Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സ്നേഹാദരവ് തലമുറസംഗമം -   - പോള്‍ ജോര്‍ജ് പൂവത്തേരില്‍

Picture

ദുബായ്: സെന്റ് തോമസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 17 വെള്ളി രാവിലെ 10:15ന് ദുബായ് യുവജനപ്രസ്ഥാനത്തിന്റെ മുൻകാല പ്രവർത്തകരുമായി തലമുറസംഗമം സംഘടിപ്പിക്കുന്നു.

പ്രസ്തുത യോഗത്തിൽ ഡൽഹി ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ദിമെത്രയോസ് മെത്രാപ്പോലീത്താ, ദുബായ് ഇടവകയുടെ മുൻവികാരിയും യുവജനപ്രസ്ഥാന പ്രസിഡന്റുമായിരുന്ന സാം വി ഗബ്രിയേൽ കോർ എപ്പിസ്കോപ്പ തുടങ്ങിയവർ വിശിഷ്ടാതിഥികളാകും.

ഇടവക വികാരി ഫാ.ബിനീഷ് ബാബു ,സഹവികാരി ഫാ.സിബു തോമസിന്റെയും നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ രൂപീകരിച്ച് ജൂബിലി പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു .

വിശദ വിവരങ്ങൾക്ക്: +91 70252 11150, +971 55 142 5475



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code