Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡാലസ് കൗണ്ടിയില്‍ 1000 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; മരണം 21   - പി.പി. ചെറിയാന്‍

Picture

ഡാലസ്: ഡാലസ് കൗണ്ടിയില്‍ മാത്രം സെപ്റ്റംബര്‍ 14 ബുധനാഴ്ച 1000 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 21 മരണം റിപ്പോര്‍ട്ട് ചെയ്തു.കഴിഞ്ഞ രണ്ട് ആഴ്ചകളില്‍ ഡാലസ് കൗണ്ടിയില്‍ പ്രതിദിനം ആയിരത്തിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും, 933 പേരെ ആശുപത്രിയില്‍ ചികിത്സക്കായി പ്രവേശിപ്പിക്കുകയും ചെയ്തതായി കൗണ്ടി റിപ്പോര്‍ട്ട് ചെയ്തു.

ഡാലസ് കൗണ്ടിയില്‍ മാത്രം ഇതുവരെ 372656 കോവിഡ് കേസുകളും, 4474 മരണവും ഉണ്ടായിട്ടുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു.

കൗണ്ടിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നുണ്ടെന്ന് ഡിഎഫ് ഡബ്യു ഹോസ്പിറ്റല്‍ കൗണ്‍സില്‍ പറഞ്ഞു. ഡാലസ് കൗണ്ടി ജഡ്ജി ജങ്കിന്‍സും ഇതു ശരിവച്ചിട്ടുണ്ട്.

എന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ തുടര്‍ന്നും പാലിക്കണമെന്നും കൂടുതല്‍ പേര്‍ക്ക് കോവിഡ് വാക്‌സീന്‍ ലഭിച്ചു കഴിയുന്നതുവരെ എല്ലാവരും സഹകരിക്കണമെന്നും ജഡ്ജി പ്രസ്താവനയില്‍ അറിയിച്ചു. ഡാലസ് കൗണ്ടിയില്‍ ഇതുവരെ 1525769 പേര്‍ക്ക് ഒരു ഡോസ് വാക്‌സീന്‍ ലഭിച്ചു കഴിഞ്ഞതായും ജഡ്ജി പറഞ്ഞു.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code