Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫോമാ സന്നദ്ധ സേവനത്തിന്റെ ഒരു വർഷം പിന്നിടുമ്പോൾ   - (സലിം ആയിഷ: ഫോമാ പി ആർ ഓ )

Picture

ഇപ്പോളത്തെ ഫോമാ ദേശീയ നിർവ്വാഹക സമിതി അധികാരമേറ്റിട്ട് ഒരു വർഷം.

ചരിത്രത്തിൽ എങ്ങും കണ്ടിട്ടില്ലാത്ത ഏറ്റവും ദുർഘടമായ വെല്ലുവിളികളിലൂടെ ലോമമെമ്പാടുമുള്ള ജനത കടന്നുപോകുന്ന ഏറ്റവും ദുരിതപൂർണ്ണമായ കോവിഡ് മഹാമാരിയുടെ കാലത്താണ് ശ്രീ അനിയൻ ജോർജ്ജ് പ്രസിഡന്റും, ടി ഉണ്ണികൃഷ്ണൻ ജനറൽ സെക്രട്ടറിയും, തോമസ് ടി.ഉമ്മൻ ട്രഷററും, പ്രദീപ് നായർ, വൈസ് പ്രസിഡന്റും, ജോസ് മണക്കാട്ട് ജോയിന്റ് സെക്രട്ടറിയും, ബിജു തോണിക്കടവിൽ ജോയിന്റ് ട്രഷററും ആയി പുതിയ സമിതി ചുമതലയേൽക്കുന്നത്. രൗദ്രഭാവം പൂണ്ട് , ലോകക്രമത്തെ ആകെ മാറ്റിമറിച്ച് , ആഗോള സാമ്പത്തിക വ്യവസ്ഥിതിയെ താറുമാറാക്കിയ കോവിഡ് കാലത്ത് എണ്ണിയാലൊടുങ്ങാത്ത ജീവിതങ്ങളും , നമ്മുടെ സഹോദരങ്ങളും നമ്മെ വിട്ടുപോയ സങ്കടകരമായ കാലത്ത് ഭരണച്ചുമതല ഏൽക്കുമ്പോൾ, വലിയ വെല്ലുവിളികളും പരിമിതികളുമാണ് മുന്നിൽ ഉണ്ടായിരുന്നത്. എന്നാൽ കാര്യക്ഷമതയോടെ, അച്ചടക്കത്തോടെ, ഉറച്ച തീരുമാനങ്ങളോടെ, വ്യക്തമായ കാഴ്ചപ്പാടുകളോടെ, പുതിയ കർമ്മ പദ്ധതികൾ ആവിഷ്ക്കരിക്കുകയും അവ നടപ്പിലാക്കുന്നതിനാവശ്യമായ ഇച്ഛാശക്തിയോടെയും പുതിയ ഭരണ സമിതി മുന്നോട്ട് പോയി. ഒരു സമിതിക്കും അവകാശപ്പെടാനാവാത്തത്ര കർമ്മ പദ്ധതികളാണ് നടപ്പിലാക്കിയത്. മൂന്നരക്കോടി രൂപയോളം വരുന്ന വെന്റിലേറ്ററുകൾ ഉൾപ്പടെയുള്ള ജീവൻ സുരക്ഷാ ഉപകരണങ്ങൾ മാത്രം കോവിഡ് കാലത്ത് കേരളത്തിൽ എത്തിച്ചത് ഫോമാ മാത്രമാണ്. മറ്റൊരു പ്രവാസി മലയാളി സംഘടനകൾക്കും കഴിയാത്ത സഹായം കേരളത്തിൽ എത്തിക്കാൻ ഫോമയ്‌ക്ക് കഴിഞ്ഞത് അംഗസംഘടനകളുടെ പിന്തുണയും, സഹചാരികളുടെ സഹായവും കൊണ്ട് മാത്രമാണ്. ഫോമ ഓരോ കർമ്മ പദ്ധതികളും വിജയത്തിലെത്തിച്ചത്. അസൂയാലുക്കളും, ഈ സമിതിയുടെ ഒത്തൊരുമയിൽ വിറളിപൂണ്ടവരും, വ്യാജ ആരോപണങ്ങളും പ്രസ്താവനകളും കൊണ്ട് കളം പിടിച്ചടക്കാൻ ശ്രമിച്ചെങ്കിലും, ഫോമയുടെ ഐക്യവും, ഊർജ്ജസ്വലമായ പ്രവർത്തനരീതികളും കൊണ്ട് , ദയനീയമായി പരാജയപ്പെട്ടതും ഈ കാലയളവിലാണ്.

