Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

റവ. ഡോ. മാത്യു മഠത്തിക്കുന്നേല്‍ അന്തരിച്ചു

Picture

മുട്ടുചിറ: പാലാ രൂപതാംഗമായ റവ. ഡോ. മാത്യു മഠത്തിക്കുന്നേല്‍(87) അന്തരിച്ചു. കാപ്പുന്തല മഠത്തിക്കുന്നേല്‍ പരേതനായ ജോസഫ് - ഏലിയാമ്മ ദന്പതികളുടെ മകനാണ്.

സഹോദരങ്ങള്‍: ഏലിയാമ്മ ജയിംസ് (കാനഡ), സിസ്റ്റര്‍ ലിറ്റില്‍ തെരേസ് എസ്എബിഎസ് (കൂത്താട്ടുകുളം), തോമസ് ജോസഫ് (കാപ്പുന്തല), അന്നമ്മ ജോണ്‍ തുറുമത്തില്‍ (തലയോലപ്പറന്പ്), ഫാ. പോള്‍ മഠത്തിക്കുന്നേല്‍ (എസ്സിജെജി കോണ്‍വന്റ് ഏഴുമാന്തുരുത്ത്), ഡോ. സിറിയക് ജോസഫ് (യുഎസ്എ), മറിയാമ്മ ഏബ്രഹാം (കാനഡ), ഫില്ലമ്മ ജോസ് (യുഎസ്എ).

സംസ്‌കാര ശുശ്രൂഷകള്‍ ശനിയാഴ്ച ഉച്ചയ്ക്ക് 1.45-ന് കാപ്പുന്തലയിലുള്ള സഹോദരന്‍ തോമസ് ജോസഫിന്റെ ഭവനത്തില്‍ ആരംഭിക്കും. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ ഫാത്തിമാപുരം (കാപ്പുന്തല) ഫാത്തിമമാതാ പള്ളിയില്‍ മൃതദേഹം സംസ്‌കരിക്കും.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code