Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

2024 പ്രസിഡന്റ് തിരഞ്ഞെടുപ്പ് ; സ്വിംഗ് സംസ്ഥാനങ്ങളില്‍ ട്രംപിന്റെ മുന്നേറ്റം   - പി.പി. ചെറിയാൻ

Picture

ജോര്‍ജിയ : രണ്ടു വര്‍ഷത്തിന് ശേഷം അമേരിക്കയില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ സ്വിംഗ് സ്റ്റേറ്റുകള്‍ എന്ന അറിയപ്പെടുന്ന സുപ്രധാന അഞ്ച് സംസ്ഥാനങ്ങളില്‍ ട്രംപ് മുന്നേറുന്നതായി സര്‍വ്വേ ഫലങ്ങള്‍ .

2020 ല്‍ ബൈഡന്‍ മുന്നേറിയ സംസ്ഥാനങ്ങളായ അരിസോണ, ജോര്‍ജിയ, മിഷിഗണ്‍, പെന്‍സില്‍വാനിയ , വിസകോണ്‍സിന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ബൈഡനെ പിന്തള്ളി ട്രംപ് മുന്നേറുന്നതായി ജിഓപി പോള്‍സ്റ്റര്‍ ടോണി ഫേബ്രിസിയോ നടത്തിയ സര്‍വ്വേകള്‍ നല്‍കുന്ന സൂചന .

കഴിഞ്ഞ തവണ പ്രസിഡന്റ് ട്രംപിന് നഷ്ടപ്പെട്ട സംസ്ഥാനങ്ങളാണ് ബൈഡന്റെ വിജയത്തിന് അടിസ്ഥാനമായത് . സര്‍വ്വേ ഫലം താഴെ സൂചിപ്പിക്കുന്നു .

അരിസോണ - ട്രംപ് 51% - ബൈഡന്‍ - 43% (+8 പോയിന്റ്‌സ്)
ജോര്‍ജിയ - ട്രംപ് 48% - ബൈഡന്‍ - 45 % (+3 പോയിന്റ്‌സ്)
പെന്‍സില്‍വാനിയ - ട്രംപ് 51 % - ബൈഡന്‍ - 45 % (+12 പോയിന്റ്‌സ്)
മിഷിഗണ്‍ - ട്രംപ് 53% - ബൈഡന്‍ - 41 % (+12 പോയിന്റ്‌സ്)
വിസകോണ്‍സിന്‍ - ട്രംപ് 52 % - ബൈഡന്‍ - 42 % (+10 പോയിന്റ്‌സ്)

2024 ലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ട്രംപ് ആയിരിക്കുമെന്നാണ് ഭൂരിപക്ഷം വോട്ടര്‍മാരും സര്‍വ്വേയില്‍ അഭിപ്രായപ്പെട്ടത് .

കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിന് ശേഷം ഈ അഞ്ചു സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്ത് ട്രംപ് പ്രചാരണ വിഭാഗം ലോ സ്യുട്ട് ഫയല്‍ ചെയ്തിരുന്നു . 2024 ല്‍ ബൈഡന്‍ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കുകൂട്ടുന്നത് .

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code