കാരുണ്യത്തിന്റെ സ്നേഹ സ്പർശവുമായി ഫോമാ ആരംഭിച്ച ഹെൽപിങ് ഹാൻഡ്, പദ്ധതിയുടെ വ്യത്യസ്തതകൊണ്ട് തന്നെ ശ്രദ്ധേയമായി. നിർദ്ധനരും,ആലംബഹീനരും,അശരണരുമായവരെ സഹായിക്കുന്നതിനും, അവരുടെ ജീവിത പ്രതിസന്ധികളിൽ ഒരു കൈത്താങ്ങാകുവാനും, ഫോമാ രൂപം നൽകിയ സാമ്പത്തിക സഹായ പദ്ധതിയാണ് ഫോമാ ഹെല്പിങ് ഹാൻഡ്. ഹെല്പിങ് ഹാന്റിന്റെ ആരംഭ കാലം മുതൽ നിരാലംബരും, നിരാശ്രയരുമായവരെ ചേർത്ത് നിർത്തിയും, കാരുണ്യത്തിന്റെ സാന്ത്വന സ്പർശം നൽകിയും ഫോമാ ഹെല്പിങ് ഹാന്റ് വേറിട്ട് നില്കുന്നു. നിരവധി പേർക്ക് സഹായം നൽകാൻ കഴിഞ്ഞ് എന്നത് ഫോമയെ സംബന്ധിച്ച് ദൈവികവും, അഭിമാനകാരവുമാണ്. റിയാലിറ്റി ഷോയിലൂടെയും, നിരവധി സ്റ്റേജ് പരിപാടികളിലൂടെയും, ബിഗ് ബോസിലൂടെയും പ്രശസ്തനായ ഗായക പ്രതിഭ സോമദാസ് ചാത്തന്നൂരിന്റെ അകാല മരണത്തിലൂടെ അനാഥമായ അദ്ദേഹത്തിന്റെ മക്കൾക്ക് പത്ത് ലക്ഷം രൂപ സംഭാവന നൽകിയാണ് ഹെല്പിങ് ഹാന്റ് പ്രവർത്തനം തുടങ്ങിയത്. കോവിഡ് മഹാമാരിമൂലം ഇന്ത്യയിലെ സാധാരണക്കാരായ രോഗികൾ ഗുരുതരമായ പ്രതിസന്ധി നേരിട്ട സമയത്ത് ഫോമാ ഹെല്പിങ് ഹാന്റ് കോവിഡ്-19 ഹെല്പ് , ഇൻഡ്യാ ഹീൽ എന്ന പേരിൽ പതിനൊന്നായിരം ഡോളറോളം വില വരുന്ന ജീവൻ രക്ഷാ ഉപകരണങ്ങൾ കൈമാറി.

പഠനാവശ്യത്തിനായി വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകളും ടാബ്‌ലറ്റുകളും നൽകി ഫോമാ കേരളത്തിന് മാതൃകയായി.

കോവിഡ് മൂലം പ്രതിസന്ധിയിലായി അടച്ചുപൂട്ടൽ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ബാലരമപുരം കൈത്തറി തൊഴിലാളികൾ നെയ്തെടുത്ത കെട്ടിക്കിടക്കുന്ന ഉത്പന്നങ്ങൾ ഏറ്റുവാങ്ങി, പത്തനാപുരം ഗാന്ധി ഭവനിലെ അഗതികളും, നിരാലംബരുമായവർക്ക് ഓണക്കോടിയായി നൽകുകയും, ഓണ സദ്യ നൽകുകയും ചെയ്തതിലൂടെ ഫോമാ രണ്ടു സ്ഥാപനങ്ങൾക്ക് കൈത്താങ്ങായി.

പത്താനാപുരത്ത് നിരാശ്രയരായവർക്ക് പതിനാറ് വീടുകൾ വെച്ച് നൽകാനുള്ള പദ്ധതി പുരോഗമിക്കുന്നു. എല്ലാ വിദ്യാർത്ഥികൾക്കും വിവര സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പഠനം തുടരാൻ , കേരള സർക്കാർ തുടങ്ങിയ "വിദ്യാകിരണം: ബ്രിഡ്ജിങ് ദി ഡിജിറ്റൽ ഡിവൈഡ്" എന്ന സംരംഭത്തിന്റെ ഭാഗമാകാൻ ഫോമയെ തെരെഞ്ഞെടുത്തിരിക്കുകയാണ്.

