Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വിശുദ്ധ പാദ്രേ പിയോയുടെ സഹായി ഫാ. മര്‍ചെല്ലിനോ അന്തരിച്ചു

Picture

റോം: വിശുദ്ധ പാദ്രെ പിയോയുടെ സഹായിയും നാമകരണ നടപടികളില്‍ സാക്ഷിയുമായിരുന്ന കപ്പുച്ചിന്‍ വൈദീകന്‍ ഫാ. മര്‍ചെല്ലിനോ നിര്യാതനായി. 91 വയസ്സായിരുന്നു. 1965 ഏപ്രില്‍ 26 മുതല്‍ സെപ്റ്റംബര്‍ 26 വരെ വിശുദ്ധ പാദ്രേ പിയോയുടെ സഹായി പ്രവര്‍ത്തിച്ച ഫാ. മര്‍ചെല്ലിനോ തന്റെ വ്യക്തിപരമായ അടുപ്പത്തിന്റെ വെളിച്ചത്തില്‍ പാദ്രെ പിയോയെ കുറിച്ചു നാല് പുസ്തകങ്ങളും രചിച്ചിരിന്നു. പാദ്രെ പിയോ പിതാവ് (3 വാല്യങ്ങള്‍), ഒരു വിശുദ്ധന്റെരൂപം (2 വാല്യങ്ങള്‍ ), പാദ്രെ പിയോ പരിശുദ്ധ കന്യകയെക്കുറിച്ച് പറയുന്നു, പരിശുദ്ധ കന്യക പാദ്രെ പിയോയുടെ ജീവിതത്തില്‍ എന്നീ പുസ്തകങ്ങള്‍ ആയിരിന്നു അവ.

1930 ജൂണ്‍ 30 ന് ഇറ്റലിയിലെ കാംപോബാസ്സോയിലുള്ള കാസാകലേന്‍ദായില്‍ ജനിച്ച അദ്ദേഹം പതിനാറാം വയസ്സില്‍ സഭയില്‍ ചേര്‍ന്നു. 1947 സെപ്റ്റംബര്‍ 16ന് പ്രഥമ വ്രതവാഗ്ദാനം നടത്തി. വൈദീക വിദ്യാര്‍ത്ഥിയായിരിക്കെ 1952 ലാണ് വി. പാദ്രെ പിയോയെ പരിചയപ്പെടുന്നത്. ഇറ്റാലിയന്‍ ഭാഷയിലെ കത്തുകള്‍ കൈകാര്യം ചെയ്യാന്‍ സാന്‍ ജൊവാന്നി റൊത്തോംതൊയിലേക്ക് രണ്ടു മാസത്തേക്ക് അയക്കപ്പെട്ട മര്‍ചെല്ലീനോ പിന്നീട് വീണ്ടും അവിടെയ്ക്ക് തിരിച്ചു വരികയായിരുന്നു. 1954 ഫെബ്രുവരി 21ന് തിരുപട്ടം സ്വീകരിച്ചു. റോമില്‍ നിന്ന് ദൈവശാസ്ത്രത്തിലും മിലാനില്‍ നിന്ന് സാഹിത്യത്തിലും ബിരുദം നേടി.

1955 ല്‍ വീണ്ടും സാന്‍ ജൊവാന്നി റൊത്തോംതോയില്‍ വൃദ്ധനായ പാദ്രേ പിയോയുടെ വ്യക്തിഗത സഹായിയായും ഇംഗ്ലീഷ് എഴുത്തുകളുടെ ചുമതലക്കാരനുമായി. വിവിധ ചുമതലകളും സഭയില്‍ അദ്ദേഹം നിര്‍വ്വഹിച്ചിരുന്നു. 1995 മുതല്‍ സാന്‍ ജൊവാന്നി റൊത്തോംതൊയില്‍ കുമ്പസാരക്കാരനായി എത്തിയിരുന്ന അദ്ദേഹത്തെ 2004ല്‍ അവിടെയ്ക്കു തന്നെ സഭ ശുശ്രൂഷയ്ക്കു ഭരമേല്‍പ്പിച്ചു. മൂന്ന് കൊല്ലം മുമ്പ് രോഗം ബാധിച്ച് അദ്ദേഹം കിടപ്പിലായിരിന്നു. മൃതസംസ്കാര കര്‍മ്മങ്ങള്‍ സാന്‍ ജൊവാന്നി റൊത്തോംതൊയില്‍ നടത്തി.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code