Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കാനഡയില്‍ ആദ്യമായി ഒരു മലയാളിയുടെ ആര്‍ട്ട് ഗാലറി എഡ്മന്റണില്‍ ഉത്ഘാടനം ചെയ്യുന്നു

Picture

കേരളത്തിലെ അറിയപ്പെടുന്ന ചിത്രകാരനായ ചന്ദ്രശേഖരന്റെ ആര്‍ട്ട് ഗാലറി ആല്‍ബെര്‍ട്ടയിലെ എഡ്മന്റണില്‍, ഒക്ടോബര്‍ 16 ശനിയാഴ്ച വൈകീട്ട് നാലിന് ഉത്ഘാടനം ചെയ്യപ്പെടുന്നു. എഡ്മണ്‍റ്റോണ്‍ സൗത്ത്എം. എല്‍. എ. തോമസ് ഡാംഗ് ഉത്ഘാടനം ചെയ്യുന്ന ചടങ്ങില്‍ ആല്‍ബെര്‍ട്ടായിലെ മലയാളി സംഘടനയുടെ പ്രതിനിധികളും കലാകാരന്മാരും പങ്കെടുക്കും.

അമ്പതു വര്‍ഷങ്ങളിലധികമായി ചിത്രകലയില്‍ ്രപവര്‍ത്തിക്കുന്ന ചന്‍സ് എന്ന തൂലികനാമത്തില്‍ അറിയപ്പെടുന്ന ചന്ദ്രശേഖരന്‍, മുപ്പത്തെട്ട് വര്‍ഷകാലം ദേശാഭിമാനിയിലെ സ്റ്റാഫ് ആര്‍ട്ടിസ്റ്റ് ആയി ജോലിചെയ്തു. ഇന്ത്യാ ടുഡെ , മാധ്യമം, കലാകൗമുദി, ജനശക്തി, വനിത, തുടങ്ങി കേരളത്തിലെ മുന്‍നിര ആനുകാലികങ്ങളില്‍ 1972 മുതല്‍ പ്രവര്‍ത്തിച്ചിട്ടുള്ള ചന്ദ്രശേഖരന്‍, ഇപ്പോള്‍ മലയാളംവാരികയിലെ ( ഇന്ത്യന്‍ എക്‌സ്പ്രസ്സ്ഗ്രൂപ്പ്) ചിത്രകാരനാണ്.

കേരളലളിതകലാ അക്കാദമി എക്‌സിക്യൂട്ടീവ് മെമ്പര്‍, കേരള സാഹിത്യ അക്കാദമിമെമ്പര്‍, തുടങ്ങിയ നിലകളില്‍പ്രവര്‍ത്തിച്ചീട്ടുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളെക്കുറിച്ച് എം.എന്‍ വിജയനും, എം.എം ബഷീറും, പി. സുരേന്ദ്രനും നിരൂപണങ്ങള്‍ എഴുതിയിട്ടുണ്ട്.

കൂടാതെ സോമന്‍ കടലൂര്‍ അദ്ദേഹത്തിന്റെ ചിത്രങ്ങളെകുറിച്ച് ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. കേരളത്തില്‍ നിരവധി പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുള്ള ചാന്‍സിന്റെ ചിത്രപ്രദര്‍ശനം 1989 ല്‍അബുദാബിയിലും, 2014ല്‍ കാനഡയിലും വെച്ച് നടത്തിയിട്ടുണ്ട്. എഡ്മന്റണില്‍ മകളോടൊപ്പം താമസിക്കുന്ന ചന്ദ്രശേഖരന്‍, തന്റെ പഴയതും പുതിയതുമായ സൃഷ്ടികളെ ഈ ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശിപ്പീച്ചിട്ടുണ്ട്.

കാനഡയില്‍ ആദ്യമായാണ് ഒരുമലയാളി സ്വന്തമായി ഒരു ആര്‍ട്ട് ഗാലറി തുറക്കുന്നത്. എല്ലാദിവസവും രാവിലെ 9 മണിമുതല്‍ വൈകീട്ട് 8 വരെ ആര്‍ട് ഗാലറി സൗജന്യമായി സന്ദര്‍ശിക്കാന്‍ അവസരമുണ്ട്. hnemkw.2783 Collins Crescent SW Edmonton. കൊവിഡ് നിബന്ധനകള്‍ നിലവിലുള്ളതിനാല്‍ മുന്‍കൂട്ടി അനുവാദം എടുക്കാന്‍ അപേക്ഷ. ഫോണ്‍നമ്പര്‍ 780 545 3322 / 587 454 1410. www.chansart.net എന്ന സൈറ്റില്‍ ഗാലറിയെകുറിച്ചുള്ള കൂടുതല്‍വിവരങ്ങള്‍ അറിയാവുന്നതാണ്.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code