ചിക്കാഗോ: അമേരിക്കയിലെ പ്രമുഖ വോളിമ്പോള്‍ ക്ലബ്ബായ ചിക്കാഗോ കൈരളി വോളിബോള്‍ ക്ലബ്ബ് മുന്‍ ഇന്‍ഡ്യന്‍ വോളിബോള്‍ താരവും, സിനിമാ നിര്‍മ്മാതാവും, സംവിധായകനും, നടനും, ബിസ്സിനസുകാരനും,രാഷ്ട്രീയ നേതാവുമായ മാണി സികാപ്പന് എംഎല്‍എയെ യെ ബഹുമുഖപ്രതിഭാ പുരസ്ക്കാരം നല്കി ആദരിച്ചു. ക്ലബ്ബ് പ്രസിഡന്റ് സിബി കദളിമറ്റം മാണി സി കാപ്പന് അവാര്‍ഡ് കൈമാറി.
ക്ലബ്ബ് പ്രസിഡന്റ് സിബി കദളിമറ്റം അദ്ധ്യക്ഷനായ യോഗത്തില്‍ എന്‍.കെ പ്രേമചന്ദ്രന് എംപി , കൈരളി ടിവി എക്സിക്കുട്ടിവ് എഡിറ്റര്‍ ശരത്ത് ചന്ദ്രന്, മനോരമ ന്യൂസ്എഡിറ്റര്‍ നിഷാ പുരുഷോത്തമന്, കേരള സംസ്ഥാന വോളിമ്പോള്‍ താരവും, സര്‍വ്വീസസ് താരവുമായിരുന്ന ക്ലബ്ബ് കോച്ച് പയസ്ടന് ജോണ്‍ ആലപ്പാട്ട്, മുന്‍ കേരള യൂണിവേഴ്സിറ്റി താരവും ക്ലബ്ബിന്റെ രക്ഷാധികാരിയുമായ വിജയന് കടമപ്പുഴ തുടങ്ങിയവര്‍ മാണി സി കാപ്പന് ആശംസകള്‍ നേര്‍ന്നു. ജോസ് മണക്കാട് മുഖ്യാതിഥികളെ സദസ്സിനു പരിചയപ്പെടുത്തുകയും, സന്തോഷ് കുര്യന് എല്ലാവര്ക്കും നന്ദി പറയുകയും ചെയ്തു.
Comments