Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വാര്‍ഷിക പൊതുയോഗത്തിനൊരുങ്ങി അല   - അനുപമ വെങ്കിടേഷ്

Picture

അമേരിക്കയിലെ മലയാളികളുടെ കലാ സാംസ്കാരിക സംഘടനയായ അലയുടെ വാര്‍ഷിക പൊതു സമ്മേളനം നവംബര്‍ ആറിന് നടക്കും. അലയുടെ ബോര്‍ഡിന്റെ ശുപാര്‍ശയനുസരിച്ച് ദേശീയ എക്‌സിക്യൂട്ടീവാണ് ഈ തീരുമാനമെടുത്തത്. ഓണ്‍ലൈനായി നടക്കുന്ന ഈ പരിപാടിയിലാണ് പുതിയ എക്‌സിക്യൂട്ടീവ് ചുമതലയേല്‍ക്കുക.

ഇതിനു മുന്നോടിയായി അലയുടെ വാര്‍ഷിക അംഗത്വ പരിപാടി ആരംഭിച്ചു കഴിഞ്ഞു. സെപ്തംബര്‍ പതിനഞ്ചു മുതല്‍ ഒക്ടോബര്‍ പതിനഞ്ചു വരെ അല കുടുംബാംഗങ്ങള്‍ക്ക് അംഗത്വം പുതുക്കാനും ഒക്ടോബര്‍ ഒന്നു മുതല്‍ മുപ്പത്തിയൊന്നു വരെ പുതിയ അംഗങ്ങളെ അലയിലേക്ക് ചേര്‍ത്താനുമുള്ള സമയമാണ്.

അലയുടെ വിവിധ ചാപ്റ്ററുകളുടെ സമ്മേളനം ഈ കാലയളവില്‍ നടക്കും. ചാപ്റ്റര്‍ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ഈ സമയത്താണ് നടക്കുക. അല കഴിഞ്ഞ വര്‍ഷം കലാ സാസംസ്കാരിക രംഗത്ത് നടത്തിയ പ്രവര്‍ത്തനങ്ങളും പൊതു സേവന രംഗത്ത് നടത്തിയ സമയോചിതമായ ഇടപെടലുകളും അമേരിക്കയിലെ മലയാളികള്‍ക്കിടയില്‍ വലിയ ചലനം സൃഷ്ടിച്ചിട്ടുണ്ട്.

ഇതിനു പുറമേ ദേശീയ എക്‌സിക്യൂട്ടീവിന്റെ തീരുമാനമനുസരിച്ച് അല നടത്തുന്ന അല അക്കാദമി, അല സ്‌കോളര്‍ഷിപ്പ്, അല കെയര്‍ എന്നീ പരിപാടികള്‍ മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്.

അലയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കേരള സര്‍ക്കാരിന്റെ പൂര്‍ണ സഹകരണമുണ്ടാകുമെന്ന് മന്ത്രി പി രാജീവ് അല എക്‌സിക്യൂട്ടീവിന് ഉറപ്പു നല്‍കിയിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തി സംഘടനയെ കൂടുതല്‍ ശക്തിപ്പെടുത്തുകയും പുതിയ പരിപാടികള്‍ വിജയകരമായി നടപ്പാക്കുകയും ചെയ്യാനാണ് അല ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് ഷിജി അലക്‌സ് അറിയിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code