Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഇന്ത്യാ പ്രസ്‌ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക മീഡിയാ കോൺഫ്രൻസ്: കുരുവിള ജെയിംസ് ഗോൾഡൻ സ്പോൺസർ   - അനിൽ മറ്റത്തികുന്നേൽ

Picture

ചിക്കാഗോ: ചിക്കാഗോയിൽ വച്ച് നടത്തപെടുന്ന ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ 2021 ലെ അന്താരഷ്ട്ര മീഡിയാ കോൺഫ്രൻസിന് ചിക്കാഗോയിലെ ബിസിനസുകാരൻ കുരുവിള ജെയിംസ് ഗോൾഡൻ സ്പോൺസറാകും. അമേരിക്കയിലെ തന്നെ ഏറ്റവും പ്രശസ്ത എൻജിനീയറിങ്ങ് കോളേജുകളിൽ ഒന്നായ ഇല്ലിനോയിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്നും കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ മാസ്റ്റേഴ്സ് ബിരുദം നേടി, ഇരുപത് വർഷത്തോളം AT&T യിൽ ജോലി ചെയ്തതിന് ശേഷമാണ് കുരുവിള ജെയിംസ് ബിസിനസ് രംഗത്തേക്ക് എത്തുന്നത്.

ഗ്യാസ് സ്റ്റേഷൻ ബിസിനസ് ഉൾപ്പെടെ വൈവിധ്യമാർന്ന മേഖലകളിൽ പ്രവർത്തിക്കുന്നതിനോടൊപ്പം മീഡിയാ കോൺഫ്രൻസ് നടക്കുന്ന ഗ്ലെൻവ്യൂ റിനയസൻസ് മാരിയറ്റ് സ്യൂട്സിന് സമീപം തന്നെയുള്ള ഫാമിലി ഡെന്റൽ ക്ലിനിക്കിന് ഭാര്യയായ ഡോ സൂസൻ ഇടുക്കുതറയിലിനോടൊപ്പം നേതൃത്വം നൽകുകയും ചെയ്യുന്നു.

കലാ രംഗത്തും ഏറെ തിളങ്ങിയിട്ടുള്ള കുരുവിള 1981 ലെ കേരള യൂണിവേഴ്‌സിറ്റി കലോത്സവത്തിൽ പങ്കെടുക്കുകയും ലളിതഗാനത്തിന് പ്രശസ്ത പിന്നണി ഗായകനായ വേണുഗോപാലിന് പിന്നിലായി മൂന്നാം സ്ഥാനം നേടുകയും ചെയ്തിരുന്നു. ചിക്കാഗോയിലെ സാമൂഹ്യ സാംസകാരിക രംഗങ്ങളിൽ അറിയപെടുന്നവരായ കുരുവിള - സൂസൻ ദമ്പതികളുടെ സഹകരണത്തിനായി നന്ദി അറിയിക്കുന്നതായി IPCNA നാഷണൽ പ്രസിഡണ്ട് ബിജു കിഴക്കേക്കുറ്റ് അറിയിച്ചു.

നവംബർ 11 മുതൽ 14 വരെ വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിക്കപ്പെടുന്ന കോൺഫ്രൻസിൽ ലോകത്തിന്റെ വിവിധ ഭങ്ങളിൽ നിന്നും മുതിർന്ന മാധ്യമ പ്രവർത്തകരും രാഷ്രീയ - സംഘടനാ നേതാക്കളും അടക്കം നിരവധി പേര് പങ്കെടുക്കും.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code