Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

റോക്ക് ലാന്‍ഡ് സെന്റ് .മേരീസ് പള്ളി തിരുനാളിന് കൊടിയേറി; ബിഷപ്പ് മാര്‍ അങ്ങാടിയത്ത് ശനിയാഴ്ച പങ്കെടുക്കും

Picture

ന്യൂയോര്‍ക്ക്: റോക്‌ലാന്‍ഡ് സെന്റ് .മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ പരി .കന്യാ മറിയത്തിന്റെ പിറവി തിരുന്നാളിന്റെ കൊടിയേറി .ഇടവക വികാരി ഫാ .ബിബി തറയില്‍ തിരുന്നാളിന്റെ പ്രധാന ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചു കൊടിയേറ്റി.

തദവസരത്തില്‍ ക്‌നാനായ ഫൊറോന വികാരി ഫാ ,ജോസ് തറക്കല്‍ , ഹാര്‍വെര്‍സ്‌ട്രോ മേയര്‍ മൈക്കിള്‍ കൊഹ്ട് ,തിരുന്നാള്‍ പ്രസൂതേന്തിമാര്‍ , ഇടവകാംഗങ്ങള്‍ പങ്കെടുത്തു തുടര്‍ന്ന് ആഘോഷമായ ഇംഗ്ലീഷ് കുര്‍ബാനയോടെ പ്രധാന തിരുന്നാളിന് തുടക്കമായി ..

സെപ്റ്റ.10 ,11 ,12 തീയതികളില്‍ (വെള്ളി ,ശനി ,ഞായര്‍ )പരി: .കന്യാ മറിയത്തിന്റെ പിറവി തിരുന്നാള്‍ ഭക്തി സാന്ദ്രമായി ആഘോഷിക്കുന്നു ..

സെപ്റ്റ;11 ശനിയാഴ്ച 3.45 പിഎം നു ലദിഞ്ഞു 4 പിഎം ന് ഫാ. ലിജു തുണ്ടിയില്‍ മലങ്കര റീത്തു കുര്‍ബാന അര്‍പ്പിക്കുന്നു ..തുടര്‍ന്ന് ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ തിരുന്നാള്‍ സന്ദേശം . 6 പിഎം നു റവ . ഫാ. ജോസ് തറക്കല്‍ അവാര്‍ഡ് വിതരണം നിര്‍വഹിക്കുന്നു .6 .30പിഎം ഗാര്‍ഡന്‍ സ്‌റ്റേറ്റ് സിംഫണിയുടെ ഗാനമേള

സെപ്റ്റ;12 ഞായറാഴ്ച 3 പിഎം ന് ലദിഞ്ഞും തിരുന്നാള്‍ റാസയും ഫാ . ജോസ് ആദോപ്പിള്ളിയുടെ കാര്‍മികത്വത്തില്‍ .തിരുന്നാള്‍ സന്ദേശം ഫാ .ബിന്‍സ് ചേത്തലില്‍, 6 പിഎംന് തിരുന്നാള്‍ പ്രദക്ഷിണം സെന്റ് .മേരീസ് ബീറ്റ്‌സ് ചെണ്ടമേള ത്തിന്റെ അകമ്പടിയോടെ 8 പിഎം ന് പരി .കുര്‍ബാനയുടെ ആശിര്‍വാദം തുടര്‍ന്ന് സ്‌നേഹവിരുന്ന് ,ഏവരെയും തിരുന്നാള്‍ കര്‍മങ്ങളില്‍ പങ്കെടുത്തു പരി . അമ്മ വഴി ദൈവാനുഗ്രഹം പ്രാപിക്കാന്‍ ഏറെ സ്‌നേഹത്തോടെ ക്ഷണിക്കുന്നു

വാര്‍ത്ത അയച്ചത്: ജോസ് കാടാപുറം

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code