Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഐ പി എല്ലില്‍ പാസ്റ്റര്‍ ജോര്‍ജ് കെ സ്റ്റീഫന്‍സണ്‍ സെപ്റ്റ് :13 നു സന്ദേശം നല്‍കുന്നു   - പി.പി. ചെറിയാന്‍

Picture

ചിക്കാഗോ : ഇന്റര്‍നാഷനല്‍ പ്രയര്‍ ലൈന്‍ സെപ്റ്റ് :13 ചൊവാഴ്ച സംഘടിപ്പിക്കുന്ന ടെലി കോണ്‍ഫ്രന്‍സില്‍ പാസ്റ്റര്‍ ജോര്‍ജ് കെ സ്റ്റീഫന്‍സണ്‍(ചിക്കാഗോ ) വചന ശുശ്രുഷ നിര്‍വഹിക്കുന്ന

പ്രഗത്ഭ വാക്മിയും ബൈബിള്‍ പണ്ഡിതനുമായ പാസ്റ്റര്‍ സ്റ്റീഫന്‍സണ്‍ ചിക്കാഗോ ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ അസംബ്ലി സീനിയര്‍ പാസ്റ്ററുമാണ് വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ത്ഥനക്കായി ഒത്തുചേരുന്ന ഇന്റര്‍ നാഷണല്‍ പ്രയര്‍ ലയ്ന്‍ ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും (ന്യൂയോര്‍ക്ക് ടൈം) രാത്രി 9 മണിക്കാണ് ആരംഭികുന്നത്.

വിവിധ സഭ മേലധ്യ്ക്ഷന്മാരും, പ്രഗല്‍ഭരും പ്രശസ്തരും, ദൈവവചന പണ്ഡിതന്മാരും നല്‍കുന്ന സന്ദേശം ഐ. പി എല്ലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു.സെപ്റ്റ് :13 ചൊവ്വാഴചയിലെ പ്രയര്‍ ലൈന്‍ സന്ദേശം നല്‍കുന്ന സ്റ്റീഫന്‍സണിന്റെ പ്രഭാഷണം കേള്‍കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 17127704821എന്ന ഫോണ്‍ നമ്പര്‍ ഡയല്‍ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.

ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ പി എല്ലിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും പ്രയര്‍ ലൈനില്‍ പങ്കെടുക്കുന്നതിന് താഴെ കാണുന്ന ഈമെയിലുമായോ, ഫോണ്‍ നമ്പറുമായോ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

ടി.എ. മാത്യു (ഹൂസ്റ്റണ്‍) 713 436 2207 ,സി.വി. സാമുവേല്‍ (ഡിട്രോയിറ്റ്) 586 216 0602.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code