Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പ്രവാസി മലയാളി ഫെഡറേഷനെ അപകീര്‍ത്തിപ്പെടുത്തിയതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഗ്ലോബല്‍ ഡയറക്ടര്‍ ബോര്‍ഡ്.   - പി പി ചെറിയാന്‍ (പി എം എഫ് ഗ്ലോബല്‍ മീഡിയ കോര്‍ഡിനേറ്റര്‍ )

Picture

ഡാളസ് പ്രവാസി മലയാളി ഫെഡറേഷന്‍ മുന്‍ പേട്രണ്‍ മോന്‍സണ്‍ മാവുങ്കലിനെ പുരാവസ്തു തട്ടിപ്പു കേസ്സില്‍ െ്രെകം ബ്രാഞ്ച് അറസ്റ്റ് ചെയ്തുമായി ബന്ധപെട്ടു വിവിധ ചാനലുകളില്‍ പലപ്പോഴായി വന്ന വാര്‍ത്ത പ്രവാസി മലയാളി ഫെഡറേഷന്‍ എന്ന സാമൂഹ്യസാംസ്ക്കാരിക സംഘടനക്ക് തികച്ചും അപകീര്‍ത്തികരമായ സംഗതിയാണ്.ഒരു വ്യക്തി സ്വന്തം നിലയില്‍ ചെയ്ത കുറ്റകൃത്യത്തിന് സംഘടനയുടെ പേര് ചേര്‍ത്ത് അപമാനകരമായ നിലയില്‍ പ്രസ്താവിച്ചത് പത്രധര്‍മ്മത്തിന് യോജിക്കാത്ത ഹീനകര്‍മ്മമാണ്. പ്രസ്തുത വ്യക്തി മറ്റനവധി സംഘടനകളിലും അംഗമായും ഔദ്യോഗിക പദവിയിലും ഇരിക്കെ പി.എം.എഫിനെ മാത്രം അപകീര്‍ത്തിപ്പെടുത്തിയത് തികഞ്ഞ ഗൂഢാലോചനയുടേയും വ്യക്തമായ രണയിലൂടെയാണെന്നതും സ്പഷ്ടമാണ്.

ദൃശ്യമാധ്യമംഗളുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ കുറ്റം പ്രവാസി മലയാളി ഫെഡറേഷനും അതിലെ മാന്യ അംഗങ്ങള്‍ക്കും ഏല്പിച്ച മാനഹാനി പൊറുക്കാനാവുന്നതോ നികത്താനാവുന്നതോ അല്ല. ലോകമെമ്പാടുമുള്ള പ്രവാസികളും, കേരളത്തില്‍ നിന്നുള്ള പ്രമുഖ സാമൂഹ്യ സാംസ്ക്കാരിക നേതാക്കന്മാരും അംഗങ്ങളായുള്ള പി.എം.എഫ് എന്ന സംഘടന നിരന്തരം സാമൂഹ്യസാംസ്ക്കാരി ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാണ്.സ്തുത്യര്‍ഹമായ രീതിയില്‍ സാമൂഹ്യ നന്മക്കായുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന പി.എം.എഫിനെ മന:പൂര്‍വ്വം വ്യക്തമായ ദുരുദ്ദേശ്യത്തോടെ അപകീര്‍ത്തിപ്പെടുത്തിയത് തികച്ചും അപലപനീയമാണ്.

അടിയന്തിരമായി ചാനലുകള്‍ ചെയ്ത അക്ഷന്തവ്യമായ ഈ തെറ്റ് തിരുത്താനുള്ള മാര്‍ഗ്ഗം സ്വീകരിക്കാത്ത പക്ഷം വാര്‍ത്ത പ്രസിധീകരിച്ച ചാനലുകള്‍ക്കെതിരെ മാനനഷ്ടത്തിനായുള്ള സിവില്‍ / ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ ഡയറക്ടര്‍ ബോര്‍ഡ് ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍,ഗ്ലോബല്‍ ചെയര്‍മാന്‍ ജോസ് ആന്‍റണി കാനാട്ട്.എന്നിവര്‍ മുന്നറിയിപ്പ് നല്‍കി

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code