Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വികസന പ്രവര്‍ത്തങ്ങള്‍ക്ക് അംഗീകാരം 20 വര്‍ഷത്തിന് ശേഷം അജയകുമാറിനെ തേടിയെത്തി   - (എബി മക്കപ്പുഴ)

Picture

ഡാളസ്:ജനകീയ ആസൂത്രണത്തിന്റെ ഇരുപത്തി അഞ്ചാം വാര്‍ഷികം പ്രമാണിച്ചു തലവടി പഞ്ചായത്തു മുന്‍ അംഗം അജയകുമാര്‍ മട്ടന്മേലിനെ ആദരിച്ചു.

1999-ല്‍ നടന്ന തൃതല പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ തിരുവല്ല തലവടി പഞ്ചായത്തിലെ പതിനൊപഞ്ചായത്തു ന്നാം വാര്‍ഡില്‍ നിന്നും മത്സരിച്ചാണ് അജയകുമാര്‍ വിജയിച്ചത്.

1999 മുതല്‍ 2003 വരെ അദ്ദേഹത്തിനെ വാര്‍ഡില്‍ നടത്തിയ വികസനന പ്രവര്‍ത്തങ്ങളെ മാനിച്ചാണ് അജയകുമാറിനെ ആദരിച്ചത്.

ഇപ്പോഴത്തെ പഞ്ചാത്തു പ്രസിഡണ്ട് ശ്രീമതി. ഗായത്രി ബി നായരും ഇതര പഞ്ചായത്തു അംഗങ്ങളും അജയന്റെ നാട്ടിലുള്ള ഭാവനത്തിലെത്തി ഫലകം സമ്മാനിച്ചത്.

2003 മുതല്‍ അമേരിക്കയില്‍ കുടുംബമായി താമസിച്ചു വരുന്ന അജയന് കിട്ടിയ ഈ ബഹുമതി പ്രവാസജീവിതത്തില്‍ ഓര്മിക്കുവാന്‍ കിട്ടിയ ഒരു അതുല്യ സമ്മാനമായി കരുതുന്നതായി അജയകുമര്‍ പത്ര ലേഖകനോട് അഭിപ്രായപ്പെട്ടു.

ഡാളസ് സൗഹൃദ വേദിയുടെ സെക്രട്ടറി ആയി തുടരുന്ന ഇദ്ദേഹം ഡാളസിലെ കരോള്‍ട്ടന്‍ സിറ്റിയിലാണ് താമസിക്കുന്നത്.

ഭാര്യ രേണു അജയ് രജിസ്റ്റേര്‍ഡ് നഴ്സായി സേവനം അനുഷ്ഠിക്കുന്നു. മക്കള്‍ ആര്യയും അഖിലനും കോളേജ് വിദ്യാര്‍ത്ഥികളാണ്.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code