Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക അന്താരാഷ്ട്ര മാധ്യമ കോൺഫ്രൻസ് ചിക്കാഗോ: റോയൽ മലബാർ കേറ്ററിംഗ് ഗോൾഡ് സ്പോൺസർ   - അനിൽ മറ്റത്തികുന്നേൽ

Picture

ചിക്കാഗോ: ചിക്കാഗോ: ഇന്ത്യ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ നാഷണൽ കമ്മറ്റിയുടെ നേതൃത്വത്തിലും, ചിക്കാഗോ ചാപ്റ്ററിന്റെ ആതിഥ്യത്തിലും നവംബർ 11 മുതൽ 14 വരെ ചിക്കാഗോയുടെ സബർബ്ബായ ഗ്ലെൻവ്യൂവിലെ റിനയസൻസ് ചിക്കാഗോ ഗ്ലെൻവ്യൂ സ്യൂട്ട്സിൽ വച്ച് നടക്കുന്ന അന്താരാഷ്‌ട്ര മാധ്യമ കോൺഫറൻസിന്റെ ഗോൾഡ് സ്പോൺസർ ആയി ചിക്കാഗോ പ്രദേശത്തെ മലയാളി സമൂഹത്തിലെ ഏറ്റവും വിപുലവും പാരമ്പര്യമുള്ളതുമായ റോയൽ മലബാർ കേറ്ററിംഗ് & ഗ്രോസറി എത്തുന്നു.

മാധ്യമ കോൺഫ്രൻസ് നടത്തപെടുന്ന ഗ്ലെൻവ്യൂവിൽ തന്നെ പ്രവർത്തിക്കുന്ന, ചിക്കാഗോയിലെ ഏതൊരു മലയാളിക്കും വര്ഷങ്ങളായി സുപരിചിതമായ സ്ഥാപനമാണ് റോയൽ മലബാർ കേറ്ററിംഗ്. ചിക്കാഗോ മലയാളി സമൂഹത്തെ സംബന്ധിച്ചിടത്തോളം ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന പരിപാടികൾക്ക് പോലും ഭക്ഷണം സാദിഷ്ഠമായി വിളമ്പാൻ കഴിവുള്ള കേറ്ററിംഗ് സ്ഥാപനമായാണ് അറിയപ്പെടുന്നത്.

ഇരുപതിൽ പരം വര്ഷങ്ങളായി ചിക്കാഗോ പ്രദേശത്ത് പ്രവർത്തിക്കുന്നതാണ് ഈ കേറ്ററിംഗ് സ്ഥാപനത്തോടനുബന്ധിച്ച് ഏതാനും വർഷങ്ങളായി ഗ്രോസറി കടയും പ്രവർത്തിക്കുന്നു. യുവാക്കളും മലയാളി സമൂഹത്തിൽ സുപരിചിതരുമായ മിഥുൻ മാമ്മൂട്ടിൽ, മോഹിത്ത് മാമ്മൂട്ടിൽ, സ്റ്റിബി ആനാലിൽ, ജീമോൻ അറയ്ക്കൽ , ബൈജു മാത്യു താന്നിപൊതിയിൽ, സന്തോഷ് സ്കറിയ എന്നിവർ ചേർന്നാണ് ഈ സ്ഥാപനം നടത്തിവരുന്നത്.

ഗോൾഡ് സ്പോൺസർ ആയി മാധ്യമ കോൺഫറൻസിന് പിന്തുണ നൽകുന്ന റോയൽ മലബാർ കേറ്ററിംഗ് & ഗ്രോസറിക്ക് നന്ദി അറിയിക്കുന്നതാണ് ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക നാഷണൽ പ്രസിഡണ്ട് ബിജു കിഴക്കേക്കുറ്റ് അറിയിച്ചു.

കോൺഫ്രൻസ് സംബന്ധമായ കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക ബിജു കിഴക്കേക്കുറ്റ് ( 1-773-255-9777), സുനിൽ ട്രൈസ്റ്റാർ (1-917-662-1122), ജീമോൻ ജോർജ്ജ് (1-267-970-4267).



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code