ഫോമയുടെ വിവിധ സമിതികൾക്ക് കീഴിൽ വ്യത്യസ്തങ്ങളായ കർമ്മ പദ്ധതികളാണ് ആവിഷ്കരിച്ചു നടപ്പിലാക്കിയതും നടപ്പിലാക്കി കൊണ്ടിരിക്കുന്നതും . വിദ്യാർത്ഥികൾക്കുള്ള സഞ്ചയിനി എന്ന സ്‌കോളർഷിപ്പ് പദ്ധതി അതിലൊന്നാണ്.

യുവജനങ്ങളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടപ്പിലാക്കാൻ പദ്ധതികൾ തയ്യാറായി കഴിഞ്ഞു.

ഫോമാ നടപ്പിലാക്കിയ മുഖാമുഖം പങ്കെടുത്ത അതിഥികളുടെ പ്രത്യേകതകൾ കൊണ്ട് വളരെ സവിശേഷതയുള്ള പരിപാടിയായിരുന്നു., ബിസിനസ്സ് ഫോറത്തിന്റെയും, സാസ്കാരിക സമിതിയുടെയും പൊളിറ്റിൿൽ ഫോറത്തിൻെറയും, നഴ്‌സിംഗ് ഫോറത്തിന്റെയും കീഴിലുള്ള വിവിധ കർമ്മ പദ്ധതികൾ, കാര്യണ്യ പ്രവർത്തനങ്ങൾ തുടങ്ങി ഈ കമ്മറ്റിയുടെ മേൽനോട്ടത്തിലും ചുമതലയിലും തുടങ്ങിയ പദ്ധതികൾ പാതിവഴിയിലാണ്. അടുത്ത ഒരു വർഷത്തിനകം ചെയ്തു തീർക്കാനുള്ള പദ്ധതികൾ നിരവധിയാണ്. ഫോമയുടെ പ്രവർത്തങ്ങളുമായി ഈ സമിതി ഊർജ്ജസ്വലതയോടെ മുന്നോട്ട് പോകുകയാണ്. കാരുണ്യത്തിന്റെ വറ്റാത്ത കർവുകൾ അഗതികൾക്കും, നിരാലംബർക്കും പ്രവാസിമലയാളികൾക്കും നൽകാൻ കഴിഞ്ഞതും കഴിയുന്നതും ഫോമയുടെ അംഗസംഘടനകളും അതിന്റെ ഭാരവാഹികളും പ്രവർത്തകരും, നൽകുന്ന നിസ്സീമമായ സഹകരണം കൊണ്ട് മാത്രമാണ്.

ഈ സമിതിയോടൊപ്പം ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഏത് പ്രതിസന്ധിയിലും, കൂടെനിന്ന് ഊർജ്ജം പകരുന്നതും ഫോമയുടെ റീജിയണൽ വൈസ് പ്രസിഡന്റുമാർ, ദേശീയ സമിതി അംഗങ്ങൾ, ഉപദേശക സമിതി, ജുഡീഷ്യൽ കമ്മറ്റി, കംപ്ലയൻസ് കമ്മറ്റി, വനിതാ-യുവജന സമിതി പ്രവർത്തകർ, വിവിധ ഫോറങ്ങൾ തുടങ്ങി ഫോമയെ നെഞ്ചോട് ചേർത്ത് സാമൂഹ്യ നന്മ ലക്ഷ്യമാക്കി മാത്രം യാതൊരു പ്രതിഫലേച്ഛയും കൂടാതെ പ്രവർത്തിക്കുന്നവരാണ്. അവരോടുള്ള കടപ്പാടും നന്ദിയും വാക്കുകൾക്ക് അതീതമാണ്.

പ്രവാസിമലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫോമയെ കൂടുതൽ കരുത്തോടെ മുന്നോട്ട് നയിക്കാനും, തെറ്റുകൾ തിരുത്തിയും, കർമ്മ പഥങ്ങളിലെ തടസങ്ങൾ മറികടന്നും തുടങ്ങിവെച്ചതും തീർക്കാനുള്ളതുമായ കർമ്മ പദ്ധതികൾ പൂർത്തിയാക്കാനും എല്ലാവരും ഒരേ മനസ്സോടെ ഫോമയെ പിന്തുണയ്ക്കാനും, വെല്ലുവിളികളെ അതിജീവിക്കാനും, കൂടെ നിൽക്കാനും ഫോമാ ദേശീയ നിർവ്വാഹക സമിതി പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്‌ണൻ,ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിൻറ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ അഭ്യർത്ഥിക്കുന്നു.Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code