Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പി.എം.എഫ് നോര്‍ത്ത് അമേരിക്ക റീജിയന്‍ വിദ്യാഭ്യാസ സഹായ പദ്ധതി ഉത്ഘാടനം സ്പീക്കര്‍ എം.ബി രാജേഷ് നിര്‍വഹിച്ചു   - പി.പി ചെറിയാന്‍ (പി എം എഫ് ഗ്ലോബല്‍ മീഡിയ കോര്‍ഡിനേറ്റര്‍)

Picture

ഡാളസ്: പ്രവാസി മലയാളി ഫെഡറേഷന്‍ (പിഎംഎഫ്) അമേരിക്ക റീജിയന്റെ നേതൃത്വത്തില്‍ കേരളത്തിലെ നിര്‍ദ്ധനരായ വിദ്യാര്‍ഥികളെ സഹായിക്കുക എന്ന ലക്ഷ്യത്തോട് രൂപീകരിച്ച "വിദ്യാഭ്യാസ സഹായ പദ്ധതി"യുടെ സംസ്ഥാനതല ഉത്ഘാടനം കേരള നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ് നിര്‍വഹിച്ചു

തിരുവനന്തപുരത്ത് വെച്ച് നടത്തപ്പെട്ട ചടങ്ങില്‍ പി.എം.എഫ് ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട്, ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കന്‍, കേരള സംസ്ഥാന പ്രസിഡന്റ് ബേബി മാത്യു, സംസ്ഥാന കോര്‍ഡിനേറ്റര്‍ ബിജു കെ. തോമസ്, സംസ്ഥാന സെക്രട്ടറി ജഷിന്‍, , ജോയിന്റ് സെക്രട്ടറി സണ്‍ റഹീം, ഉദയകുമാര്‍,പി.ജയന്‍, നജീബ്, ഹുസൈന്‍ എന്നിവര്‍ പങ്കെടുത്തു .

പ്രവാസി മലയാളീ ഫെഡറേഷന്‍ അമേരിക്ക റീജിയന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ആഗസ്റ്റ് 14 ശനിയാഴ്ച സൂം ഫ്‌ലാറ്റ്‌ഫോം വഴി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രധാന ഗായകരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ സ്പന്ദന രാഗം എന്ന സംഗീത പരിപാടിയിലൂടെ സമാഹരിച്ച ഫണ്ടിലൂടെയാണ് കേരള സംസ്ഥാന ഗവണ്മെന്റിന്റെ വിദ്യാ കിരണ്‍ പദ്ധതിയുടെ ഭാഗമായി ഫോണ്‍ ചലഞ്ചിന് തുടക്കം കുറിച്ചതെന്നു പി.എം .എഫ് നോര്‍ത്ത് അമേരിക്ക കോര്‍ഡിനേറ്റര്‍ ഷാജി എസ്.രാമപുരം പറഞ്ഞു.

വിവിധ ജില്ലകളിലെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന മൊബൈല്‍ ഫോണ്‍ വിതരണത്തിന്റെ ഉത്ഘാടനം വരുംദിവസങ്ങളില്‍ അതാത് ജില്ലകളെ പ്രതിനിധാനം ചെയ്യുന്ന സംസ്ഥാന മന്ത്രിമാര്‍ തന്നെ നിര്‍വഹിക്കുമെന്നും രാമപുരം അറിയിച്ചു.

പ്രസിഡന്റ് പ്രൊഫ.ജോയ് പല്ലാട്ടുമഠം (ഡാളസ്), സെക്രട്ടറി ലാജീ തോമസ് (ന്യൂയോര്‍ക്ക്), ട്രഷറാര്‍ ജീ മുണ്ടക്കല്‍ (കണക്ടികട്ട്), തോമസ് രജന്‍, ടെക്‌സാസ്, (വൈസ്.പ്രസിഡന്റ്), സരോജ വര്‍ഗീസ്, ഫ്‌ലോറിഡ (വൈസ് പ്രസിഡന്റ്), രാജേഷ് മാത്യു, അരിസോണ (ജോയിന്റ്. സെക്രട്ടറി), റിനു രാജന്‍, സിയാറ്റില്‍ (ജോയിന്റ് ട്രഷറാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ഒരു കമ്മറ്റിയാണ് അമേരിക്ക റീജിയണല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

പി.എം എഫ് നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഈ മഹത്തായ ഉദ്യമത്തെ ഇനിയും സഹായിക്കാന്‍ താല്പര്യമുള്ളവര്‍ ഒരു ഫോണിന്റെ വില ഇന്ത്യന്‍ രൂപയോ/ അമേരിക്കന്‍ ഡോളറോ ആയി PMF, P.O Box 568532 , Dallas, Pin 75356 എന്ന വിലാസത്തില്‍ നല്‍കി കേരളത്തിലുള്ള നിര്‍ധനരായ വിദ്യാര്‍ത്ഥികളെ സഹായിക്കണമെന്ന് സംഘാടകര്‍ അറിയിച്ചു.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code