ഷിക്കാഗോ: ചെറുപുഷ്പ മിഷന് ലീഗ് ക്നാനായ റീജിയനല്‍ കമ്മിറ്റി 'റൊസാരിയം-2021' എന്ന പേരില്‍ ഓണ്‍ലൈന്‍ ജപമാലാ ക്വിസ് മത്സരം സംഘടിപ്പിച്ചു. ഹൈസ്കൂള്‍ വിഭാഗത്തില്‍ ബെറ്റ്സി കിഴക്കേപ്പുറം ന്യൂ ജേഴ്സി ഒന്നാം സ്ഥാനവും പ്രിയാ മൂലേപ്പറമ്പില്‍ റോക്ലാന്‍ഡ് രണ്ടാം സ്ഥാനവും ആന്‍മരിയാ കൊളങ്ങായില്‍ ന്യൂജേഴ്സി, ജോസഫ് ചാഴികാട്ട് റ്റാമ്പാ, ബെനീറ്റ കിഴക്കേപ്പുറം ന്യൂ ജേഴ്സി എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.
മിഡില്‍ സ്കൂള്‍ വിഭാഗത്തില്‍ ജോര്‍ജ് പൂഴിക്കുന്നേല്‍ റ്റാമ്പാ, ജേക്കബ് മൂലേപ്പറമ്പില്‍ റോക്ലാന്‍ഡ്, ജെയിംസ് കുന്നശ്ശേരി ഷിക്കാഗോ എന്നിവര്‍ ഒന്നാം സ്ഥാനവും ഇസബെല്‍ വേലികെട്ടേല്‍ സാന്‍ഹുസേ, ജൂലിയാന് നടകുഴിക്കല് എന്നിവര്‍ രണ്ടാം സ്ഥാനവും നേടി.
ആദിത്യാ വാഴക്കാട്ട് ന്യൂജഴ്സി, സേറാ കള്ളികാട്ട് ഡാലസ്, സാന്ദ്ര കുന്നശ്ശേരി ഷിക്കാഗോ, അയോണ മറ്റത്തികുന്നേല്‍ ഷിക്കാഗോ, മരിയന്‍ കരികുളം ഷിക്കാഗോ, റോണ്‍ കള്ളികാട്ട് ഡാലസ്, അല്‍ഫോന്‍സ് താന്നിച്ചുവട്ടില്‍ ഹൂസ്റ്റണ്‍, ആബേല്‍ വള്ളിപ്പടവില്‍ ലൊസാഞ്ചലസ്, അലക്സാ കരികുളം ഷിക്കാഗോ എന്നിവര്‍ മൂന്നാം സ്ഥാനം പങ്കുവച്ചു.
Comments