Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കൈരളി ടിവി എക്‌സി: എഡിറ്റര്‍ ശരത് ചന്ദ്രന് ന്യൂയോര്‍ക്കിലെ കേരള സെന്ററില്‍ സ്വീകരണം

Picture

ന്യൂയോർക്ക്: നവംബർ 19 ഏഴു മണിയോടുകൂടി അമേരിക്കയിലെ കൈരളി ടിവിയുടെ സാരഥി ജോസ് കാടാപ്പുറത്തോടൊപ്പം കേരള സെന്ററിൽ എത്തിയ ശരത് ചന്ദ്രനെ കേരള സെന്ററിന്റെ ഭാരവാഹികൾ സ്വീകരിച്ചു. കേരള സെന്ററിന്റെ ഗസ്റ്റ് ബുക്കിൽ അദ്ദേഹം എഴുതിയ കുറുപ്പിൽ ഇന്ത്യയിലെ കർഷക സമരത്തിനു ആധാരമായ ബില്ലുകൾ മോഡി ഗവണ്മെന്റ് പിൻവലിച്ച ഈ ദിവസം കേരള സെന്റർ സന്ദർശിക്കുവാൻ സാധിച്ചത് എന്നും ഓർമ്മയിൽ നിൽക്കുന്ന കാര്യമാന്നെന്ന് അദ്ദേഹം എഴുതിവച്ചു. സ്വീകരണ യോഗത്തിൽ കേരള സെന്റർ പ്രസിഡന്റ് അലക്സ് എസ്തപ്പാൻ എല്ലാവർക്കും സ്വാഗതം ആശംസിച്ചു.

രാഷ്ട്രീയ, മത, ജാതി, വർണ്ണ വ്യത്യാസമില്ലാതെ എല്ലാവരെയും ഉൾക്കൊള്ളുന്ന കേരള സെന്ററിലേക്ക് ശരത് ചന്ദ്രൻ വന്നതിൽ വളരെ സന്തോഷമുണ്ടെന്ന് പ്രസിഡന്റ് തന്റെ സ്വാഗത പസംഗത്തിൽ പറഞ്ഞു. ജോസ് കാടാപ്പുറം കേരള സെന്ററും കൈരളി ടിവിയും തമ്മിൽ വളരെ അടുത്ത ബന്ധമുണ്ടെന്നും അത് ഭാവിയിലും തുടരണമെന്നും ശരത്തിനെ സദസ്സിന് പരിചയപ്പെടുത്തിക്കൊണ്ട് പറഞ്ഞു. കേരള സെന്റര് അവാർഡ് അമേരിക്കയിലേ ഏറ്റവും വിലപ്പെട്ട അവാർഡയി പ്രതിഭളുടെ മനസ്സിൽ ഇടംപിടിച്ചെന്നു മാത്രമല്ല നിലവാരം പുലർത്തുന്ന അവാർഡായി മാറിക്കഴിഞ്ഞതായി ജോസ് പറഞ്ഞു .

കേരള സെന്റർ എന്ന പേരിൽ ഒരു സ്ഥാപനം ന്യൂയോർക്കിൽ തല ഉയർത്തി നിൽക്കുനന്നതിൽ വളരെ അഭിമാനമുണ്ടെന്നും എല്ലാവരെയും ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടുപോകുന്ന ഈ പ്രസ്ഥാനം മറ്റുള്ളവർക്കൊരു മാതൃകയാണെന്നും അദ്ദേഹം തന്റെ പ്രസംഗത്തിൽ പറഞ്ഞു. അടുത്ത തലമുറക്ക് പ്രയോജനമാകുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ കേരള സെന്ററിൽ ഉണ്ടാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

കേരളത്തിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ മാറുന്ന ഒരു കേരളത്തെയാണ് കാണിക്കുന്നതെന്നും ആ മാറ്റത്തിന് നേതൃത്വം കൊടുക്കാൻ ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടമാണ് നാട്ടിലുള്ളതെന്നും അദ്ദേഹം പ്രസ്താവിച്ചു.

അമേരിക്കൻ മലയാളി ലോ എൻഫോഴ്‌സ്‌മെന്റ് യുണൈറ്റഡ് പ്രസിഡന്റ് തോമസ് ജോയ്, കേരള സെന്റർ ഭാരവാഹികളായ തമ്പി തലപ്പിളളിൽ, ഡോ. തെരേസ ആന്റണി, രാജു തോമസ്, മാത്യു വാഴപ്പള്ളി, ചിന്നമ്മ സ്റ്റീഫൻ മുതലായവർ ആശംസ പ്രസംഗങ്ങൾ നടത്തി.

ചോദ്യോത്തര വേളയിൽ സദസ്യരുടെ പല ചോദ്യങ്ങൾക്ക് ശരത് ചന്ദ്രൻ മറുപടി പറഞ്ഞു .വർത്തമാന കേരളം ആധുനിക വികസിത രാജ്യങ്ങളുടെ തലത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ നേടിയെടുത്തു കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു .

വാർത്ത അയച്ചത് .തമ്പി തലപ്പിള്ളിൽ

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code