Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പി എം എഫ് നോര്‍ത്ത് അമേരിക്ക റീജിയന്‍ മൊബൈല്‍ ഫോണിന്റെ പാലക്കാട് ജില്ലാ തല വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു   - (പി.പി ചെറിയാന്‍, പിഎംഎഫ് ഗ്ലോബല്‍ മീഡിയ കോര്‍ഡിനേറ്റര്‍)

Picture

ഡാളസ് :പ്രവാസി മലയാളി ഫെഡറേഷന്‍ നോര്‍ത്ത് അമേരിക്ക റീജിയന്‍ മുഖ്യമന്ത്രിയുടെ വിദ്യാ കിരണ്‍ പദ്ധതിയില്‍പ്പെടുത്തി നല്‍കുന്ന മൊബൈല്‍ ഫോണിന്റെ പാലക്കാട് ജില്ലാ തല വിതരണ ഉദ്ഘാടനം അമേരിക്ക റീജിയന്‍ പി എം എഫ് പ്രസിഡന്റ് പ്രൊഫസ്സര്‍ ജോയ് പല്ലാട്ട് മഠം നിര്‍വ്വഹിച്ചു .

ഒക്ടോബര് 20 നു പി എംഎഫ് ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രവാസി മലയാളി ഫെഡറേഷന്‍ നോര്‍ത്ത് അമേരിക്ക റീജിയന്‍ പ്രസിഡന്റ് പ്രൊഫസര്‍ ജോയ് പല്ലാട്ട് മഠം, പി ജയനു മൊബൈല്‍ ഫോണ്‍ നല്‍കിക്കൊണ്ട് നിര്‍വഹിച്ചു..

കേരളത്തില്‍ സന്ദര്‍ശനത്തിനു അമേരിക്കയില്‍ നിന്നും എത്തിച്ചേര്‍ന്ന ജോയ് പല്ലാട്ട് മഠം അമേരിക്കയില്‍ അറിയപെടുന്ന ശാസ്ത്ര അധ്യാപകനും, ഗവേഷകനും എഴുത്തുകാരനുമാണ് വിദേശരാജ്യങ്ങളില്‍ താമസിക്കുന്ന മലയാളി കുട്ടികള്‍ക്ക് വേണ്ടി പ്രവാസി ശ്രേഷ്ഠ മലയാളം സമഗ്ര ഭാഷാ പഠനം ഒന്നും രണ്ടും വാല്യങ്ങള്‍ ഉള്‍പ്പെടുന്ന രണ്ടു പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. മലയാളഭാഷയെ ശരിക്ക് അറിയുവാനും മനസ്സിലാക്കുവാനും പഠിക്കുവാനും സാധിക്കാതെ പോകുന്ന പ്രവാസികളായ മലയാളി കുട്ടികള്‍ക്ക് വേണ്ടിയിട്ടാണ് ഈ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചത് .ഈ പുസ്തകങ്ങളുടെ ഒരു പ്രതി എന്‍ആര്‍കെയ്ക്കു വേണ്ടി ജോസ് മാത്യു പനച്ചിക്കല്‍ ഏറ്റുവാങ്ങി.

നോര്‍ത്ത് അമേരിക്ക റീജിയന്‍ കോര്‍ഡിനേറ്ററും മാധ്യമ പ്രവര്‍ത്തകനുമായ ഷാജി രാമപുരം ഉത്ഘാടന ചടങ്ങുകള്‍ക്കു ആശംസ അറിയിച്ചുള്ള സന്ദേശം അയച്ചു .ചടങ്ങില്‍ കേരള സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ബിജു കെ തോമസ്, പ്രസിഡന്റ് ബേബി മാത്യു, സെക്രട്ടറി ജസിന്‍ പാലത്തിങ്ങല്‍, വിപിന്‍, തുടങ്ങിയവര്‍ ആശംസകള്‍ അറിയിക്കുകയും പിഎം മാത്യു നന്ദി പറയുകയും ചെയ്തു. ചടങ്ങിനുശേഷം സ്‌നേഹ നിര്‍ഭരമായ സല്‍ക്കാരത്തില്‍ പങ്ക് ചേര്‍ന്നതിനുശേഷമാണ് ചടങ്ങുകള്‍ പര്യവസാനിച്ചതു.

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code