Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡാളസിൽ അക്രമിയുടെ വെടിയേറ്റ് മരിച്ച സാജൻ മാത്യൂസിന്റെ സംസ്കാരം ബുധനാഴ്ച   - ഷാജി രാമപുരം

Picture

ഡാളസ്: കഴിഞ്ഞ ബുധനാഴ്ച അക്രമിയുടെ വെടിയേറ്റ് മരണപ്പെട്ട കോഴഞ്ചേരി ചെറുകോൽ കലപ്പമണ്ണിപ്പടി ചരുവേല്‍ വീട്ടിൽ പരേതരായ സി.പി മാത്യുവിന്റെയും, സാറാമ്മയുടെയും മകനും ഡാളസ് സെഹിയോൻ മാർത്തോമ്മ ഇടവകാംഗവുമായ സാജന്‍ മാത്യുവിന്റെ സംസ്കാര ചടങ്ങുകൾ നാളെ രാവിലെ 10 മണിക്ക് സെഹിയോൻ മാർത്തോമ്മാ പള്ളിയിൽ വെച്ച് നടത്തപ്പെടും.

നവംബർ 24 ബുധൻ (നാളെ) രാവിലെ 10 മണിക്ക് സെഹിയോൻ മാർത്തോമ്മപ്പള്ളിയിൽ (3760 14th St, Plano, Tx 75074) വെച്ചുള്ള സംസ്കാര ശുശ്രുഷകൾക്ക് ശേഷം പ്ലാനോയിൽ ഉള്ള ടെഡ് ഡിക്കി ഫ്യൂണറൽ ഹോം സെമിത്തേരിയിൽ (2128, 18th St, Plano, Tx 75074) സംസ്കരിക്കും. സംസ്കാര ശുശ്രുഷകൾക്ക് മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനാധിപൻ ബിഷപ് ഡോ.ഐസക്ക് മാർ ഫിലക്സിനോസ് മുഖ്യ കാർമ്മികത്വം വഹിക്കും

കുറ്റപ്പുഴ മോഴച്ചേരിൽ പരേതനായ എം. സി വർഗീസിന്റെയും, അന്നമ്മ വർഗീസിന്റെയും മകളായ മിനി സജിയാണ് ഭാര്യ. ഫേബാ സാറാ സാജൻ, അലീന ആൻ സാജൻ എന്നിവർ മക്കളും, അനീഷ് മരുമകനും ആണ്.

ഞാറാഴ്ച്ച വൈകിട്ട് നടന്ന വ്യുവിംഗിൽ സാജന്റെ ഭൗതീക ശരീരം ഒരുനോക്ക് കണ്ട് ആദരവ് അർപ്പിക്കുവാൻ ഡാളസിലെ മലയാളീ സമൂഹത്തെ കൂടാതെ പ്രദേശവാസികൾ ഉൾപ്പടെയുള്ള വൻ ജനാവലി എത്തിയിരുന്നു. ഡാളസിലെ മലയാളീ സമൂഹത്തിൽ നിറസാന്നിധ്യമായിരുന്ന സാജന്റെ പെട്ടെന്നുള്ള വേർപാട് ഏവരുടെയും കണ്ണുകളെ ഈറനണിയിക്കുന്നതായിരുന്നു.

സംസ്കാര ശുശ്രുഷകൾ www.provisiontv.in എന്ന വെബ്സൈറ്റിലൂടെ ദർശിക്കാവുന്നതാണ്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code