെ ഹൂസ്റ്റണിലെ പ്രശസ്തരായ മലയാളി ഗായകരും നര്‍ത്തകരും ഒരുക്കുന്ന 'ലൈവ് മ്യൂസിക് ആന്‍ഡ് ഡാന്‍സ്' കാര്‍ണിവലിനെ അവിസ്മരണീയമാക്കും. 2021 ല്‍ പുതുതായി അംഗത്വമെടുത്ത അംഗങ്ങളെ ആദരിക്കുന്ന ചടങ്ങും ഒരുക്കിയിട്ടുണ്ട് .

ഗൃഹാതുരത്വസ്മരണകള്‍ അയവിറക്കി ഭക്ഷണത്തോടൊപ്പം അടിപൊളി പരിപാടികള്‍ ആസ്വദിയ്ക്കുന്നതിന് ഒരുക്കുന്ന ഈ സായംസന്ധ്യയില്‍ ഹൂസ്റ്റണിലെ എല്ലാ മലയാളി സുഹൃത്തുക്കളും കുടുംബ സമേതം വന്ന് വിജയിപ്പിക്കണമെന്ന് മാഗ് ഭാരവാഹികള്‍ അറിയിച്ചു.

വിനോദ് വാസുദേവന്‍ (പ്രസിഡണ്ട്) ജോജി ജോസഫ് (സെക്രട്ടറി) മാത്യു കൂട്ടാലില്‍ (ട്രഷറര്‍) റെനി കവലയില്‍ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍) കാര്‍ണിവല്‍ കോര്‍ഡിനേറ്റര്‍മാരായ റജി കോട്ടയം, ജെയിംസ് തുണ്ടത്തില്‍, മൈസൂര്‍ തമ്പി, ബോര്‍ഡംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ കാര്‍ണിവലിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു.

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code