Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വിശ്വാസ ദർശനങ്ങളുടെ കാവൽക്കാരൻ (ക്യാപ്റ്റൻ രാജു ഫിലിപ്പ്)

Picture

വാഴൂർ മറ്റത്തിൽ പരേതരായ ചെറിയാൻ അന്ത്രയോസിന്റെയും പാമ്പാടി വടക്കേകടുപ്പിൽ മറിയാമ്മയുടെയും മകനായി 1949 ഫെബ്രുവരി 12 ജനനം.എം എ മത്തായി ആണ് പിന്നീട് മാത്യൂസ് മാർ സെവേറിയോസ് ആയതു.1978 വൈദീകനായി.1989 മെത്രാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപെട്ടു.1991 മെത്രാഭിഷിക്തനായി. തുടർന്ന് കോട്ടയം സെൻട്രൽ ഭദ്രസാന സഹായ മെത്രാപോലീത്ത. 1993 കണ്ടനാട് ഭദ്രാസന അധിപനായി.രണ്ടു വട്ടം സിനഡ് സെക്രട്ടറി ആയി പ്രവർത്തിച്ചു. നിലവിൽ ഇടുക്കി, മലബാർ ഭദ്രാസന ങ്ങളുടെ അധികചുമതലയും വഹിക്കുന്നു.എന്റെ പിതാവ് പരേതനായ ഓ സി ഫിലിപ്പ് തിരുമേനിയുടെ അധ്യാപകൻ ആണ്.

ഓർത്തഡോക്സ് സഭയുടെ വിശ്വാസദർശനങ്ങൾക്ക് ഇമ ചിമ്മാതെ കാവൽ നിൽക്കുന്ന കാവൽഭടൻ ആണ് ഡോക്ടർ മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത. പരിശുദ്ധ പിതാക്കന്മാരും, മൽപ്പാന്മാരും കൈമാറി തന്ന സത്യവിശ്വാസം അഭംഗുരം,അണുവിട തെറ്റാതെ കാത്തു സംരക്ഷിക്കുന്നതിൽ ബദ്ധശ്രദ്ധനാണ് തിരുമേനി. കാലങ്ങളായി വൈദിക സെമിനാരിയിൽ വിദ്യാർഥികൾക്ക് വിശ്വാസ ദർശനങ്ങളുടെ ആഴം പകർന്നു കൊടുക്കുന്നതും തിരുമേനി തന്നെ. ആത്മാവു ചോരാതെ സഭയുടെ പ്രധാനപ്പെട്ട ശുശ്രൂഷകളുടെ ക്രമീകരണം നിർവഹിക്കുന്നതും അഭിവന്ദ്യ പിതാവാണ്. സഭയുടെ വിശ്വാസ ദർശനങ്ങൾ നിരന്തരം വെല്ലുവിളിക്കപ്പെടുന്ന വർത്തമാനകാല സാഹചര്യത്തിൽ നവപരമാധ്യക്ഷന്റെ സാന്നിധ്യം പ്രതീക്ഷകളുടെ വാതായനങ്ങൾ തുറക്കുന്നു

**** (ക്യാപ്റ്റൻ രാജു ഫിലിപ്പ്)

ഫോമയുടെ മുൻ വൈസ് പ്രസിഡന്റ് , മലങ്കര ഓർത്തഡോൿസ സുറിയാനി സഭ ് അമേരിക്കൻ നോർത്ത് ഈസ്റ് ഭദ്രാസന മുൻ ഭാരവാഹി , സ്റ്റാറ്റൻ ഐലൻഡ് മലയാളി അസോസിയേഷൻ ഈ വർഷത്തെ പ്രസിഡന്റ്, CARE -A-DAY Charity Organization CEO , AlLSTAR REALITY Chairmannഎന്നീ നിലകളിൽ പ്രവർത്തിക്കുന്ന0. സഭയുടെ പുതിയ പരമാധ്യ്ക്ഷന്റെ ഇടവകക്കാരനും തൊട്ടയൽവാസിയും അഭിവന്ദ്യ പിതാവിന്റെ അധ്യാപക പുത്രനാണ് ലേഖകനായ ക്യാപ്റ്റൻ രാജു ഫിലിപ്പ്

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code