Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സൗത്ത് ഇന്ത്യന്‍ യു എസ് ചേംബര്‍ ഓഫ് കൊമേഴ്സ് പാലാ എംഎല്‍എ മാണി.സി.കാപ്പന് സ്വീകരണം നല്‍കി

Picture

ഹൂസ്റ്റണ്‍: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ഹൂസ്റ്റണിലെത്തിയ പാലായുടെ എംഎല്‍എ മാണി.സി.കാപ്പന് പ്രൗഢഗംഭീര സ്വീകരണം ഒരുക്കി സൗത്ത് ഇന്ത്യന്‍ യു എസ് ചേംബര്‍ ഓഫ് കൊമേഴ്സ്. നവംബര്‍ 21 ന് ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് സ്റ്റാഫോര്‍ഡിലുള്ള സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഹാളിലായിരുന്നു സ്വീകരണ സമ്മേളനം. പ്രസിഡണ്ട് ജിജി ഓലിയ്ക്കന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങു് മൗന പ്രാര്‍ത്ഥനയോടു കൂടി .ആരംഭിച്ചു.

സെക്രട്ടറി സഖറിയ കോശി സ്വാഗതം ആശംസിച്ചു. മുഖ്യാഥിതി മാണി.സി.കാപ്പനെ ജോര്‍ജ് കോലച്ചേരില്‍ സദസ്സിനു പരിചയപെടുത്തി.

2019 ല്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും 2021 ല്‍ നടന്ന തിരഞ്ഞെടുപ്പിലും വന്‍ ഭൂരിപക്ഷത്തില്‍ ഉജ്ജ്വല വിജയം നേടിയ പാലായുടെ അഭിമാനമായി മാറിക്കഴിഞ്ഞ മാണി സി കാപ്പന്‍ സമാനതകളില്ലാത്ത ഒരു നേതാവാണെന്ന് ആശംസാപ്രസംഗകര്‍ ചൂണ്ടിക്കാട്ടി. ചുരുങ്ങിയ കാലയളവിനുളളില്‍ തന്നെ ജനഹൃദയങ്ങളില്‍ ഇടം പിടിച്ച എംഎല്‍എ പാലായുടെ വികസന മുന്നേറ്റത്തില്‍ ധീരമായ നേതൃത്വമാണ് നല്‍കുന്നതെന്ന് മണ്ഡലത്തിലെ അംഗങ്ങളും അനുഭവസ്ഥരുമായ ബോര്‍ഡ് അംഗങ്ങള്‍ പറഞ്ഞു.

ബേബി മണക്കുന്നേല്‍, സണ്ണി കാരിക്കല്‍, തോമസ് ഒലിയാംകുന്നേല്‍, ജെയിംസ് വെട്ടിക്കനാല്‍, ജിജു കുളങ്ങര, മനോജ് കുമാര്‍, മോന്‍സി വര്‍ഗീസ്, രമേശ് അത്തിയോടി, സോമന്‍ നായര്‍, തോമസ് ചാക്കോ, സോജന്‍ ജോര്‍ജ്, റജി മാത്യു , ജോര്‍ജ് ജോസഫ് തുടങ്ങിവര്‍ സംസാരിച്ചു.

ജോസ് ചെത്തിനാലില്‍ മാണി സി കാപ്പനെ പൊന്നാട അണിയിച്ചു ആദരിച്ചു. സ്വീകരണത്തിന്ന് എംഎല്‍എ നന്ദി പറഞ്ഞു. ഈ വര്ഷം തന്നെ 100 കോടിയില്‍ പരം രൂപയുടെ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കുവാന്‍ കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ ടൂറിസം സാധ്യതകള്‍ പഠിച്ചു വരുകയാണെന്നും ടൂറിസം മേഖലയില്‍ വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു വരുകയാണെന്നന്നും എംഎല്‍എ പറഞ്ഞു.

ജലവിതരണ പദ്ധതികള്‍ , റോഡ് വികസനം,അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ഇവയൊക്കെ ആ നാടിനെ സമ്പന്നമാക്കുമെന്ന് അദ്ധേഹം പ്രത്യാശ പ്രകടിപ്പിച്ചു. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇങ്ങനെ ഒരു സ്വീകരണം ഒരുക്കിയ ചേംബറിന്റെ എല്ലാ ഭാരവാഹികള്‍ക്കും നന്ദി പറഞ്ഞ എംഎല്‍എ ചേംബറില്‍ കൂടി ധാരാളം പ്രവാസി മലയാളികള്‍ ബിസിനസ് രംഗത്തേക്ക് വരട്ടെഎന്ന് ആശംസിച്ചു. ശ്യാം സുരേന്ദ്രന്‍ നന്ദി പ്രകാശിപ്പിച്ചു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code