Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കമല ഹാരിസിനെതിരെ വധഭീഷണി മുഴക്കിയ നഴ്‌സ് കുറ്റക്കാരിയെന്നു ഫെഡറല്‍ കോടതി   - പി.പി. ചെറിയാന്‍

Picture

മയാമി(ഫ്‌ളോറിഡ): അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെതിരെ വധഭീഷണി മുഴക്കിയ ഫ്‌ലോറിഡ ജാക്‌സണ്‍ മെമ്മോറിയല്‍ ആശുപത്രി നഴ്‌സ് നിവിയാന്‍ പെറ്റിറ്റ് ഫിലിപ്പ് (39) കുറ്റക്കാരിയാണെന്നു ഫെഡറല്‍ കോടതി. സെപ്റ്റംബര്‍ 10 വെള്ളിയാഴ്ച കുറ്റക്കാരിയാണെന്നു കണ്ടെത്തിയ പ്രതിക്ക് 5 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാമെന്നു പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരിയില്‍ കമല ഹാരിസിനെ വധിക്കുമെന്നു കാണിച്ചു 30 സെക്കന്റ് വീതമുള്ള നാലു വിഡിയോ ക്ലിപ്പുകള്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഭര്‍ത്താവിന് അയച്ചുകൊടുത്തിരുന്നതായി നഴ്‌സ് സമ്മതിച്ചു. ഇതില്‍ ചിലതു സ്വയം റെക്കോര്‍ഡ് ചെയ്തതും ചിലതു മക്കളെ കൊണ്ടു ചിത്രീകരിച്ചതുമായിരുന്നു.

തോക്ക് പിടിച്ചു നില്‍ക്കുന്ന ഇവരുടെ ഒരു ചിത്രവും ഇതോടൊപ്പം അയച്ചിരുന്നു. 50 ദിവസത്തിനകം കമലാ ഹാരിസിനെ വധിക്കുമെന്നാണ് ഇവര്‍ ഇതില്‍ പറഞ്ഞിരുന്നത്. കണ്‍സീല്‍ഡ് വെപ്പണ്‍ പെര്‍മിറ്റിനും ഇവര്‍ ഇതിനകം അപേക്ഷ നല്‍കിയിരുന്നു.

കഴിഞ്ഞ ഏപ്രിലില്‍ ഇവരെ അറസ്റ്റ് ചെയ്തു ഇവര്‍ സമൂഹത്തിന് ഭീഷണിയാണെന്നാണ് അറസ്റ്റിന് കാരണമായി ചൂണ്ടിക്കാണിച്ചിരുന്നത്.

കറുത്ത വര്‍ഗ്ഗക്കാരിയായ ഫിലിപ്പ്‌സ്, കമല ഹാരിസ് യഥാര്‍ഥത്തില്‍ കറുത്ത വര്‍ഗക്കാരിയല്ലെന്നതാണ് ഇവരെ വധിക്കാന്‍ തീരുമാനിച്ചതിനു പ്രേരിപ്പിച്ചത്. ഇവര്‍ക്കെതിരെ 6 വകുപ്പുകളാണ് ചാര്‍ജ് ചെയ്തിരുന്നത്. ഫെബ്രുവരി 13ന് റിക്കാര്‍ഡ് ചെയ്ത വീഡിയോയില്‍ കമല ഹാരിസ് നിങ്ങള്‍ മരിക്കുവാന്‍ പോകുയാണ്. നിങ്ങളുടെ നാളുകള്‍ എണ്ണപ്പെട്ടുവെന്നും ഇവര്‍ പറഞ്ഞിരുന്നു.

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code