Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കേരളത്തില്‍ കോവിഡ് തീവ്രഘട്ടം പിന്നിട്ടു, രോഗികള്‍ 14% കുറഞ്ഞതായി റിപ്പോര്‍ട്ട്

Picture

തിരുവനന്തപുരം: ഓണത്തെത്തുടര്‍ന്നുണ്ടായ കോവിഡ് തീവ്രവ്യാപനഘട്ടം കേരളം പിന്നിട്ടുവെന്ന് സര്‍ക്കാരിന്റെ വിലയിരുത്തല്‍. 10–ാം തീയതിക്കു ശേഷം കോവിഡ് വ്യാപനം കുറയുമെന്ന പ്രൊജക്ഷന്‍ റിപ്പോര്‍ട്ട് കൃത്യമായി. ഈ മാസം അവസാനത്തോടെ പ്രതിദിന രോഗികളുടെ എണ്ണം പതിനായിരത്തിനു താഴെയെത്തുമെന്നും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10നു താഴെയെത്തുമെന്നാണ് നിഗമനം.

കഴിഞ്ഞയാഴ്ചയെ അപേക്ഷിച്ച് രോഗികളുടെ എണ്ണം 14% കുറഞ്ഞു. ഒരാളില്‍നിന്ന് എത്ര പേരിലേക്ക് പകരുന്നു എന്നതു സൂചിപ്പിക്കുന്ന ആര്‍ റേറ്റ് 1.2 ല്‍ നിന്ന് 0.86 ആയി കുറഞ്ഞു. ഇത് ഒന്നില്‍ താഴെയെത്തുന്നത് കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകുന്നുവെന്നതിന്റെ സൂചനയാണ്. കേരളത്തിലെ കോവിഡ് കേസുകളില്‍ രണ്ടാഴ്ചയ്ക്കകം കുറവ് വന്നുതുടങ്ങുമെന്ന് ഡല്‍ഹി എയിംസിലെ ഡോ. സഞ്ജയ് റായിയും പറഞ്ഞു.

അതേസമയം, മരണങ്ങളുടെ എണ്ണം ഉയര്‍ന്നുതന്നെയാണ്. കോവിഡ് ബാധിച്ചു മരിക്കുന്നവരില്‍ ഭൂരിഭാഗവും വാക്‌സീന്‍ സ്വീകരിക്കാത്തവരാണെന്നാണ് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്.

സംസ്ഥാനത്തു വാക്‌സീന്‍ എടുക്കേണ്ടവരില്‍ 80.17% പേര്‍ക്ക് (2,30,09,295) ഒരു ഡോസ് നല്‍കിക്കഴിഞ്ഞെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 32.17% പേര്‍ക്ക് (92,31,936) 2 ഡോസും നല്‍കി. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 3.22 കോടി ഡോസ് വാക്‌സീനാണു വിതരണം ചെയ്തത്.

ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റിന്റെ അടിസ്ഥാനത്തില്‍ കോവി!!ഡ് നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നതും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതും സര്‍ക്കാര്‍ അവസാനിപ്പിച്ചു. ജനസംഖ്യാടിസ്ഥാനത്തിലുള്ള പ്രതിവാര രോഗനിരക്ക് (ഡബ്ല്യുഐപിആര്‍) മാത്രമാണ് ഇനി പരിഗണിക്കുക. കോവിഡ് പ്രതിദിന റിപ്പോര്‍ട്ടിങ്ങില്‍ നിന്നു ടിപിആര്‍ ഒഴിവാക്കി.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code