Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമ്മാ യുവജനസഖ്യം കൺവെൻഷന് ഇന്ന് തുടക്കം   - ഷാജി രാമപുരം

Picture

ഡാളസ് : മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് ഇടവകയുടെ യുവജന സഖ്യത്തിന്റെ നേതൃത്വത്തിൽ ഒക്ടോബർ 22, 23, 24 (വെള്ളി ,ശനി, ഞായർ ) തീയതികളിൽ നടത്തപ്പെടുന്ന കൺവെൻഷനിൽ പ്രമുഖ കൺവെൻഷൻ പ്രഭാഷകനും, വേദപണ്ഡിതനും,ചിന്തകനുമായ റവ.ഡോ.പി.പി തോമസ് മുഖ്യ സന്ദേശം നൽകുന്നു.

ഇന്ന് (വെള്ളിയാഴ്ച) വൈകിട്ട് 6:30 മുതല്‍ 9 മണി വരെയും ശനിയാഴ്ച്ച വൈകിട്ട് 6 മണി മുതൽ 8:30 വരെയും നടത്തപ്പെടുന്ന കണ്‍വന്‍ഷന്‍ യോഗങ്ങള്‍ ഗാനശുശ്രൂഷയോടുകൂടി ആരംഭിക്കും. ഓൺലൈൻ പ്ലാറ്റ് ഫോം ആയ സൂം, യൂട്യൂബ് എന്നിവയിലൂടെ നടത്തപ്പെടുന്ന കൺവെൻഷൻ അബ്ബാ ന്യൂസ് ചാനലിലൂടെയും ദർശിക്കാവുന്നതാണ്.

സമാപന ദിവസമായ ഞായറാഴ്ച്ച ആരാധന മധ്യേയുള്ള യോഗത്തിൽ മുൻ മാർത്തോമ്മാ സഭാ സെക്രട്ടറിയും, വികാരി ജനറാളും, ഇടവക വികാരിയുടെ ചുമതല വഹിക്കുന്നതുമായ വെരി.റവ.ഡോ.ചെറിയാൻ തോമസ് സമാപന സന്ദേശം നൽകും.

ഇന്നു മുതൽ ആരംഭിക്കുന്ന ‍കൺവെൻഷൻ യോഗങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നുവെന്ന് ചുമതലക്കാർ അറിയിച്ചു. www.mtcfb.org/live എന്ന വെബ്സൈറ്റിലൂടെയും ഏവർക്കും കൺവെൻഷനിൽ പങ്കെടുക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സിബി മാത്യു (കൺവീനർ) 214 971 3828, ജോബി ജോൺ (കൺവീനർ) 214 235 3888, റിജ ക്രിസ്റ്റി (സെക്രട്ടറി) 682 2018511



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code