Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കാനഡ മുസ്ലിം മലയാളി അസോസിയേഷന്‍ ഈദ് ഗാഹ് സംഗമം: മിസ്സിസാഗാ എംപി റുഡോ കുസറ്റോ മുഖ്യാതിഥി   - പി.പി. ചെറിയാന്‍

Picture

ടൊറേന്റോ (കാനഡ): മുസ്ലിം മലയാളി അസോസിയേഷന്‍ കാനഡയുടെ കീഴില്‍ ഡ്രൈവ് ത്രൂ ഈദ് ഗാഹ് സംഗമവും പഴയ കാല കമ്മ്യൂണിറ്റി പ്രവര്‍ത്തകരെ ആദരിക്കുകയും ചെയ്തു.മിസ്സിസാഗാ എംപി റുഡോ കുസറ്റോ പരിപാടിയിലെ മുഖ്യ ക്ഷണിതാവായിരുന്നു

ഈദ് പ്രാര്‍ഥനക്കും ഖുതുബക്കും ഇമാം സുലൈമാന്‍ ദാവൂദ് നേത്രത്വം നല്‍കി .കോവിഡ് മാനദണ്ഡം പാലിച്ചു കാറുകള്‍ക്കിടയില്‍ നിശ്ചിത അകലം പാലിച്ചു ഈദ് പ്രാര്‍ത്ഥന നിര്‍വ്വഹിച്ചത് പങ്കെടുത്തവര്‍ക്ക് ഒരു പ്രതേക അനുഭൂതിയും സന്തോഷവും ഇളവാക്കുന്നതായിരുന്നു. പാന്റാമിക് കാലത്തിനു ശേഷം ഒരുമിച്ചു ഒത്തുകൂടാന്‍ കഴിഞ്ഞതിന്റെ ഉന്മേഷവും സന്തോഷവും പരിപാടിയിലുടനീളം എല്ലാവരിലും പ്രകടമായിരുന്നു.

ക്യാനഡയിലെ വിവിധ മലയാളി മുസ്ലിം സംഘടനകളുടെ മുന്‍കാല പ്രവര്‍ത്തകരും കമ്മ്യൂണിറ്റിയ്ക്കും എല്ലാവിഭാഗം ജനങ്ങള്‍ക്കും വേണ്ടി നിലകൊണ്ടിരുന്നവരുമായവരെ പ്രതേക മൊമെന്റോ എംപി റൂഡി കുസാറ്റൊ വിതരണം ചെയ്തു .ആദ്യകാല ക്യാനഡ മലയാളിങ്ങളുടെ ഇടയില്‍ സജീവ് മുഖമായിരുന്നതും കമ്മ്യൂണിറ്റിയുടെ വളര്‍ച്ചയില്‍ നട്ടെല്ലായിരുന്നതും ആയ മര്‍ച്ചന്റ് ഫൌണ്ടേഷന്‍ സ്ഥാപക നേതാവും മലബാര്‍ ഡെവലപ്‌മെന്റ് കാനഡ ചാപ്റ്റര്‍ പ്രസിഡന്റും കേഎംസിസി യു എസ് ക്യാനഡ വൈസ് ചെയര്‍മാനും ആയ അബ്ദുല്‍വാഹിദ് വൈതര്‍കോവില്‍ കെഎംസിസി ചെയര്‍മാനും, മലപ്പുറം ജില്ലാ കനേഡിയന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇബ്രാഹിം കുരിക്കള്‍ ,ഫൗസിയ മര്‍ച്ചന്റ് .എംസി അബ്ദുല്ല ,വണ്ടൂര്‍ ശരീഫ് സാഹിബ് .എന്നീ ആദ്യകാല മലയാളി മുസ്ലിം അസോസിയേഷനും കമ്മ്യൂണിറ്റിക്കും വേണ്ടി ചുക്കാന്‍ പിടിക്കുകയും നേടും തൂണായി നീക്കുകയും ചെയ്തവരെ ആദരിച്ചത് മറക്കാനാവാത്ത അനുഭവമായി .

തുടര്‍ന്നുള്ള പ്രസംഗത്തില്‍ എംപി കമ്മ്യൂണിറ്റിയുടെ പ്രവര്‍ത്തനങ്ങളെ പ്രത്യകം അഭിനന്ദിക്കുകയും പ്രവര്‍ത്തങ്ങള്‍ക്ക് പ്രോത്സാഹനവും നല്‍കി. സെന്റ് ജോര്‍ജിയസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച് ഫാദര്‍ ബ്ലെസ്സന്‍ വര്‍ഗീസ് ഈദാശംസകള്‍ നേര്‍ന്ന് സംസാരിച്ചു

അസോസിയേഷന്‍ നടത്തുന്ന പ്രവര്ത്തനങ്ങള്‍ എല്ലാവര്ക്കും മാത്രക ആണെന്നും ലോകത്തെമ്പാടും ഈദാശംസിക്കുന്ന മുസ്ലീംങ്ങള്‍ക്ക് വേണ്ടി ആശംസകള്‍ നേര്‍ന്നുകൊണ്ടും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മതസൗഹാര്ദത്തിന്റെയും ആഘോഷങ്ങള്‍ ജനങ്ങളെ കൂടുതല്‍ ഒന്നിപ്പിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

മലയാളി മുസ്ലിം അസോസിയേഷനു വേണ്ടി പ്രസിഡന്റ് ഫാത്തിമ ഫെബി സംസാരിക്കുകയും ഈദ് ആശംസകള്‍ അറിയിക്കുകയും ചെയ്തു

പരിപാടി സ്‌പോണ്‍സര്‍ ചെയ്ത Gibi John (Real Estate Broker), Manoj Karatha, Law office of Chris Lamannil and Dr. Jamila Jifri - Huron Dental Office എന്നിവര്‍ക്ക് പ്രതേകം നന്ദി രേഖപ്പെടുത്തി.

ടൊറന്റോ മലയാളി മുസ്ലിം കമ്മ്യൂണിറ്റിക്ക് മറക്കാനാവാത്ത ഒത്തുചേരലും ഈദ് ഗാഹും ഏര്‍പ്പെടുത്തിയ എം എം സി ക്ക് പ്രതേകം അഭിനന്ദനം അര്‍ഹിക്കുന്നതായി പരിപാടിയില്‍ പങ്കെടുത്ത ഓരോര്‍ത്തരും സാക്ഷ്യപ്പെടുത്തിയത് വോളന്റിയേഴ്‌സിന്റെ ഒത്തൊരുമക്കുള്ള നേര്‍സാക്ഷ്യവും കൂടെ ആയിരുന്നു.എം എം എ സി എഡ്യൂക്കേഷന്‍ ആന്‍ഡ് കരിയര്‍ വൈസ് പ്രസിഡന്റ് ആദില്‍ സല്‍മാന്‍ നന്ദി പറഞ്ഞു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code